'നാൽപത് വയസായല്ലേ... അത്രയും തോന്നുന്നില്ലെന്ന് ഞങ്ങൾ പറയണമായിരിക്കും?'; മഞ്ജു പത്രോസിനോട് ആരാധകർ!

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റിഷോയുടെ ഭാ​ഗമായശേഷം കരിയറും ജീവിതവും മാറുകയും അതുവരെ സ്വപ്നം കണ്ടിരുന്ന കലാജീവിതം ലഭിക്കുകയും ചെയ്ത അഭിനേത്രിയാണ് മഞ്ജു പത്രോസ്.

തൊട്ടാവാടിയായ വീട്ടമ്മയിൽ നിന്നും ഏത് റോളും മനോഹരമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന നടിയായി വളരെ പെട്ടന്നാണ് മഞ്ജു പത്രോസ് വളർന്നത്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോ അവസാനിച്ചപ്പോൾ‌ സിനിമയിലേക്ക് വാതിൽ തുറന്ന് കിട്ടിയ ഒരേയൊരു വ്യക്തിയും മഞ്ജു പത്രോസ് മാത്രമാണ്.

സെലിബ്രിറ്റിയായി മാറിയ ശേഷം ഏറ്റവും കൂടുതൽ ബോഡി ഷെയ്മിങിനും സൈബർ ബുള്ളിയിങിനും ഇരയായിട്ടുള്ള വ്യക്തി കൂടിയാണ് മഞ്ജു പത്രോസ്. തന്നെ ആരെങ്കിലും കുറ്റപ്പെടുത്തകയോ പരിഹസിക്കുകയോ ചെയ്താൽ പണ്ടോ വാടി തളർന്ന് പോകുമായിരുന്ന മഞ്ജുവിന്ന് എന്ത് കാര്യങ്ങളും മുഖത്ത് നോക്കി പറയാൻ കഴിയുന്ന തലത്തിലേക്ക് സ്വയം മാറി കഴിഞ്ഞു.

Manju Pathrose

അതുകൊണ്ട് തന്നെ സൈബർ ബുള്ളിയിങ് ഉണ്ടാകുമ്പോൾ ഉടൻ തന്നെ കുറിക്കുകൊള്ളുന്ന മറുപടി കൊടുക്കാനും മഞ്ജുവിന് സാധിക്കാറുണ്ട്. താൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്ന് മഞ്ജു സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീ‍ഡിയോകളിലും അഭിമുഖങ്ങളിലും പറയാറുണ്ട്.

നാൽപ്പത് വയസിനോട് അടുത്ത് നിൽക്കുന്ന മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഏക മകൻ പഠിക്കുകയാണ്. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും അതിന് ലഭിച്ച കമന്റുകളുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

കഴിഞ്ഞ ദിവസം നടി കനിഹ തന്റെ നാൽപതുകൾ ആഘോഷിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് മനോഹരമായ ഒരു പോസ്റ്റ് പങ്കുവെച്ചത് വൈറലായിരുന്നു. ഇൻസ്റ്റഗ്രാമിൽ റിലേറ്റബിൾ ക്വാട്സും ഇമോഷൻസും പങ്കുവെയ്ക്കുന്ന സൈമൺ ഗിൽഹമിന്റെ വോയിസ് ഓവറിന് ഒപ്പമായിരുന്നു കനിഹയുടെ പോസ്റ്റ്.

ഇപ്പോഴിതാ അതേ വോയിസ് ഓവർ കടമെടുത്താണ് മഞ്ജു പത്രോസും പുതിയ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചെയ്തിരിക്കുന്നത്. തന്റെ നാൽപതുകളിലും അവളെ കാണാൻ കുഴപ്പമില്ലെങ്കിൽ... എന്നെന്നും അവൾ സുന്ദരിയായിരിക്കും എന്നാണ് സൈമണിന്റെ വോയിസ് ഓവറിലെ വാക്കുകൾ. അതിനൊപ്പം തന്റെ ചില ചിത്രങ്ങളും കോർത്തിണക്കിയാണ് മഞ്ജുവിൻറെ പോസ്റ്റ്.

Manju Pathrose

മനോഹരമായ നാൽപതുകൾ എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. ഫോട്ടോയിൽ താൻ ഇട്ട മൂക്കുത്തിയെ കുറിച്ച് അഭിപ്രായം ചോദിക്കേണ്ട എന്നും താരം എഴുതിയിട്ടുണ്ട്. നടിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ചില കമന്റുകൾ‌ താരത്തെ പരഹസിച്ചുള്ളതായിരുന്നു.

'ഇത് കണ്ടിട്ട് അയ്യോ നാൽപതായോ... കണ്ടിട്ട് അത്രയും തോന്നുന്നില്ലാല്ലോ എന്ന് ഞങ്ങൾ പറയണമായിരിക്കും. അതിന് വെച്ച വെള്ളം വാങ്ങിവച്ചേക്ക്', എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് മറുപടിയും മഞ്ജു നൽ‌കി. 'ഇറങ്ങിപ്പോടാ... പിശാശേ' എന്നാണ് മഞ്ജു മറുപടിയായി കുറിച്ചത്. താരവുമായി സൗഹൃദമുള്ളയാളാണ് കമന്റിട്ടത്.

താരമിപ്പോൾ അമേരിക്കൻ യാത്രയിലാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. സോനാ നായർക്കൊപ്പം അടുത്തിടെ മഞ്ജു ചെയ്ത റീൽ വൈറലായിരുന്നു. സിനിമകളിൽ മാത്രമല്ല നിരവധി സീരിയിലുകളിലും പ്രധാന വേഷങ്ങൾ മഞ്ജു അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെയാണ് താരം പുതിയ വീട് പണിതത്. വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ വൈറലായിരുന്നു.

എപ്പോഴും മഞ്ജുവിനെ കുറിച്ച് വരാറുള്ള ​ഗോസിപ്പ് താരം പ്രശസ്തി കിട്ടിയപ്പോൾ ഭർത്താവ് സുനിച്ചനെ ഒഴിവാക്കി എന്നാണ്. വെറുതെ അല്ല ഭാര്യയ്ക്ക് ശേഷം ഒരിക്കൽ പോലും ഭർത്താവിനൊപ്പം മഞ്ജു മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നതാണ് കാരണം. എന്നാൽ ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് മഞ്ജു ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കാറുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X