റിന്നയും നിവിന്‍ പോളിയും ഒന്നായിട്ട് 10 വര്‍ഷം! വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് നിവിന്‍ പോളി. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. കാലൊടിഞ്ഞിരിക്കുന്ന അവസ്ഥയിലായിരുന്നു നിവിന്‍ ഓഡീഷനായെത്തിയത്. താടി വെച്ചിരുന്ന അവസ്ഥയിലായിരുന്നതിനാല്‍ ആ രൂപമാണ് തന്നെ ആകര്‍ഷിച്ചതെന്ന് വിനീത് പറഞ്ഞിരുന്നു. മലര്‍വാടിക്ക് പിന്നാലെയായി മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. എഞ്ചീനിയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു നിവിന്‍ സിനിമയ്ക്കായി ജോലി രാജി വെച്ചത്. ഭാര്യയായ റിന്ന ശക്തമായ പിന്തുണയാണ് നല്‍കിയതെന്നും താരം പറഞ്ഞിരുന്നു.

2010 ആഗസ്റ്റ് 28നായിരുന്നു നിവിന്‍ പോളിയും റിന്നയും വിവാഹിതരായത്. എഞ്ചിനീയറിംഗ് പഠനത്തിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇന്‍ഫോസിസിലെ ജോലി രാജി വെച്ചായിരുന്നു നിവിന്‍ സിനിമയിലേക്ക് ഇറങ്ങിയത്. ആ സമയത്ത് സാമ്പത്തിക സഹായം ചെയ്തത് റിന്നയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. 2012 ലായിരുന്നു നിവിന്റെയും റിന്നയുടേയും ജീവിതത്തിലേക്ക് ദാവീദ് എത്തിയത്. 4 വര്‍ഷത്തിന് ശേഷമായിരുന്നു ഇവര്‍ക്കരികിലേക്ക് റോസ തെരേസ എത്തിയത്.

എഞ്ചിനീയറിംഗ് പഠനത്തിനിടയിലെ സൗഹൃദമായിരുന്നു പിന്നീട് പ്രണയമായി മാറിയത്. 2 വര്‍ഷത്തോളം ജോലിയില്ലാതെ നിവിന്‍ നിന്നപ്പോള്‍ റിന്നയായിരുന്നു പിന്തുണച്ചത്. അഭിനയത്തോട് താല്‍പര്യമില്ലെങ്കിലും ഇടയ്ക്ക് പാട്ട് പാടി ഞെട്ടിച്ചിരുന്നു റിന്ന. ക്ലാസിലെ ടോപ്പറായിരുന്നു റിന്ന. റിന്നയും നിവിനും എങ്ങനെയാണ് പ്രണയത്തിലായതെന്നോര്‍ത്ത് അത്ഭുതപ്പെടാറുണ്ട് തങ്ങളെന്നായിരുന്നു സഹപാഠികളില്‍ ചിലര്‍ പറഞ്ഞത്. നിവിന്റെ സിനിമാജീവിതത്തില്‍ ഇടപെടാറില്ല റിന്ന.

Recommended Video

Nivin pauly And Pranav Mohanlal Will Come Together For An upcoming movie | FilmiBeat Malayalam

Nivin Pauly

സിനിമയില്‍ താരമായി മാറിയതോടെ റിന്നയോട് ബ്രേക്കെടുത്തോളാന്‍ പറയുകയായിരുന്നു നിവിന്‍. ദാവീദിന്റേയും റോസിന്റേയും കാര്യങ്ങളുമായി സജീവമാണ് റിന്ന. തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് തന്നെ മിസ്സ് ചെയ്യരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട് നിവിന്. 10ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന നിവിനും റിന്നയ്ക്കും ആശംസ നേര്‍ന്ന് ആരാധകരും എത്തിയിട്ടുണ്ട്.

തുറമുഖമുള്‍പ്പടെ നിരവധി സിനിമകളാണ് നിവിന്റേതായി ഒരുങ്ങുന്നത്. നായകനായി മാത്രമല്ല അതിഥിയായെത്തിയും തിളങ്ങിയിട്ടുണ്ട് താരം. കുടുംബത്തിലെ കാര്യങ്ങളിലും മറ്റുമെല്ലാം നിവിന്‍ തന്നെ സഹായിക്കുന്നുണ്ടെന്നായിരുന്നു റിന്ന പറഞ്ഞത്. പഠനസമയത്ത് ഞങ്ങള്‍ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X