'ഇദ്ദേഹത്തിനൊപ്പം നിങ്ങള്‍ സന്തോഷവതിയാണോ, ഭയങ്കര റൂഡാണല്ലോ'; ഷംന കാസിമിന്റെ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ!
ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന കാസിം വിവാഹം ചെയ്തത്. വര്‍ഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു
നടി ഷംന കാസിം സിനിമകളിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞ് നിൽക്കുന്ന നടിയാണ്. ഗർഭിണിയായശേഷം ഇപ്പോൾ താരം എല്ലാത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ദുബായിലേക്ക് സെറ്റിലായിരിക്കുകയാണ് വിവാഹശേഷം ഷംന. ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന കാസിം വിവാഹം ചെയ്തത്.
വര്‍ഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹ ചടങ്ങുകളെല്ലാം ദുബായിലായിരുന്നു ഒക്ടോബറിൽ നടന്നത്. അതിന് മുമ്പ് 2022 ജൂണ്‍ 12നായിരുന്നു ഇവരുടെ നിക്കാഹ്. സിനിമകളുമായി തിരക്കിലായിരുന്ന സമയത്തായിരുന്നതിനാല്‍ മറ്റ് ചടങ്ങുകളൊന്നും അന്ന് നടത്തിയിരുന്നില്ല.

വിവാഹശേഷവും അഭിനയവും നൃത്തവുമെല്ലാമായി ഷംന സജീവമായിരുന്നു. ഗർഭിണിയായശേഷം ചില ടെലിവിഷൻ പരിപാടികളിൽ ഷംന വയറും വെച്ച് നൃത്തം ചെയ്യുകയും ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
ഏഴ് മാസം ഗർഭിണിയായ ഷംന ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. യുട്യൂബ് ചാനലും ഷംനയ്ക്കുണ്ട്. മൈ സെൽഫ് ചിന്നാട്ടി എന്നാണ് യുട്യൂബ് ചാനലിന് ഷംന നൽകിയിരിക്കുന്ന പേര്. ആ ചാനൽ വഴിയാണ് തന്റെ എല്ലാ വിശേഷങ്ങളും ഷംന പങ്കുവെക്കാറുള്ളത്.
ഇപ്പോഴിത ഭർത്താവിനൊപ്പമുള്ള ഒരു നൈറ്റ് ഡ്രൈവിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഷംന കാസിം. വളരെ വിരളമായി മാത്രമാണ് ഭർത്താവ് ഷംനയുടെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഭർത്താവിനൊപ്പമുള്ള ഷംനയുടെ വീഡിയോ വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. 'ഗര്‍ഭിണിയായതിനാല്‍ എല്ലാ ദിവസമൊന്നും പുറത്ത് പോവാറില്ല.'
'ചില ദിവസങ്ങളില്‍ പുറത്തേക്ക് പോവും. ഇക്കയ്ക്ക് സണ്‍ഡേ ഓഫാണ്. സാറ്റര്‍ഡേ നൈറ്റ് ഞങ്ങള്‍ ഇടയ്ക്ക് പുറത്തേക്ക് പോവാറുണ്ട്. നൈറ്റ് ഡ്രൈവിംഗും സ്ട്രീറ്റ് ഫുഡുമൊക്കെ എനിക്കിഷ്ടമാണ്. ഇവിടെ മൊത്തത്തിൽ ശനിയാഴ്ച നല്ല തിരക്കാണ്. എല്ലാവരും പുറത്ത് പോവുന്ന ദിവസമാണ്.'
'ഇന്ന് ഞാനും ഇക്കയും മാച്ചിങ് ഡ്രസിലാണ്. പറഞ്ഞിട്ടതല്ലെന്നും' ഷംന വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ എടുക്കുന്നതിനിടെ ഷംന നിര്‍ത്താതെ സംസാരിക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവിനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതൊന്നും അദ്ദേഹം മൈന്‍ഡ് ചെയ്തിരുന്നില്ല. 'ഇക്ക ഇങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം.'
'ദേഷ്യക്കാരനാണ്... പക്ഷെ ആളൊരു പാവമാണെന്നായിരുന്നു' ഷംന ഭര്‍ത്താവിന്റെ സ്വഭാവത്തെ കുറിച്ച് പറഞ്ഞത്. '24 വര്‍ഷം ദുബായിലുണ്ടായിട്ടും ഹോട്ടല്‍ തപ്പി പോവുകയാണ് ഇക്ക. നൈറ്റ് ഡ്രൈവ് ഞങ്ങള്‍ക്കൊരുപാട് ഇഷ്ടമാണ്' ഷംന കൂട്ടിച്ചേർത്തു.
ഭക്ഷണം കഴിച്ചതിന് ശേഷമായാണ് ഷംനയും ഷാനിദും തിരിച്ചുപോയത്. ഗർഭകാലത്ത് ഇടയ്ക്ക് തോന്നുന്ന ക്രേവിംഗ്‌സാണ് ഇത്. ഇക്കയ്ക്ക് നന്ദി കൂടി പറഞ്ഞായിരുന്നു ഷംന വീഡിയോ അവസാനിപ്പിച്ചത്.

നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. വീഡിയോ കണ്ടവരെല്ലാം താരത്തിന്റെ ഭര്‍ത്താവിന്റെ ഗൗരവത്തെക്കുറിച്ചായിരുന്നു കമന്റ് ചെയ്തത്. ഷംനയുടെ നേരേ ഓപ്പോസിറ്റാണല്ലോ അദ്ദേഹം.
ഭയങ്കര ഗൗരവക്കാരനാണല്ലോ. ഒന്നും മിണ്ടുന്നേയില്ല, ഇദ്ദേഹത്തിനൊപ്പം നിങ്ങള്‍ സന്തോഷവതിയാണോ?. ഭയങ്കര റൂഡാണല്ലോ എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. അങ്ങനെ തന്നെയാണ് തോന്നിയത്.
ഷംന എത്ര സ്‌നേഹത്തോടെയാണ് ഇക്ക എന്ന് വിളിക്കുന്നത്... ആരായാലും അലിഞ്ഞ് പോവും ആ വിളിയില്‍ എന്നും കമന്റുകൾ ഉണ്ടായിരുന്നു. അയാള്‍ക്ക് ജാഡയൊന്നുമായിരിക്കില്ല. അത് കാണുന്നവര്‍ക്ക് തോന്നുന്നതായിരിക്കുമെന്ന കമന്റും വീഡിയോയ്ക്ക് വന്നിട്ടുണ്ട്.
ഒക്ടോബറിൽ കല്യാണം കഴിഞ്ഞ ഷംന ഡിസംബറിൽ ബേബി ഷവർ ചടങ്ങ് നടത്തിയതിനെ കളിയാക്കിയപ്പോൾ ഷംന വിശദീകരണവുമായി എത്തിയിരുന്നു. തന്റെ നിക്കാഹ് കഴിഞ്ഞപ്പോൾ മുതൽ ലിവിങ് ടുഗെതറായിരുന്നുവെന്ന് ഷംന വെളിപ്പെടുത്തിയിരുന്നു.
വിവാഹം ഫങ്ഷനായി വെക്കാൻ തൈമസിച്ചുവെന്നേയുള്ളൂവെന്നും ഷംന വ്യക്തമാക്കിയിരുന്നു. തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകൾ ഷംനയുടേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്.


Click it and Unblock the Notifications