twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിന്റേജ് ഉര്‍വശിയാണെന്നൊക്കെ പറയുന്നത് ലേശം കടുപ്പമാണ്; നിവിനെ പോലും നിഷ്പ്രഭമാക്കി, ഗ്രേസിനെ കുറിച്ച് ആരാധകൻ

    |

    കനകം കാമിനി കലഹം എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷക പ്രശംസ നേടി എടുത്തിരിക്കുകയാണ് നടി ഗ്രേസ് ആന്റണി. നിവിന്‍ പോളി നായകനായിട്ടെത്തിയ ചിത്രത്തില്‍ നിവിന്റെ ഭാര്യയുടെ റോളായിരുന്നു ഗ്രേസിന്. വിവാഹത്തിന് മുന്‍പ് സീരിയല്‍ നടിയായിരുന്ന ഹരിപ്രിയ എന്ന കഥാപാത്രത്തെയാണ് ഗ്രേസ് അവതരിപ്പിച്ചത്. ഹരിപ്രിയയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തിലെ ചില രസകരമായ നിമിഷങ്ങളാണ് സിനിമയ്ക്ക് ആസ്പദമായത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഗ്രേസിന്റെ അഭിനയത്തെ വാഴ്ത്തി പറഞ്ഞുള്ള പോസ്റ്റുകള്‍ തരംഗമായി.

    കൂടുതല്‍ പേരും നടി ഉര്‍വശിയുമായിട്ടുള്ള അഭിനയത്തിലെ സാമ്യതകളാണ് സൂചിപ്പിച്ചത്. എന്നാല്‍ ഗ്രേസിനെ വിന്റേജ് ഉര്‍വ്വശിയുമായി ഇപ്പോഴേ താരതമ്യം ചെയ്യുന്നത് ഒരിത്തിരി കടന്ന കൈ തന്നെയാണെന്ന് പറയുകയാണ് ജിതേഷ് മംഗലത്ത് എന്നയാള്‍. സിനിമാസ്വാദകരുടെ ഗ്രൂപ്പായ മൂവി സ്ട്രീറ്റില്‍ അദ്ദേഹം ഗ്രേസിനെ കുറിച്ചെഴുതിയ കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്. എഴുത്തിന്റെ പൂര്‍ണരൂപം വായിക്കാം...

    ഗ്രേസിനെ കുറിച്ച് ആരാധകർ

    ''ഞാനിങ്ങനെ കനകം കാമിനി കലഹത്തിലെ ഗ്രേസ് ആന്റണിയുടെ പ്രകടനത്തെ പറ്റി ആലോചിക്കുകയായിരുന്നു. കണ്ടു കൊണ്ടിരിക്കുമ്പോള്‍ അത്രമേല്‍ സ്വാഭാവികമെന്ന് തോന്നിക്കുന്ന എത്രയെത്ര മികച്ച ട്രാന്‍സിഷനുകളിലൂടെ അവരാ സിനിമയില്‍ കടന്നു പോയിട്ടുണ്ടെന്നോ? തന്റെ വിലപിടിച്ചൊരു ആഭരണം നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ആവലാതികളില്‍ നിന്ന്, അസംതൃപ്തയായ ഒരു പെണ്ണിന്റെ തുറന്നു പറച്ചിലുകളിലേക്ക് അവര്‍ കൂടുമാറുന്ന പ്രക്രിയയുടെ എന്‍ഡ് റിസള്‍ട്ടിനോളമോ, അല്ലെങ്കില്‍ അതിനേക്കാളേറെയോ എന്നെ അതിശയിപ്പിച്ചത്, അതിന്റെ അമ്പരപ്പിക്കുന്ന അനായാസതയും, സ്മൂത്ത്‌നസ്സും, സ്വാഭാവികതയുമാണ്.

    ഗ്രേസിൻ്റെ ചില പ്രകടനങ്ങൾ

    ആഭരണം മോഷണം പോകുന്ന ദിവസം രാവിലെ പുറത്തേക്ക് പോകാന്‍ അവരും, ഭര്‍ത്താവും മുറിയില്‍ നിന്നിറങ്ങുന്നത് തൊട്ടുള്ള രംഗങ്ങള്‍ ഏറെക്കുറെ മുഴുവനായും തന്നെ ഫോക്കസ് ചെയ്യുന്നതും, പ്ലോട്ടിനെ ഡ്രൈവ് ചെയ്യുന്നതും ഗ്രേസിന്റെ മുഖ ഭാവങ്ങളാണ്. അവരുടെ പ്രതിഭയിലുള്ള അളവറ്റ വിശ്വാസം കൊണ്ടാവണം, അവയില്‍ മിക്കതും അവരുടെ ക്ലോസ് അപ് ഷോട്ടുകളാണു താനും. ലിഫ്റ്റില്‍ കയറുന്ന ഹരിപ്രിയ ഭര്‍ത്താവിനോട്, അയാളൊരിക്കല്‍ പോലും അവളെ ഡാര്‍ലിംഗ് എന്ന് വിളിച്ചിട്ടില്ലല്ലോ എന്ന് സങ്കടത്തോടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

    പെട്ടെന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല, സ്വകാര്യ ജീവിതം പരസ്യമാക്കുന്നില്ലെന്നും രാകുൽ പ്രീത് സിംഗ്പെട്ടെന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല, സ്വകാര്യ ജീവിതം പരസ്യമാക്കുന്നില്ലെന്നും രാകുൽ പ്രീത് സിംഗ്

    ആ ദേഷ്യമങ്ങനെ പ്രകടമായി തുള്ളിത്തുളുമ്പി നില്‍ക്കുകയാണ്

    അതൊക്കെ വെറും വാക്കുകള്‍ മാത്രമാണെന്നോ മറ്റോ അയാള്‍ മറുപടി പറയുന്നു. അവളുടെ മുഖത്ത് സങ്കടമുണ്ട്. അപ്പോഴേക്കും അവര്‍ ലോബിയിലെത്തുന്നുണ്ട്. പെട്ടെന്ന്, വളരെ പെട്ടെന്ന് അവര്‍ ചിരി'യെടുത്തണിയുന്നു'. ഭയങ്കരമായൊരു സ്‌പൊണ്ടേനിറ്റി ഉണ്ടായിരുന്നു ആ ട്രാന്‍സിഷന്. തനിക്ക് ടോയ്‌ലറ്റില്‍ പോകണമെന്നു പറഞ്ഞ് ഭര്‍ത്താവ് റൂമിലേക്ക് തിരിച്ചു പോകുമ്പോള്‍ അവള്‍ക്ക് ദേഷ്യം വരുന്നുണ്ട്. റിസപ്ഷനിസ്റ്റിന്റെ നോട്ടം കൂടിയാകുമ്പോള്‍ അതിരട്ടിക്കുന്നു. ബാഗില്‍ നിന്ന് ഹെഡ്‌ഫോണ്‍ വലിച്ചെടുക്കുന്നതിലും, അത് ഫോണ്‍ ജാക്കില്‍ കുത്തുന്നതിലും ആ ദേഷ്യമങ്ങനെ പ്രകടമായി തുള്ളിത്തുളുമ്പി നില്‍ക്കുകയാണ്.

    നീ കളിയാക്കുകയാണോ? ആ ആല്‍ബത്തിലെ നായകന്‍ ഞാന്‍ ആണെടാ, സാന്തന്വനത്തിലെ ബാലേട്ടന് ആശംസകളുമായി സേതുനീ കളിയാക്കുകയാണോ? ആ ആല്‍ബത്തിലെ നായകന്‍ ഞാന്‍ ആണെടാ, സാന്തന്വനത്തിലെ ബാലേട്ടന് ആശംസകളുമായി സേതു

    വിന്റേജ് ഉര്‍വ്വശിയെന്ന് പറയുന്നത് കടന്നകൈയാണ്

    പിന്നെ റൂം ബോയ്‌സ് ആ വഴി കടന്ന് പോകുമ്പോള്‍ ആ ദേഷ്യം മാറി ഒരങ്കലാപ്പാവുന്നുണ്ട്. പതുക്കെ അതൊരു പേടിയാകുന്നു. സൂക്ഷ്മമായ ആ ട്രാന്‍സിഷനൊക്കെയും ഗ്രേസ് അത്രമേല്‍ ഗ്രേസോടെയാണ് ചെയ്തിരിക്കുന്നത്. മികച്ച കോമഡി ടൈമിംഗുള്ള നിവിനെ ഗ്രേസ് ചില ഫ്രെയിമുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭനാക്കുന്നുണ്ട്. വിന്റേജ് ഉര്‍വ്വശിയുമായിട്ടൊക്കെ ഗ്രേസ് ആന്റണിയെ ഇപ്പോഴേ താരതമ്യം ചെയ്യുന്നത് ഒരിത്തിരി കടന്ന കൈ തന്നെയാണ്. എന്നിരിക്കിലും ആ ഉര്‍വ്വശിയെ ഓര്‍മ്മിപ്പിക്കുന്ന എന്തൊക്കെയോ ഫീച്ചറുകള്‍-ആ വട്ടമുഖവും, അതിളക്കിയുള്ള എക സ്പ്രഷനുമുള്‍പ്പെടെ ഗ്രേസിലുണ്ട്. കുറുപ്പ് ദുല്‍ഖറെന്ന സൂപ്പര്‍ താരത്തിന്റെ ഉദയമായി കണക്കാക്കപ്പെടുന്നത് പോലെ ക.കാ.ക ഗ്രേസ് ആന്റണിയെന്ന ടെറിഫിക് പെര്‍ഫോര്‍മറുടെ ഉദയമായി കാണണമെന്നാണ് എന്റെ പക്ഷം.. എന്നും കുറിപ്പില്‍ പറയുന്നു.

    ഭര്‍ത്താവിൻ്റെ പേര് കളഞ്ഞതിന് കാരണമുണ്ട്; പ്രിയങ്ക ചോപ്ര വേർപിരിയുന്നെന്ന വാർത്തയ്ക്ക് പിന്നിലെ സത്യമിങ്ങനെഭര്‍ത്താവിൻ്റെ പേര് കളഞ്ഞതിന് കാരണമുണ്ട്; പ്രിയങ്ക ചോപ്ര വേർപിരിയുന്നെന്ന വാർത്തയ്ക്ക് പിന്നിലെ സത്യമിങ്ങനെ

    എത്ര മൂടിയാലും ഗ്രേസ് തെളിഞ്ഞ് വരും

    അതേ സമയം ഗ്രേസിനെ കുറിച്ചുള്ള നിരവധി അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. കുമ്പളങ്ങി നെറ്റ്‌സ് ആണ് ഗ്രേസ് ആന്റണി എന്ന പ്രതിഭയുടെ ഉദയത്തിന് കാരണമായത്. അവരുടെ ആദ്യ മുഴു നീള പടം. അതില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്ത സൗബിനും ഗ്രേസും ആണ്. പക്ഷേ ഫഹദിനെയും അന്ന ബെന്നിനെയും ആഘോഷിക്കുന്നതിനിടയില്‍ എല്ലാരും അവരെ മനഃപൂര്‍വം മറന്നു. ഹലാലിലും അവര്‍ നന്നായി ചെയ്തിട്ടുണ്ട്. എന്തോ മലയാളി പൊതുബോധ ആസ്വദകന്റെ പ്രശ്‌നമാണോ നായികമാരുടെ കഴിവിനേക്കാള്‍ സൗന്ദര്യം ആഘോഷിക്കുന്നത്. ഗ്രേസിന്റെ പെര്‍ഫോമന്‍സ് എത്ര മൂടിയാലും തെളിയുമായിരിക്കും.

    Recommended Video

    സ്വർണ്ണം പണയം വെക്കാൻ വീട്ടിൽ ഉണ്ടായ അടി.. വിൻസിയുടെ പൊളി ഇന്റർവ്യൂ..| Filmibeat Malayalam
    ഉര്‍വശിയുടെ ചെറിയ എന്തോ ഒരു സ്പാര്‍ക്ക് ഗ്രേസിലുണ്ട്

    ഇപ്പോള്‍ ആഘോഷിക്കപ്പെടുന്ന യുവനടിമാരില്‍ എന്തുകൊണ്ടും ഒന്നാമത് തന്നെ ആണ് ഗ്രേസ് ആന്റണി. മറ്റു താരങ്ങളെക്കാള്‍ അസാധ്യ ടൈമിങ്ങും കാലിബറും ഉണ്ട് അവര്‍ക്ക്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒറ്റ സിനിമ മതി അതു മനസ്സിലാക്കാന്‍. അവര്‍ക്ക് വളരെയധികം കഴിവുകളുണ്ട്. കനകം കാമിനി കലഹം സിനിമയിലെ ഗ്രേസിന്റെ നിമിഷങ്ങള്‍ക്കിടയില്‍ മാറുന്ന ഭാവങ്ങള്‍ നിരവധിയാണ്. എങ്കിലും ഉര്‍വശിയുടെ ചെറിയ എന്തോ ഒരു സ്പാര്‍ക്ക് ഗ്രേസില്‍ ഉണ്ടെന്നും ചിലര്‍ പറയുന്നു.

    English summary
    Fans Of Grace Antony Compares Her With Vintage Urvashi, Netizens Hilariously Trolled
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X