ഗര്‍ഭിണിയായിരുന്ന സൗന്ദര്യയുടെ അപ്രതീക്ഷിത വേര്‍പാട്; നടിയുടെ ഓര്‍മ്മകള്‍ക്ക് പതിനേഴ് വയസ്
മലയാളക്കര ഒരിക്കലും മറക്കാത്ത പ്രിയ നടിമാരില്‍ ഒരാളാണ് സൗന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ആമിനയായി വന്ന് മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ സൗന്ദര്യയുടെ ഓര്‍മ്മകള്‍ക്ക് പതിനേഴ് വയസ്. 2004 ഏപ്രില്‍ പതിനേഴിന് ഉണ്ടായ വിമാനാപകടത്തിലാണ് സൗന്ദര്യയും ഒപ്പമുണ്ടായിരുന്ന സഹോദരനും കൊല്ലപ്പെടുന്നത്. വീണ്ടുമൊരു ഓര്‍മ്മ ദിനത്തില്‍ നടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ആരാധകരും എത്തി.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം എന്നിങ്ങനെ സൗന്ദര്യ മലയാളത്തില്‍ രണ്ട് സിനിമകളിലെ അഭിനയിച്ചിട്ടുള്ള. രണ്ടും ഒന്നിനൊന്ന് മികവ് പുലര്‍ത്തിയ വേഷമായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്ക നിറ സാന്നിധ്യമായിരുന്ന സൗന്ദര്യ മരിക്കുന്ന സമയത്ത് ഗര്‍ഭിണിയായിരുന്നു. ആരാധകരെയും ബന്ധുക്കളെയുമെല്ലാം ഞെട്ടിച്ച് കൊണ്ടാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്.

കളിക്കൂട്ടുകാരനും ബന്ധുവുമായ ജിഎസ് രഘുവുമായി 2003 ഏപ്രില്‍ 27 നാണ് സൗന്ദര്യ വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. നടിയുടെ വേര്‍പാടിന് ശേഷമാണ് പലരും ഗര്‍ഭിണിയായിരുന്ന കാര്യം പോലും അറഞ്ഞിരുന്നത്.
സാരിയിലും ധാവണിയിലും സുന്ദരിയായി വിരാണിക ഷെട്ടി, ചിത്രങ്ങൾ കാണാം
ബാംഗ്ലൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിക്ക് വേണ്ടിയാണ് സഹോദരന്‍ അമര്‍നാഥിനൊപ്പം സൗന്ദര്യ യാത്ര തിരിച്ചത്. അത് അവസാന യാത്രയായി മാറുകയായിരുന്നു. 1992ല്‍ പുറത്തിറങ്ങിയ ഗന്ധര്‍വ എന്ന കന്നട ചിത്രത്തിലൂടെയാണ് സൗന്ദര്യ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും നായികയായി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











