'ഈ വീഡിയോ കാണുമ്പോൾ അതൊന്നും വിശ്വസിക്കാൻ തോന്നുന്നില്ല, പഴയ താരങ്ങളെ ദിലീപേ തിരിഞ്ഞ് നോക്കാറുള്ളു'

മലയാള സിനിമയിലെ ജനപ്രിയ നായകനാണ് ദിലീപ്. വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് കടന്നുവന്നത്. പിന്നീട് കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ച ദിലീപ് പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു.

ഇന്ന് നടൻ, നിർമാതാവ്, തിയേറ്റർ ഉടമ, സംരംഭകൻ തുടങ്ങി മലയാള സിനിമയുടെ വിവിധ മേഖലകളിൽ ദിലീപ് സജീവമാണ്. കുടുംബസമേതം ദിലീപ് ഇപ്പോൾ ചെന്നൈയിൽ സെറ്റിൽഡാണ്. ഇപ്പോഴിതാ നടി മീര ജാസ്മിന്റെ പിതാവ് അന്തരിച്ചുവെന്ന് അറിഞ്ഞ് തിരക്കുകൾ മാറ്റിവെച്ച് അന്തിമോപചാരം അർപ്പിക്കാനെത്തിയ ദിലീപിന്റെ വീഡിയോയാണ് വൈറലാകുന്നത്.

Meera Jasmine  dileep

ബ്ലെസി, ദിലീപ് തുടങ്ങി വളരെ ചുരുക്കം ചില ആളുകൾ മാത്രമാണ് മീരയുടെ പിതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. വ്യാഴാഴ്ചയാണ് നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. എൺ‌പത്തിമൂന്ന് വയസായിരുന്നു പ്രായം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

മീരയുടെ പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കായി മീരയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ദിലീപും സജീവമായി ഉണ്ടായിരുന്നു. ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മ ജോസഫിന്റെയും നാല് മക്കളിൽ ഏറ്റവും ഇളയമകളാണ് മീരാ ജാസ്മിന്‍. ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്, ജോയ് എന്നിവരാണ് മറ്റുമക്കൾ. ജെനി സാറ ജോസഫ് സ്‌കൂള്‍ ബസ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ ജോര്‍ജ് അസിസ്റ്റന്റ് ക്യാമറാമാനാണ്.

എറണാകുളം കടവന്ത്രയിലെ മീരയുടെ വസതിയിലായിരുന്നു പൊതുദർശനം. അന്തിമോപചാരം അർപ്പിക്കാൻ എത്തിയ ദിലീപ് മീരയേയും മീരയുടെ അമ്മയേയും ആശ്വസിപ്പിച്ചു. പിതാവിന്റെ മുഖം കാണുമ്പോഴെല്ലാം വിങ്ങിപ്പൊട്ടി കരയുന്ന മീരയുടെ വീഡിയോ സോഷ്യൽമീ‍ഡിയയിൽ വൈറലാണ്. മീരയേയും കുടുംബത്തേയും ആശ്വസിപ്പിക്കാൻ എത്തിയ ദിലീപിന്റെ വീഡിയോയ്ക്ക് താഴെ ഏത് തിരക്കിനിടയിലും സഹപ്രവർത്തകയുടെ ദുഖത്തിൽ പങ്കുചേരാൻ സമയം കണ്ടെത്തിയ ​ദിലീപിനെ പ്രശംസിച്ചുള്ളതാണ് കമന്റുകൾ.

മീരയോടും കുടുംബത്തോടും ദിലീപ് പെരുമാറുന്നത് കാണുമ്പോൾ ദിലീപിന്റെ പേരിൽ വന്ന വിവാദങ്ങൾ ഒന്നും വിശ്വാസിക്കാൻ തോന്നുന്നില്ലെന്നായിരുന്നു ഒരു കമന്റ്. ഈ വീഡിയോ കാണുമ്പോൾ ദിലീപിന്റെ പേരിൽ വന്ന വാർത്തകളൊന്നും വിശ്വസിക്കാൻ തോന്നുന്നില്ല, പഴയ താരങ്ങളെ ദിലീപേ തിരിഞ്ഞ് നോക്കാറുള്ളു, ആരൊക്കെ കുറ്റം പറഞ്ഞാലും സഹപ്രവർത്തകരെ ചേർത്ത് നിർത്തുന്നതിൽ ദിലീപ് മുന്നിലാണ് എന്നൊക്കെയാണ് കമന്റുകൾ.

Meera Jasmine  dileep

സൂത്രധാരൻ മുതൽ നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് ദിലീപും മീര ജാസ്മിനും. ഒരു കാലത്ത് മീരയും ദിലീപും ചേർന്ന് ഒരുപാട് ​ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്താനും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കാനും മീരയ്ക്ക് സാധിച്ചു.

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മീര അടുത്തിടെ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ക്യൂന്‍ എലിസബത്താണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ മീര ജാസ്മിൻ ചിത്രം.

Read more about: meera jasmine dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X