പേളി മാണി എന്തൊക്കെ കേൾക്കേണ്ടി വന്നു, ഭാവനയെ അടുത്ത കാലത്തൊന്നും ഇങ്ങനെ കണ്ടിട്ടില്ല; ചർച്ച

പുതിയ ചിത്രം അനോമിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ന‌ടി ഭാവന. നടിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്. നിരവധി അഭിമുഖങ്ങൾ ഇതിനോടകം ഭാവന നൽകി. നേരത്തെ നടികർ എന്ന സിനിമയുടെ പ്രൊമോഷനാണ് ഭാവന ഇതുപോലെ തുടരെ അഭിമുഖങ്ങൾ നൽകിയത്. വളരെ സന്തോഷവതിയായ ഭാവനയെയാണ് അന്നത്തെ അഭിമുഖങ്ങളിൽ കണ്ടത്. എന്നാലിപ്പോൾ വരുന്ന മിക്ക അഭിമുഖങ്ങളിലും നടി ​ഗൗരവത്തിലാണ് സംസാരിക്കുന്നത്. എന്നാൽ പേളി മാണിയുടെ അഭിമുഖത്തിൽ പഴയത് പോലെ വളരെ സന്തോഷത്തിലാണ് ഭാവനയെ കാണുന്നത്.

പേളി മാണിയാണ് ഇതിന് കാരണമെന്ന് വ്യൂവേർസ് പറയുന്നു. ആരെന്തു പറഞ്ഞാലും വരുന്ന ഗസ്റ്റ് ഹാപ്പി ആയാണ് പോകുന്നത്, അതിൽ പേർളിയെ സമ്മതിച്ചേ പറ്റൂ. നമുക്കും വേണ്ടത് അതാണ്, ഭാവന അടുത്ത കാലത്ത് ഇത്രയും സന്തോഷത്തോടെ കണ്ടിട്ടില്ല, തന്റെ പെരുമാറ്റം കൊണ്ട് മറ്റുള്ളവർക്ക് നന്മയും സന്തോഷവും നല്കുന്ന ഒരു നല്ല മനസ്സിനുടമയാണ് പേർളി ചേച്ചി, ഭാവനയുടെ ഈ ചിരി ആണ് തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി എന്നിങ്ങനെയാണ് ഭാവനയു‌ടെ അഭിമുഖത്തിന് വന്ന കമന്റുകൾ.

Pearle Maaney  Bhavana

അടുത്ത കാലത്തായി പേളി മാണിയുടെ ഇന്റർവ്യൂ ഫോർമാറ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വന്നിരുന്നു. ​ഗൗരവമുള്ള ചോദ്യങ്ങൾ ചോദിക്കുന്നില്ല, ​തമാശ മാത്രം എന്നിങ്ങനെയായിരുന്നു വിമർശനങ്ങൾ. ഇതിനിടെയാണ് ഭാവനയുമായുള്ള അഭിമുഖം കയ്യടി നേടുന്നത്.

More from Filmibeat

Read more about: pearle maaney bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X