'അസൂയ പൂണ്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർ ധനുഷിന്റെ നല്ല മനസ് കണ്ടുപഠിക്കണം'; സോഷ്യൽമീഡിയ ചർച്ച ചെയ്യുമ്പോൾ
തന്റേതായ അഭിനയശൈലി കൊണ്ട് സിനിമ ലോകത്തെ ഞെട്ടിച്ച് കളഞ്ഞ നടനാണ് ധനുഷ്. മെലിഞ്ഞുണങ്ങിയ ഒരുത്തൻ സിനിമയിൽ വന്നു... ഇയാൾ എന്ത് കാണിക്കാനാണ് എന്ന് പറഞ്ഞവരുടെ വായ അഭിനയപ്രകടനത്തിലൂടെ അടപ്പിച്ചു താരം. അഭിനയം, പാട്ട്, ഗാനരചന, നിർമാണം, സംവിധാനം എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ സ്വന്തം കയ്യൊപ്പ് ചാർത്തിക്കഴിഞ്ഞു താരം.
ക്ലാസ് ആയാലും മാസ് ആയാലും റൊമാൻസ് ആയാലും ധനുഷിന്റെ കൈകളിൽ എല്ലാം ഭദ്രം. പരാജയ ചിത്രങ്ങൾ പോലും തന്റെ അഭിനയം കൊണ്ട് പിടിച്ച് നിർത്താൻ ഉള്ള ഒരു പ്രത്യേക കഴിവ് ധനുഷിനുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും സിനിമ ലോകത്ത് തന്റെ സ്ഥാനം ഒന്ന് കൂടി ഊട്ടി ഉറപ്പിക്കുകയാണ് താരം.
ഏത് വിഷയത്തിൽ ചോദ്യം ചോദിച്ചാലും കൈപൊക്കി ഉത്തരം പറയുന്ന ചുരുക്കം ചില പിള്ളേരുണ്ട് അതുപോലെയാണ് ധനുഷ് എന്നാണ് സിനിമാപ്രേമികൾ താരത്തെ വിശേഷിപ്പിച്ച് പറയാറുള്ളത്. ഏത് തരം വേഷം വന്നാലും ധനുഷ് കൈകാര്യം ചെയ്യുന്നത് അത്ര ലളിതമായാണ്. സ്വന്തമായി സ്ഥാനങ്ങൾ വെട്ടി പിടിക്കുക മാത്രമല്ല തനിക്കൊപ്പം കഴിവുള്ളവരെ കൂടി വളർത്തി കൊണ്ടുവരാനും അവരെ കണ്ടെത്താനും ധനുഷ് ശ്രമിക്കാറുണ്ട്.

അത്തരത്തിൽ ധനുഷിന്റെ സഹായത്തോടെ സിനിമാ ജീവിതം കെട്ടിപടുത്തവരാണ് സംഗീത സംവിധായകൻ അനിരുദ്ധ് മുതൽ യങ് ഹീറോ ശിവകാർത്തികേയനും നെൽസണും വരെ. എന്തുകൊണ്ട് ധനുഷ് ആരാധകനായി എന്ന് ചോദിച്ചാൽ ഭൂരിഭാഗം ആരാധകരും പറയുന്നത് ലാഭേച്ഛയോ മുഖമോ നോക്കാതെ കഴിവുള്ള ആളുകളെ സിനിമയിലേക്ക് കൊണ്ടുവന്നു എന്നതാണ് കാരണമായി പറയുക.
ഞാൻ നന്നായില്ലെങ്കിലും മറ്റുള്ളവർ നന്നാകരുതെന്നും ആരെങ്കിലും ഉയർച്ചയിലെത്തിയാൽ അസൂയ പൂണ്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരും ധനുഷിന്റെ നല്ല മനസ്സ് കണ്ടുപഠിക്കണമെന്നാണ് ആരാധകർ കുറിക്കാറുള്ളത്.
മറ്റുള്ളവരുടെ നല്ല വശങ്ങൾ കണ്ടുപിടിക്കാൻ ധനുഷിനോളം കഴിവ് മറ്റാർക്കും ഇല്ലെന്നാണ് നടൻ രജനികാന്ത് തന്നെ പറയാറുള്ളത്. കുട്ടിയായിരിക്കെ കീ ബോർഡും തൂക്കി നടക്കുന്ന അനിരുദ്ധിനെ കാണിച്ച് ഭാവിയിൽ സംഗീതത്തിൽ ശോഭിക്കാൻ പോകുന്ന താരമാണ് എന്ന് പറഞ്ഞ ഒരേയൊരാൾ ധനുഷ് മാത്രമാണ്. സംവിധായകൻ വെട്രിമാരാനാണ് ഇക്കാര്യം ഒരു അവാർഡ് നിശയിൽ വെച്ച് പറഞ്ഞത്.
വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ അനിരുദ്ധിൽ ധനുഷിന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അന്ന് അത് താൻ തമാശയായിട്ടാണ് കേട്ടതെങ്കിലും ഇന്ന് ധനുഷിന്റെ പ്രവചനം എത്രത്തോളം ശക്തമാണെന്ന് തിരിച്ചറിയുന്നുവെന്നുമാണ് അനിരുദ്ധിനെ ചൂണ്ടിക്കാട്ടി വെട്രിമാരൻ പറഞ്ഞത്.

ധനുഷ് ഇല്ലെങ്കിൽ താൻ ഇല്ലെന്നാണ് അനിരുദ്ധ് പറയാറുള്ളത്. അന്നും ഇന്നും ഇരുവരുടെയും സൗഹൃദം നല്ല കെട്ടുറപ്പോടെയാണ് മുന്നോട്ട് പോകുന്നത്. ഹിറ്റ്മേക്കർ നെൽസണും ധനുഷിന്റെ കൈപിടിച്ച് ഇൻഡസ്ട്രിയിലേക്ക് വന്ന സംവിധായകനാണ്. അനിരുദ്ധിന്റെ സ്റ്റുഡിയോയിൽ സ്ഥിരം സന്ദർശകനായിരുന്ന നെൽസണിനോട് ഒരു സിനിമയെ കുറിച്ച് ചിന്തിക്കാൻ ധനുഷ് നിർദ്ദേശിച്ചു. നെൽസൺ കഥയെഴുതി കൊണ്ടുചെന്ന് കേൾപ്പിച്ചപ്പോൾ വെരി ഗുഡ് എന്ന് മാത്രം പ്രതികരിച്ച താരം അകത്തേയ്ക്ക് പോയി.
അഞ്ച് മിനിറ്റുകൾക്ക് ശേഷം തിരികെ വരികയും ലൈക പ്രൊഡക്ഷൻസുമായി സംസാരിച്ചിട്ടുണ്ട് നീ പോയി കഥ പറഞ്ഞോളൂ എന്നറിയിക്കുകയും ചെയ്തതായി നെൽസൺ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതായിരുന്നു നെൽസണിന്റെ ജീവിതത്തിലെ വഴിത്തിരിവ്.
നടൻ ശിവകാർത്തികേയൻ ഇൻഡസ്ട്രിയിൽ ചുവടുവെച്ച നാളുകളിൽ തന്നെ ഇവൻ തമിഴിലെ മുൻനിര താരമായി മാറുമെന്ന് ധനുഷ് പ്രവചിച്ചിരുന്നു. ശിവകാർത്തികേയന്റെ ആദ്യത്തെ മെഗാഹിറ്റ് ചിത്രം എതിർനീച്ചൽ നിർമ്മിച്ചതും ധനുഷാണ്. വിഘ്നേഷ് ശിവന് സിനിമ ചെയ്യാനുള്ള ധൈര്യം പകർന്നതും ധനുഷായിരുന്നു. ഒരു സിനിമ ചെയ്യാൻ സഹായിക്കണം എന്ന് വിഘ്‌നേഷ് പറഞ്ഞപ്പോൾ നയൻതാരയെ നിർദേശിച്ചത് ധനുഷാണ്.
തെന്നിന്ത്യയും കടന്ന് ഹോളിവുഡിൽ എത്തിനിൽക്കുന്ന ധനുഷിന്റെ ആരാധകരാണ് അന്യ ഭാഷ ചിത്രങ്ങളിലെ സൂപ്പർ താരങ്ങൾ. അതിൽ ഒരാൾ കടന്ന നടൻ ശിവരാജ് കുമാറാണ്. സഹായിച്ചാൽ തനിക്ക് മീതെ വളർന്ന് തടസം സൃഷ്ടിച്ചാലോയെന്ന് കരുതി സിനിമാ മേഖലയിൽ പലരും പരസ്പരം സഹായിക്കാൻ മടിക്കുന്ന കാലത്താണ് ധനുഷ് വ്യത്യസ്തനാകുന്നത്.


Click it and Unblock the Notifications