'ഉത്സവം പോലെ സുരേഷ് ​​ഗോപിക്ക് ചടങ്ങ് നടത്താമായിരുന്നു, എന്നിട്ടും എന്തൊരു ലാളിത്യം'; ചർച്ചയായി വിവാഹനിശ്ചയം!

പൊതുവെ സിനിമാ താരങ്ങളുടെ കുടുംബത്തിലെ പരിപാടികളും ആഘോഷങ്ങളും വരുമ്പോൾ അതിന്റെ പ്രൗഢിയും ആഢംബരവും കാണാൻ ആരാധകർ കാത്തിരിക്കും. എന്നാൽ അപ്രതീക്ഷിതമായി വലിയ ആളും ആരവവും ഇല്ലാതെയാണ് നടൻ സുരേഷ് ​ഗോപിയുടെ മൂത്ത മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹനിശ്ചയ ചടങ്ങ് നടന്നത്.

ഭാ​ഗ്യ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. കൂടാതെ സുരേഷ് ​ഗോപിയുടെ ഫാൻസ് പേജുകളിലും ചടങ്ങിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. പൊതുവെ താരങ്ങളുടെ മക്കളുടെ വിവാഹം, വിവാഹനിശ്ചയം എന്നിവ അത്യാഢംബരത്തോടെയാണ് നടത്താറുള്ളത്.

എന്നാൽ‌ ഭാ​ഗ്യ സുരേഷിന്റേത് വളരെ ലളിതവും സുന്ദരവുമായി യാതൊരു ആഢംബരവും ഇല്ലാതെയുമാണ് നടത്തിയത്. അതുകൊണ്ട് തന്നെയാണ് സൂപ്പർ താരത്തിന്റെ മകളുടെ വിവാ​ഹനിശ്ചയ ചടങ്ങ് സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെട്ടതും.

സുരേഷ് ​ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു ചടങ്ങുകൾ നടന്നത്. ശ്രേയസ് മോഹനാണ് ഭാ​ഗ്യയുടെ വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസുകാരനാണ്.

Suresh Gopi

അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കുമെന്നാണ് വിവരം. സുരേഷ് ​ഗോപിയും മക്കളും ഭാര്യ രാധികയും വരന്റെ കുടുംബാം​ഗങ്ങളും സുരേഷ് ​ഗോപിയുടെ കുടുംബത്തിലെ അടുത്ത ചില ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വധു ഭാ​ഗ്യ ധരിച്ചത് കേരള സാരിയാണ്. ഒരു നെക്ലേസ് അല്ലാതെ മറ്റ് ആഭരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

മാത്രമല്ല മേക്കപ്പും ചെയ്തിരുന്നില്ല. കുറച്ച് മുല്ലപ്പൂവ് മാത്രം തലയിൽ ചൂടിയിരുന്നു. സാധാരണക്കാരിൽ സാധാരണക്കാർ അണിഞ്ഞൊരുങ്ങുന്നതുപോലെയാണ് വിവാഹ നിശ്ചയത്തിന് വധു ഒരുങ്ങി വന്നത് എന്നതും ആരാധകരെ അമ്പരപ്പെടുത്തി.

വരനും വെളുത്ത നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ച് വളരെ സിംപിൾ ലുക്കിലാണ് ചടങ്ങിനെത്തിയത്. ചടങ്ങുകൾ ആകട്ടെ എല്ലാം വിശ്വാസപ്രകാരവും ആചാരപ്രകാരവും തന്നെയായിരുന്നു. കുടുംബത്തിലെ ആദ്യത്തെ വിവാഹനിശ്ചയം ആയിരുന്നിട്ടും സുരേഷ് ​ഗോപി എന്തുകൊണ്ടാണ് ചടങ്ങുകളെല്ലാം ലളിതമാക്കി നടത്തിയതെന്ന ചോദ്യവും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്.

സുരേഷ് ​ഗോപി മനസുവെച്ചിരുന്നെങ്കിൽ ഉത്സവം പോലെ മകളുടെ വിവാഹനിശ്ചയ ചടങ്ങ് നടത്താൻ സാധിക്കുമായിരുന്നു. കൂടാതെ മോഹൻലാൽ‌, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഒഴുകിയെത്തി ചടങ്ങുകൾ ആഢംബരം നിറഞ്ഞതാകുകയും ചെയ്യുമായിരുന്നു.

Suresh Gopi

ചെറിയ രീതിയിൽ വരുമാനമുണ്ടാക്കുന്നവർ പോലും ​ഗംഭീരമായി വിവാഹ ചടങ്ങുകൾ നടത്തി സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ള കാലത്താണ് മാതൃകാപരമായ രീതിയിൽ സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹ നിശ്ചയം നടന്നത്. ലോക്കായി ​ഗയ്സ് എന്ന തലക്കെട്ടോടെയാണ് ഭാ​ഗ്യ വരനൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

സുരേഷ് ​ഗോപിയുടെ സഹായത്തിലൂടെ കേരളത്തിൽ നിരവധി പെൺകുട്ടികളുടെ വിവാ​ഹങ്ങൾ നടന്നിട്ടുണ്ട്. നടൻ രതീഷിന്റെ മക്കളുടെ വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്ന് ചുക്കാൻ പിടിച്ച് ഭം​ഗിയായി നടത്തി കൊടുത്തത് സുരേഷ് ​ഗോപിയായിരുന്നു. മറ്റുള്ള താരപുത്രിമാരുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ‌ ഭാ​​ഗ്യ വളരെ ലാളിത്യം നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്.

അതുപോലെ തന്നെ സോഷ്യൽ‌മീ‍ഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ബോഡിഷെയ്മിങിനും ഭാ​ഗ്യ ഇരയായിട്ടുണ്ട്. കേരള സാരി ചുറ്റി ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം സ്വീകരിച്ച ചിത്രം കുറച്ച് നാളുകൾക്ക് മുമ്പ് ഭാ​ഗ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോഴാണ് താരപുത്രിക്ക് പരി​ഹാസ കമന്റ് കേൾക്കേണ്ടി വന്നത്.

നീളത്തെക്കാൾ കൂടുതൽ വണ്ണം ഉള്ളവർക്ക് ചേരുന്ന വസ്ത്രമല്ല സാരിയെന്നും പാശ്ചാത്യ വസ്ത്രം ഉപയോ​ഗിക്കണെന്നുമായിരുന്നു വിമർശകന്റെ കമന്റ്. എന്നാൽ ചോദിക്കാതെ പറഞ്ഞ കമന്റിന് നന്ദിയെന്നും വിദേശത്ത് ബിരുദം സ്വീകരിക്കുമ്പോൾ താൻ തന്റെ സംസ്‌കാരത്തിന് ചേരുന്ന വസ്ത്രം ധരിക്കാനാണ് ആ​ഗ്രഹിച്ചതെന്നും ഭാ​ഗ്യം മറുപടി നൽകി.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X