'ആ​ഗ്രഹിച്ചതിൽ നടന്ന ഒരു കാര്യം ഇത് മാത്രം... വില്ലൻ തന്നെ സ്വന്തമാക്കി'; കാവ്യ-ദിലീപ് ജോഡിയെ കുറിച്ച് ആരാധകർ!

അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീ‍ഡിയയിൽ കാവ്യ മാധവൻ എപ്പോഴും നിറഞ്ഞ് നിൽക്കാറുണ്ട്. കാവ്യയുടെ പുത്തൻ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നത് കൂടുതലും ഫാൻ പേജിലെ സജീവ അം​ഗങ്ങളാണ്.

ലൈം ലൈറ്റിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും കാവ്യയ്ക്ക് തിരക്കുകൾ ഒഴിഞ്ഞ സമയമില്ല. എപ്പോഴും ഫങ്ഷനുകളും യാത്രകളുമായി താരം തിരക്കിലാണ്. ദിലീപിനൊപ്പമാണ് ഏറെയും യാത്രകൾ. ദിലീപുമായുള്ള വിവാഹശേഷം മകൾ കൂടി പിറന്നതോടെ കാവ്യ പൊതുപരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു.

വളരെ വിരളമായി മാത്രമാണ് കാവ്യ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയതോടെ കാവ്യയുടെ തിരക്കും കുറഞ്ഞു. അതുകൊണ്ട് തന്നെ കഴിഞ്ഞ് ഒരു വർഷമായി സിനിമാക്കാരുടെ പരിപാടികളിലും ദിലീപ് സ്പെഷ്യൽ ​ഗസ്റ്റായി പോകുന്ന ഫങ്ഷനുകളിലും കാവ്യയും സ്ഥിരം സാന്നിധ്യമാകാൻ തുടങ്ങി.

Kavya Madhavan, dileep

കഴിവതും യാത്രകളിൽ ഭാര്യയേയും ഒപ്പം കൂട്ടാൻ ദിലീപ് ശ്രമിക്കാറുണ്ട്. കുറച്ച് ദിവസം മുമ്പ് മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം ഇരുവരും വിദേശത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. ​ദിലീപിനും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ ബി​ഗ് ബോസ് സീസൺ 5 വിന്നർ അഖിൽ മാരാർ അടക്കമുള്ളവർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

ആരാധകർക്കൊപ്പം എയർപോട്ടിൽ വെച്ച് സെൽഫിക്ക് പോസ് ചെയ്യുന്ന കാവ്യയുടെ വീഡിയോ ഫാൻ പേജുകളിലും വൈറലായിരുന്നു. ഇപ്പോഴിതാ കാവ്യ-ദിലീപ് ജോഡിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായിട്ടാണ് പുതിയ വീ‍‍ഡിയോയിൽ കാവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫാന്‍ പേജുകളിലൂടെ പുറത്തുവന്ന ഫോട്ടോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. കറുത്ത സാരിയുടുത്ത് നെറ്റിയില്‍ ചന്ദനക്കുറിയൊക്കെ തൊട്ട് മൂല്ലപ്പൂവൊക്കെ ചൂടി ദിലീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന കാവ്യയുടെ ഫോട്ടോയും വീഡിയോയുമാണ് വൈറലാകുന്നത്.

വലിയ ജിമിക്ക് കമ്മലും കാവ്യയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. പുതിയ ലുക്കില്‍ കാവ്യയെ കണ്ടാല്‍ മീശ മാധവന്‍ സിനിമയിലെ കരമിഴിക്കുരുവിയെ കണ്ടില്ല എന്ന പാട്ടാണ് ഓര്‍മവരുന്നത് എന്നാണ് ചിലരുടെ കമന്റുകള്‍.

Kavya Madhavan, dileep

കാവ്യ ഇപ്പോഴും ആ പഴയ പ്രണയ നായികയായി തന്നെ തിളങ്ങുകയാണല്ലോ എന്നും കമന്റ് ചെയ്തവരുണ്ട്. കുട്ടിക്കാലത്ത് ആ​ഗ്രഹിച്ചതിൽ നടന്ന ഒരു കാര്യം കാവ്യ-ദിലീപ് വിവാഹമായിരുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ചത്. ചിലർ ഡാർലിങ് ഡാർലിങ് സിനിമയുമായി ബന്ധപ്പെടുത്തി അവസാനം വില്ലന് തന്നെ നായികയെ കിട്ടിയെന്നും കമന്റുണ്ട്.

രണ്ട് പേരും എന്നും ഇത് പോലെ സന്തോഷമായിരിക്കട്ടെ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ചിലർ കാവ്യയുടെ നീളൻ മുടി കാണത്തതിലുള്ള സങ്കടം കമന്റിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്. മുമ്പ് ആരാധകർ ഏറെ കണ്ട് കൊതിച്ചിരുന്നത് കാവ്യയ്ക്കുള്ളത് പോലുള്ള ഇടതൂർന്ന മുടിയാണ്.

വിവാഹത്തിന് മുമ്പ് തന്നെ കാവ്യ മുടിയുടെ നീളം കുറച്ചിരുന്നു. ദിലീപ്-കാവ്യ വീഡിയോകൾ പ്രത്യക്ഷപ്പെടുമ്പോൾ നെ​ഗറ്റീവ് കമന്റുകളും ധാരാളം വരാറുണ്ട്. മഞ്ജുവിനെ വീടിന് പുറത്തിറക്കാതിരുന്ന ദിലീപ് ഇപ്പോൾ കാവ്യയ്ക്കൊപ്പം എല്ലാ ഫങ്ഷനിലും പ്രത്യക്ഷപ്പെടുന്നുവെന്നാണ് ചിലർ കുറ്റപ്പെടുത്തി കമന്റ് ചെയ്തത്. മഞ്ജുവുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷമാണ് കാവ്യയെ താരം വിവാഹം ചെയ്തത്.

വിവാഹശേഷം ദിലീപ് കുടുംബസമേതം ചെന്നൈയിലാണ് താമസം. മൂത്ത മകൾ മീനാക്ഷി മെഡിസിൻ കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയാണ്. ഇളയ മകൾ മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നത്. അടുത്തിടെയാണ് കാവ്യ സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുറന്നത്. ഇന്‍സ്റ്റഗ്രാമില്‍ അംഗത്വം എടുത്തത് മുതൽ തന്റേയും കുടുംബത്തിന്റേയും ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കുന്നുണ്ട്.

Read more about: kavya madhavan dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X