'അമ്മേയെപ്പോലെ തന്നെ മോളും സുന്ദരി...'; മഹാലക്ഷ്മിയ്ക്കൊപ്പം കാവ്യ മാധവൻ, വൈറലായി താരപുത്രിയുടെ ചിത്രം!
അഞ്ചാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഇടയ്ക്കിടെ മീനാക്ഷി പങ്കുവെക്കാറുണ്ട്. ചേച്ചി മീനാക്ഷിയുടെ തോളിൽ തലചായ്ച്ച് കിടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളെല്ലാം മുമ്പ് വൈറലായിട്ടുണ്ട്
ചുരുക്കം ചില സമയങ്ങളിൽ മാത്രമാണ് കാവ്യാ മാധവൻ പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനായി എത്തുക. രണ്ടാം വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തതിനാൽ സിനിമാക്കാരുടെ പരിപാടികളിലും മറ്റും പങ്കെടുക്കാനെത്തുമ്പോഴാണ് ആരാധകർ കാവ്യയെ കാണുന്നത്.
സോഷ്യൽമീഡിയയിലും അത്ര ആക്ടീവല്ല താരം. വല്ലപ്പോഴും ദിലീപോ മകൾ മീനാക്ഷിയോ കുടുംബചിത്രങ്ങളും മറ്റും പങ്കുവെക്കുമ്പോഴാണ് കാവ്യയെ ആരാധകർ കാണുന്നത്.
കാവ്യയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ നടിയുടെ തിരിച്ച് വരവ് ആവശ്യപ്പെട്ട് നിരവധി കമന്റുകൾ വരാറുണ്ട്.

തിരിച്ചു വരണം. ദൈവം അനുഗ്രഹിച്ച കലാകാരിയാണ് കാവ്യ എന്നൊക്കെയാണ് ആരാധകർ കുറിക്കാറുള്ളത്. മലയാളികൾ ഇത്രയേറെ പിന്തുണയും സ്നേഹവും കൊടുത്തൊരു നടി വേറെയില്ല.
കാവ്യയെ കുറ്റപെടുത്തുന്നവർ ഉണ്ടാവാം അവരെന്തും പറയട്ടെ കാവ്യ ഇനിയും സിനിമയിൽ തിരിച്ചു വന്നാലും പഴയ അംഗീകാരം കിട്ടുമെന്നുറപ്പാണ്. എന്നുളള കമന്റുകളും ആരാധകർ നൽകാറുണ്ട്.
ദിലീപുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷം കാവ്യയെ കുറിച്ച് ഏറ്റവും അധികം കേട്ട വാര്‍ത്തയാണ് ഇനി കാവ്യ മാധവനെ ആരും സ്‌ക്രീനില്‍ കാണില്ലെന്നത്. അഭിനയത്തിലും പരിപാടികളിലും സ്റ്റേജ് ഷോകളിലും എല്ലാം കാവ്യ ഒഴിവാക്കും.
ദിലീപ് അങ്ങിനെയാണ് തന്റെ മുന്‍ഭാര്യയെ ട്രീറ്റ് ചെയ്തത് എന്നൊക്കെയായിരുന്നു. തുടക്കത്തിലൊക്കെ വാര്‍ത്ത ശരിവയ്ക്കും വിധം തന്നെയായിരുന്നു കാവ്യയുടെ പിന്നീടുള്ള ജീവിതം. പൊതുപരിപാടികൾ മാത്രമല്ല അഭിനയത്തിന് വരെ ഒറ്റയടിക്ക് ഫുൾ സ്റ്റോപ്പിട്ടു നടി.
പക്ഷെ ദിലീപിനൊപ്പം എല്ലാ സിനിമാക്കാരുടെ ഫങ്ഷനുകൾക്കും കാവ്യ വരാറുണ്ട്. മാത്രമല്ല അടുത്തിടെ ഒരു സ്കൂൾ പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ദിലീപിന്റെ നിർബന്ധപ്രകാരം കാവ്യ പ്രസംഗിക്കുകയും ചെയ്തിരുന്നു.
ദിലീപുമായുള്ള വിവാഹശേഷം മഹാലക്ഷ്മി എന്നൊരു മകൾ കൂടി ഇരുവർക്കും പിറന്നിരുന്നു. വളരെ വിരളമായിട്ടാണ് മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്ത് വരാറുള്ളത്.
ഇപ്പോഴിത മഹാലക്ഷ്മിയെ എടുത്ത് നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഫോട്ടോ കണ്ടവരെല്ലാം അമ്മേയെപ്പോലെ തന്നെ മോളും സുന്ദരിയാണെന്നും കാവ്യയുടെ കുഞ്ഞ് പതിപ്പാണ് മഹാലക്ഷ്മിയെന്നുമെല്ലാം കമന്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെ സിനിമാക്കാരുടെ ഒരു പരിപാടിയിൽ ഭാര്യ കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം ദിലീപ് എത്തിയിരുന്നു. അവിടെ നിന്നുമുള്ളതാണ് മകളെ എടുത്ത് നിൽക്കുന്ന കാവ്യയുടെ ചിത്രം.

അഞ്ചാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഇടയ്ക്കിടെ മീനാക്ഷി പങ്കുവെക്കാറുണ്ട്. ചേച്ചി മീനാക്ഷിയുടെ തോളിൽ തലചായ്ച്ച് കിടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളെല്ലാം മുമ്പ് വൈറലായിട്ടുണ്ട്.
ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണ് വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
കാല്‍ നൂറ്റാണ്ടോളം മലയാള സിനിമയില്‍ സജീവമായി നിന്ന കാവ്യ മാധവന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് പിന്നെയും എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിലാണ്. ദിലീപ് ആയിരുന്നു ഈ സിനിമിലും കാവ്യയുടെ ജോഡി.
വിവാഹത്തിന് ശേഷം കാവ്യ സിനിമയോടും അഭിനയത്തോടും പൂര്‍ണമായും വിട പറയുകയായിരുന്നു. അഭിനയത്തിലേക്ക് കാവ്യ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം ദിലീപ് വോയ്സ് ഓഫ് സത്യനാഥൻ, ബാന്ദ്ര തുടങ്ങിയ തന്റെ പുതിയ സിനിമകളുടെ ഷൂട്ടിങ് തിരക്കുകളിലാണ്.
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണം മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായാണ് നടന്നത്.
ദിലീപ്-റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications