അമ്മയെ മാളവിക പരിഗണിക്കുന്നില്ലെന്ന് എല്ലാവരും വിമര്‍ശിച്ചു, ഇന്ന് മാളവികയ്ക്കും തേജസിനും അഭിനന്ദനപ്രവാഹം!
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് തേജസും മാളവികയും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. നായികാ നായകനില്‍ വെച്ചായിരുന്നു ഇരുവരും സുഹൃത്തുക്കളായത്. കല്യാണം ആലോചിക്കുന്ന സമയത്ത് മാളുവിനെ നോക്കിയാലോയെന്ന് വീട്ടുകാര്‍ തേജസിനോട് ചോദിച്ചിരുന്നു. അങ്ങനെയാണ് ആലോചന തുടങ്ങിയത്.
ജാതകം ചേര്‍ന്നതോടെ കാര്യങ്ങളെല്ലാം സെറ്റാവുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു. ആഗ്രഹിച്ച കാര്യങ്ങളെല്ലാം വിവാഹത്തിലും റിസപ്ഷനിലുമൊക്കെയായി യാഥാര്‍ത്ഥ്യമായെന്ന് മാളവിക പറഞ്ഞിരുന്നു. ഏക മകളാണ് മാളവിക.
താരത്തിന് കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അങ്ങോട്ട് പഠനത്തിനൊപ്പം നൃത്തത്തിലും ശോഭിക്കാൻ മാളവികയ്ക്ക് കരുത്ത് പകർന്ന് കൂടെ നിന്നത് അമ്മയായിരുന്നു. അമ്മയുടെ സപ്പോർട്ട് ഇല്ലായിരുന്നുവെങ്കിൽ നൃത്തത്തിലേക്കും അഭിനയത്തിലേക്കും വരാതെ പഠനത്തിൽ മാത്രം ഒതുങ്ങിപ്പോവുമായിരുന്നുവെന്നും മാളവിക പറഞ്ഞിരുന്നു.
മാളവികയും അമ്മയും സുഹൃത്തുക്കളെപ്പോലെയാണ്. വിവാഹത്തിനുള്ള എല്ലാ കാര്യങ്ങളും അമ്മയും മാളവികയും ചേർന്നാണ് ഒരുക്കിയത്.

താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ മാളവിക അമ്മയോട് മാത്രം യാത്ര പറഞ്ഞിരുന്നില്ല. ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞ് കാറിൽ കയറാൻ തുടങ്ങിയപ്പോൾ അമ്മയോട് പറയുന്നില്ലേയെന്ന് മാളവികയോട് ബന്ധുക്കളിൽ ആരോ ചോദിച്ചിരുന്നു. അമ്മയെ കാണേണ്ട എന്നായിരുന്നു മാളവികയുടെ മറുപടി. കാരണം, തിരക്കിയപ്പോൾ അമ്മയോട് എല്ലാം പറഞ്ഞതാണ്. ഇനി കണ്ടാല്‍ ഇമോഷണലായി പോകുമെന്നായിരുന്നു താരം പറഞ്ഞത്.
പിറന്നാള്‍ ദിനത്തിലും അമ്മയെ പരിഗണിച്ചില്ലെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അന്ന് മാളവികയെ വിമർശിച്ചവർ തന്നെ പുകഴ്ത്തുകയാണ്. ഭർത്താവ് തേജസിനൊപ്പമുള്ള രണ്ടാമത്തെ വിദേശ യാത്രയിൽ അമ്മയേയും മാളവിക ഒപ്പം കൂട്ടി.
ദുബായ് സന്ദർശിക്കാനാണ് തേജസും മാളവികയും അമ്മയും പോയിരിക്കുന്നത്. അടുത്ത യാത്ര എങ്ങോട്ടേക്കാണെന്ന് പറയാനാവുമോയെന്നായിരുന്നു എയർപോർട്ടിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് ആരാധകരോട് ആദ്യം മാളവിക ചോദിച്ചത്. ഇത്തവണത്തെ യാത്രയില്‍ ആരാണ് ഞങ്ങളോടൊപ്പമുള്ളതെന്ന് നോക്കൂയെന്ന് പറഞ്ഞ് പിന്നീട് അമ്മയേയും മാളവിക കാണിച്ചിരുന്നു. അപ്പോഴാണ് തേജസിനും മാളവികയ്ക്കുമൊപ്പം ഇത്തവണത്തെ യാത്രയിൽ അമ്മയുമുണ്ടെന്ന് ആരാധകർ അറിഞ്ഞത്.
വിവാഹശേഷം ഇരുവരും തായ്‌ലന്‍ഡിലേക്ക് ഹണിമൂൺ യാത്ര പോയിരുന്നു. യാത്രയിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ഞങ്ങളുടെ ഹണിമൂണ്‍ മികച്ചതായിരുന്നുവെന്നാണ് തേജസും മാളവികയും പറഞ്ഞത്. സന്ദര്‍ശിച്ച സ്ഥലങ്ങളുടെയും താമസിച്ച ഹോട്ടലുകളുടെയും വിവരങ്ങളെല്ലാം ഇരുവരും വീഡിയോയിലൂടെ പങ്കിട്ടിരുന്നു.

'യാത്ര ചെയ്യുമ്പോള്‍ ഞങ്ങളൊന്നിച്ചുള്ള നിമിഷങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. അതാണ് എല്ലാ കാര്യങ്ങളും വീഡിയോയില്‍ കാണിക്കാത്തത്. അടുത്തത് മുതല്‍ പ്ലാനിങ് ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുമെന്ന്', ഹണിമൂൺ യാത്രയിൽ വിശദമായി കാര്യങ്ങൾ ഉൾപ്പെടുത്താതിരുന്നതിനെ കുറിച്ച് മാളവിക പറഞ്ഞത്.
'ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ അമ്മയേയും കൂടെ കൂട്ടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു, അമ്മയുടെ സന്തോഷം എന്നും മനസിലുണ്ടാവണം, ഇപ്പോഴാണ് അമ്മയുടെ മോളായത്', എന്നിങ്ങനെയുള്ള കമന്റുകളാണ് അമ്മയേയും കൂട്ടിയുള്ള തേജസിന്റേയും മാളവികയുടേയും വിമാന യാത്രയ്ക്ക് വന്ന കമന്റുകൾ.
അച്ഛൻകുട്ടിയായിരുന്നു മാളവിക. അപ്രതീക്ഷിതമായി അച്ഛനെ നഷ്ടമായതോടെ ഷൂട്ടിനായാലും മറ്റ് കാര്യങ്ങള്‍ക്കായാലും എപ്പോഴും അമ്മയാണ് മാളവികയ്ക്കൊപ്പം പോയിരുന്നത്. ഒരു വിദേശയാത്ര കഴിഞ്ഞ് വരുന്നതിനിടെയാണ് വിമാനത്തിൽ വെച്ച് മാളവികയുടെ അച്ഛന് ഹൃദയാഘാതം വന്നത്. പിന്നീട് മരണം സംഭവിച്ചു. താൻ പ്രശസ്തയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് അച്ഛനാണെന്നും മാളവിക പറഞ്ഞിട്ടുണ്ട്.
മർച്ചന്റ്നേവി ഉദ്യോഗസ്ഥനാണ് തേജസ്. അഭിനയമോഹം കൊണ്ടാണ് നായികാ നായകനിൽ പങ്കെടുക്കാൻ എത്തിയത്. മാളവികയ്ക്കൊപ്പം തേജസ് അവതരിപ്പിച്ച സ്കിറ്റുകളെല്ലാം ഹിറ്റായിരുന്നു. റിയാലിറ്റി ഷോ കഴിഞ്ഞതോടെ തേജസ് പഴയ ജോലിയിലേക്ക് മടങ്ങി. മാളവിക തട്ടിൻപ്പുറത്ത് അച്യുതൻ അടക്കമുള്ള സിനിമകളിൽ അഭിനയിച്ചു.


Click it and Unblock the Notifications