'തോൽപ്പിക്കാൻ ശ്രമിച്ചവരോട് ഉച്ചത്തിൽ പറയണം തോൽക്കാൻ മനസില്ല പോയ്‌ പണി നോക്കാൻ'; മഞ്ജുവിനെ പ്രശംസിച്ച് ആരാധകർ!

മലയാളികൾ സ്വകാര്യ അഹങ്കാരമെന്നപോലെ കൊണ്ടുനടക്കുന്ന നടിയാണ് മഞ്ജു വാര്യർ. അന്നും ഇന്നും മഞ്ജുവിനൊപ്പം ഒരു സിനിമ അല്ലെങ്കിൽ മഞ്ജുവിനെ വെച്ചൊരു സിനിമ എന്നത് സിനിമയിൽ പ്രവർത്തിക്കുന്നവരുടെയെല്ലാം ആ​ഗ്രഹമാണ്. ഇന്നത്തെ യുവനടിമാരിൽ പലർക്കും ചെയ്യാൻ കഴിയാത്ത കഥാപാത്രങ്ങൾ വളരെ ചെറിയ പ്രായത്തിൽ അതിൽ കവിഞ്ഞ പക്വതയോടെ അവതരിപ്പിച്ചിട്ടുള്ള പ്രതിഭയാണ് മഞ്ജു വാര്യർ.

അത്രത്തോളം കഴിവുള്ള നടി വളരെ ചുരുങ്ങിയ എണ്ണം സിനിമകൾ മാത്രം ചെയ്ത് വർഷങ്ങൾക്ക് മുമ്പ് സിനിമയോട് വിടപറഞ്ഞ് കുടുംബ ജീവിതത്തിലേക്ക് പോയത് സിനിമാ പ്രേമികളെ എല്ലാം ഒന്നടങ്കം വിഷമിപ്പിച്ച കാര്യമായിരുന്നു. മഞ്ജു തിരിച്ച് വരണേയെന്ന ആരാധകരുടെ പ്രാർഥന സഫലമായതുപോലെ പതിനഞ്ച് വർഷത്തെ ഇടവേള അവസാനിപ്പിച്ച് മഞ്ജു വാര്യർ അഭിനയത്തിലേക്ക് തിരിച്ചെത്തി. ഇപ്പോൾ പഴയ പ്രതാപം തിരികെ പിടിച്ച് തമിഴിൽ അടക്കം സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച് താരമൂല്യം കൂട്ടുകയാണ് മഞ്ജു വാര്യർ.

Manju Warrier

സ്വന്തം വീട്ടിലെ കുട്ടിയെന്നപോലെയാണ് മലയാളികൾ മഞ്ജു വാര്യരെ കാണുന്നത്. അതുകൊണ്ട് തന്നെ മഞ്ജവിന്റെ ട്രാൻസ്ഫോർമേഷനും ഇപ്പോഴത്തെ താരത്തിന്റെ വിജയകളും മഞ്ജുവിനെപ്പോലെ മലയാളികളും ആ​ഘോഷിക്കാറുണ്ട്. പണ്ടുള്ളതിനേക്കാൾ പതിന്മടങ്ങ് ആരാധകരാണ് ഇപ്പോൾ മഞ്ജുവിനുള്ളത്.

രണ്ടാം വരവിലൂടെ സോഷ്യൽമീഡിയയിൽ സജീവമായ മഞ്ജു വാര്യർ തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ മഞ്ജു വാര്യർ പങ്കുവെച്ചൊരു ചിത്രവും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്. തന്റെ മനോഹരമായതും വ്യത്യസ്തമായതുമായ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ തന്നെ നടി അതിനെക്കാള്‍ അര്‍ത്ഥവും വ്യാപ്തിയും ഉള്ള ക്യാപ്ഷനും കൊടുക്കാറുണ്ട്.

Manju Warrier

ഫുള്‍ സ്പ്ലിറ്റില്‍ ഇരിയ്ക്കുന്ന ഒരു ചിത്രമാണ് മഞ്ജു ഏറ്റവും ഒടുവില്‍ പങ്കുവെച്ചത്. ശരീരം മനസിനൊപ്പം എത്രത്തോളം വഴങ്ങുന്നു എന്നതിന് തെളിവാണ് മഞ്ജു പങ്കുവെച്ച പുതിയ ചിത്രം. സ്വയം പുഷ് ചെയ്യുക.... കാരണം നിങ്ങള്‍ക്ക് വേണ്ടി അതാരും ചെയ്തു തരില്ല എന്നായിരുന്നു മഞ്ജു ചിത്രത്തിന് നൽകിയ ക്യാപ്ഷന്‍.

എത്രയോ അര്‍ഥമുള്ള വാക്ക്... എന്തൊരു മോട്ടിവേഷനാണ്. നിങ്ങള്‍ തന്നെ ഒരു മോട്ടിവേഷനാണ് എന്നൊക്കെയാണ് പലരുടെയും കമന്റുകള്‍. ഇതു ജീവിതം പഠിപ്പിച്ച പാഠമാണോ എന്നാണ് മറ്റുപലരുടെയും ചോദ്യം. ആ അതിരുകൾക്ക് അപ്പുറത്തേക്ക് പറക്കണം അവിടെ പുതിയൊരു ലോകം പടുത്ത് ഉയർത്തണം. അവിടെ തല ഉയർത്തി പിടിച്ച് തോൽപ്പിക്കാൻ ശ്രമിച്ചവരോട് പറയണം ഉറക്കെ ഉച്ചത്തിൽ പറയണം തൽക്കാലം തോൽക്കാൻ മനസില്ല പോയ്‌ പണി നോക്ക് എന്നും ചിലർ മഞ്ജുവിനെ പ്രശംസിച്ച് കുറിച്ചു.

സായി പല്ലവി, അപര്‍ണ ദാസ്, ഡിഡി, രമേശ് പിഷാരടി, ഗീതു മോഹന്‍ദാസ്, ശിവദ, ഗൗതമി തുടങ്ങിയൊരു വലിയ താര നിര തന്നെ കമന്റുകളുമായി ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്. എല്ലാവരും പ്രശംസിക്കുന്നത് മഞ്ജുവിന്റെ ഈ പ്രായത്തിലുമുള്ള മെയ് വഴക്കത്തെയാണ്. ഫൈറ്റ് സീൻ പരിശീലിക്കുന്നതിനിടയിലാണ് മഞ്ജു വാരിയർ പോലും അറിയാതെ രാജീവൻ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫർ മഞ്ജുവിന്റെ ഫുൾ സ്പ്ലിറ്റ് ചിത്രം പകർത്തിയത്.

ഫൂട്ടേജ് എന്ന പുതിയ ചിത്രത്തിനായി സംഘട്ടന പരിശീലനത്തിലാണ് മഞ്ജു ചേച്ചി ഇപ്പോൾ. കള എന്ന ചിത്രത്തിന്റെ ഫൈറ്റ് കൊറിയോഗ്രാഫർ ഇർഫാൻ അമീറാണ് ഫൂട്ടേജിന്റെയും സംഘട്ടനം ഒരുക്കുന്നത്. ഒരു മാസത്തെ പരിശീലനമാണ് ചേച്ചിക്ക് ചിത്രത്തിനായി നൽകുന്നത്. ഈ പരിശീലനങ്ങൾ വീഡിയോ രൂപത്തിൽ ഞാൻ‌ പലപ്പോഴായി ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.

അങ്ങനെ കഴിഞ്ഞ ഒരു ദിവസം പരിശീലനത്തിന്റെ ഇടവേളയിൽ ചേച്ചി സ്ട്രെച്ച് ചെയ്ത് ഈ പോസിൽ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു കൗതുകം തോന്നിയതിനാൽ ഞാൻ അപ്പോൾ തന്നെ അത് ക്യാമറയിൽ പകർത്തി എന്നാണ് മഞ്ജുവിന്റെ വൈറൽ ചിത്രത്തെ കുറിച്ച് സംസാരിച്ച് രാജീവൻ ഫ്രാൻസിസ് പറഞ്ഞത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X