'ഇത്രയും ഭംഗിയുണ്ടായിട്ടാണോ മാക്കാച്ചിയെപ്പോലെ നടന്നത്?'; പ്രയാ​ഗയുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ!

തന്റെ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ കാണാനും കേൾക്കാനും ആരാധകർക്ക് ഏറെ താൽപര്യമാണ്. എന്നും വ്യത്യസ്തമായ വസ്ത്ര രീതിയിലും മേക്കപ്പിലും എത്തി താരങ്ങള്‍ ആരാധകരെ കൈയിൽ എടുക്കാറുണ്ട്. ഇത്തരത്തിൽ വ്യത്യസ്ത മേക്കോവറുകളിൽ എത്തി വൈറലായ നിരവധി താരങ്ങൾ നമ്മുക്കിടയിലുണ്ട്. മലയാളത്തിലെ മിക്ക താരങ്ങളും കുറച്ച് നാളായി ഈ ട്രെൻഡിംഗ് പിന്തുടരുന്നുണ്ട്. പലപ്പോഴും പുത്തൻ മേക്കോവറുകളിലും വസ്ത്രങ്ങളിലുമെത്തുമ്പോൾ വിമർശനവും ട്രോളും ഏറ്റുവാങ്ങേണ്ട അവസ്ഥയും താരങ്ങൾക്ക് വരാറുണ്ട്.

അത്തരത്തിൽ എന്ത് പുതിയ ലുക്ക് പരീക്ഷിച്ചാലും കഴിഞ്ഞ കുറച്ച് കാലങ്ങളായി വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ള നടിയാണ് പ്രയാ​ഗ മാർട്ടിൻ. ചുരുങ്ങിയ കാലമെ ആയിട്ടുള്ളൂവെങ്കിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രയാ​ഗ മലയാളികൾക്ക് സമ്മാനിച്ച് കഴിഞ്ഞു.

Prayaga Martin

മുടിയിലായിരുന്നു പ്രയാ​ഗയുടെ ഏറെയും പരീക്ഷണങ്ങൾ. തുടക്കകാലത്ത് നീളൻ മുടിയായിരുന്നു പ്രയാ​ഗയ്ക്ക് പിന്നീട് അത് മുറിച്ച് തോളൊപ്പം എത്തിക്കുകയും ബ്രെയ്ഡ്സ്, കളർ, പുത്തൻ ഹെയർ കട്ട്സ് എന്നിവ പരീക്ഷിക്കുകയും ചെയ്തു നടി. ഒരു വശത്ത് മാത്രം ആഫ്രിക്കൻ ബ്രെയ്ഡ്സ് ചെയ്തതിന് വലിയ രീതിയിൽ പ്രയാ​ഗയ്ക്ക് വിമർശനമുണ്ടായിരുന്നു.

മാത്രമല്ല തലമുടിയിൽ മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം വസ്ത്രധാരണത്തിലും പ്രയാ​ഗ നിരവധി പരീക്ഷണങ്ങൾ കൊണ്ടുവന്നിരുന്നു. സ്ക്രാച്ച്ഡ് ഡെനീം പോലുള്ളവ ധരിച്ചെത്തിയപ്പോഴും പ്രയാ​ഗയ്ക്ക് ട്രോളായിരുന്നു ഏറെയും ലഭിച്ചത്. ഒരിക്കൽ മുടിയിൽ പറ്റിയ അബദ്ധം നടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മേക്കോവര്‍ ആയിട്ടേ ചെയ്തതല്ല. യഥാർത്ഥത്തിൽ ഇതല്ല ഞാൻ ഉദ്ദേശിച്ച കളർ. അബദ്ധത്തിൽ ഇങ്ങനെ ആയിപ്പോയതാ.

അല്ലാതെ മനപൂർവം ലുക്ക് മാറ്റിയത് അല്ല. പിന്നെ മറ്റൊരു കാര്യം... ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. എനിക്ക് തോന്നി ഞാൻ ബ്രേക്ക് എടുക്കുന്നു... അത്രമാത്രം. മാത്രമല്ല ഒരു സിനിമയിലും നിലവിൽ കമ്മിറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോ എന്നാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രയാഗ പറഞ്ഞത്.

ഇപ്പോഴിതാ പ്രയാ​​ഗയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇളം പിങ്ക് നിറത്തിലുള്ള പട്ട് സാരിയിൽ അതീവ സുന്ദരിയായാണ് പുതിയ വീഡിയോയിൽ പ്രയാ​ഗ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഉ​ദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ളതാണ് പ്രയാ​ഗയുടെ പുതിയ വീഡിയോ. സാരി ലുക്കിൽ നടി അതീവ സുന്ദരിയാണെന്നും ഇത്തരം ലുക്കുകളിൽ തുടർന്നും വരണമെന്നുമെല്ലാമാണ് കമന്റുകൾ.

Prayaga Martin

ഇത്രയും ഭംഗിയുണ്ടായിട്ടാണോ മാക്കാച്ചിയെപ്പോലെ വേഷം കെട്ടി നടന്നത്?, കുറേ വർഷങ്ങൾക് ശേഷം നല്ല വൃത്തിയിൽ കാണാൻ പറ്റി, മനുഷ്യ കോലത്തിലായി. ഇനി ശരിയായിക്കോളും, അപ്പോൾ മനുഷ്യകോലത്തിലും വരാൻ അറിയാം. എന്ത് ഭംഗിയാണ് ഇപ്പോൾ, ആ പഴയ പ്രയാഗ തിരിച്ചു വന്നു, ഹെയർ സ്റ്റൈൽ മാറ്റിയപ്പോൾ സുന്ദരിയായി, ഇത്രയും വൃത്തി പ്രയാ​ഗയ്ക്ക് ഉണ്ടായിരുന്നോ?, ഈ രൂപം ഉണ്ടായിട്ടാണോ പേ കോലത്തിൽ നടക്കുന്നത് എന്നെല്ലാമാണ് കമന്റുകൾ.

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പ്രയാഗ ഇതിനകം നിരവധി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഡാൻസ് പാർട്ടിയാണ് അവസാനം റിലീസ് ചെയ്ത പ്രയാ​ഗയുടെ സിനിമ.

More from Filmibeat

Read more about: prayaga martin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X