'ഇപ്പോഴും എന്തൊരു ചെറുപ്പമാണ്, സംയുക്തയ്ക്ക് പ്രായമാകുന്നില്ലല്ലോ'; ഇടവേളയ്ക്ക് ശേഷം ഫോട്ടോ പങ്കുവെച്ച് താരം!

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ്മ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത വർമ്മ വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയ സംയുക്തയ്ക്ക് സോഷ്യൽ മീഡിയയിലും നിറയെ ആരാധകരാണുള്ളത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. ജയറാമായിരുന്നു ചിത്രത്തിലെ നായകൻ. വെറും നാല് വർഷം മാത്രമാണ് സിനിമകളിൽ അഭിനയിച്ചത്.

ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ സംയുക്ത ചെയ്തതെല്ലാം മികച്ച കഥാപാത്രങ്ങളും സിനിമകളുമായിരുന്നു. ഇപ്പോഴും ഏത് നടിയുടെ തിരിച്ചുവരവാണ് ആ​ഗ്രഹിക്കുന്നതെന്ന് ചോദിച്ചാൽ എല്ലാവരും നിസംശയം പറയുന്നൊരു പേര് സംയുക്തയുടെതായിരിക്കും.

സോഷ്യൽമീഡിയയിൽ സജീവമായ താരം ഒരു ഇടവേളയ്ക്ക് ശേഷം സ്വന്തം ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച് യോ​ഗ മാറ്റിൽ പുഞ്ചിരി തൂകിയിരിക്കുന്ന സംയുക്തയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക.

samyuktha varma

'എങ്ങനെ വിശ്രമിക്കാം എന്ന് പഠിക്കുന്നത് നിങ്ങളുടെ വലിയ ശക്തിയാണ്. ചെറിയൊരു ബ്രേക്കിന് ശേഷം ഞാന്‍ വീണ്ടും എന്റെ മാറ്റില്‍', എന്ന ക്യാപ്ഷനോടെയായാണ് സംയുക്ത ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോ വൈറലായതോടെ സംയുക്തയ്ക്ക് പ്രായമാകുന്നില്ലല്ലോ... എന്ന കമന്റുകളാണ് ഏറെയും വരുന്നത്. സിനിമ ജീവിതം അവസാനിപ്പിച്ച ശേഷം നടി യോഗയിലാണ് ഉപരിപഠനം നടത്തിയത്.

യോഗ ചെയ്ത് തുടങ്ങിയതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നും ദേഷ്യം, പിസിഒഡി പ്രശ്‌നങ്ങൾ എന്നിവ മാറിയെന്നും താരം വെളിപ്പെടുത്തിയിരുന്നു. യോഗ ചിത്രങ്ങളും വീഡിയോകളുമെല്ലാം സംയുക്ത സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ടായിരുന്നു. 'മനുഷ്യർക്ക് ചില ശീലക്കേടുകളുണ്ട്. ചിലർക്കത് ശരീരത്തിലായിരിക്കും. ചിലർക്ക് മനസിലും. എന്റേത് ഏറെയും രോഗങ്ങളായിരുന്നു. അതൊന്ന് മാറ്റിയെടുക്കാനാണ് ഞാൻ ആദ്യം യോഗയിലേക്ക് എത്തിയത്.'

'പഠിച്ചും പരിശീലിച്ചും ഞാനെന്നെ യോഗയിൽ ഉറപ്പിച്ചു. രണ്ട് പതിറ്റാണ്ടോളമായുള്ള ആ ഉറപ്പാണ് എനിക്കിപ്പോൾ യോഗ. യോഗ ചെയ്യാൻ തുടങ്ങിയ ശേഷം എനിക്ക് കാര്യമായൊരു മാറ്റം വന്നു. ഞാൻ നോ പറയാൻ പഠിച്ചു. നോ പറയാൻ അറിയാത്ത ഒരാളായിരുന്നു ഞാൻ. പറഞ്ഞ് ചെയ്യേണ്ടിടത്ത് പറഞ്ഞ് ചെയ്യിക്കാനും മേൽകൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനും അതേസമയം നമസ്കരിക്കേണ്ടിടത്ത് നമസ്കരിക്കാനും ഒരേ മാനസികാവസ്ഥയിൽ പറ്റുന്നുണ്ട്.'

'പണ്ട് അത് വലിയ ബുദ്ധിമുട്ടായിരുന്നു. അതും യോഗയിലൂടെ കഴിയുന്നുവെന്നാണ്', സംയുക്ത പറയുന്നത്. താൻ യോ​ഗ ജീവിതത്തിന്റെ ഭാ​ഗമാക്കിയെങ്കിലും ഒരിക്കലും ബിജു മേനോനെ യോ​ഗ ചെയ്യാൻ നിർബന്ധിച്ചിട്ടില്ലെന്നും അതിരാവിലെ എഴുന്നേറ്റ് യോ​ഗ ചെയ്യുന്നത് കാണുമ്പോൾ രസകരമായ കമന്റുകളാണ് ബിജു മേനോൻ പറയാറുള്ളതെന്നും സംയുക്ത പറഞ്ഞിരുന്നു.

samyuktha varma

ഏത് പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തുമ്പോഴും ബിജു മേനോൻ നേരിടുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് സംയുക്തയെ അഭിനയിക്കാൻ വിടാത്തത് എന്നത്. അടുത്തിടെ ഇതിനുള്ള കൃത്യമായ മറുപടി നടൻ പറഞ്ഞിരുന്നു.

'സിനിമയിൽ നിന്നും വിട്ടുനിൽക്കാമെന്നത് സംയുക്ത സ്വയം എടുത്ത തീരുമാനമാണ്. രണ്ടുപേരും ജോലിക്ക് പോവുന്നത് പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. മകന്റെ കാര്യങ്ങളും നോക്കി ഞാന്‍ വീട്ടില്‍ ഇരുന്നോളാമെന്ന് സംയുക്ത തന്നെ പറഞ്ഞതാണെന്നാണ്', ബിജു മേനോന്‍ പറഞ്ഞത്. മലയാളത്തിലെ തിരക്കുള്ള താരമാണ് ബിജു മേനോൻ ഇപ്പോൾ.

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X