'സക്സസ് കണ്ണുകളിൽ കാണാം..., ദിൽഷയെ ഒറ്റ നോട്ടത്തിൽ ഒരു ഹോളിവുഡ് നടിയായി തോന്നി'; വൈറലായി ചിത്രങ്ങൾ!

ബിഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്‍. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസണായ നാലാം സീസണിലെ വിന്നറാണ് ദില്‍ഷ. ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ്‍ തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നര്‍ പുരസ്‌കാരത്തിലേക്ക് എത്തിയത്.

ബിഗ് ബോസില്‍ നൂറ് ദിവസം നിന്നതിനേക്കാള്‍ താന്‍ അനുഭവിച്ചത് അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴാണെന്നും ഒരിക്കലും ഇത്തരത്തില്‍ അനുഭവിക്കേണ്ടി വരുമെന്ന് താൻ വിചാരിച്ചിട്ടില്ലെന്നും ഇങ്ങനെയൊക്കെ കേള്‍ക്കേണ്ടി വരുമെന്ന് താൻ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലെന്നുമാണ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ദില്‍ഷ നെ​ഗറ്റീവ് കമന്റുകളെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

സീസൺ ഫൈവ് കഴിഞ്ഞിട്ടും ദിൽഷയെ പരിഹസിക്കാനും കളിയാക്കാനും ഇപ്പോഴും ചിലർ ശ്രമിക്കാറുണ്ട്.

Dilsha Prasannan

എന്നാൽ തുടക്കത്തിൽ അതെല്ലാം ദിൽഷയെ ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ നെ​ഗറ്റീവുകളെ അവ​ഗണിച്ച് തന്റെ ജീവിതം ആസ്വദിക്കുകയാണ് ദിൽഷ. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഡാൻസ് റീലുകളും സ്റ്റേജ് ഷോകളുമെല്ലാമായി ദിൽഷ തിരക്കിലാണ്. ഇപ്പോഴിതാ സിഡ്നിയിൽ നിന്നുള്ള തന്റെ സ്റ്റൈലിഷ് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ദിൽഷ.

ചിത്രം പകർത്തിയിരിക്കുന്നത് ദിൽഷയുടെ ഡാൻസ് പാട്നറും നടനുമെല്ലാമായ റംസാൻ മുഹമ്മദാണ്. താരത്തിന്റെ ഫോട്ടോ വൈറലായതോടെ സക്സസ് കണ്ണുകളിൽ കാണാം... ദിൽഷയെ ഒറ്റ നോട്ടത്തിൽ ഒരു ഹോളിവുഡ് നടിയായി തോന്നി എന്നെല്ലാമാണ് ആരാധകർ കമന്റ് ചെയ്തത്.

രാജകുമാരി എന്നാണ് മറ്റ് ചിലർ ദിൽഷയെ വിശേഷിപ്പിച്ചത്. സ്വന്തമായി കെട്ടിപടുത്ത സക്സസാണ് ദിൽഷയുടേത്. ഡിഫോർഡാൻസ് മുതൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ദിൽഷയുടേത്. അതുകൊണ്ട് തന്നെയാണ് ബി​ഗ് ബോസിൽ എത്തിയപ്പോഴും ദിൽഷയ്ക്ക് ആ സ്നേഹം ലഭിച്ചത്. അടുത്തിടെ സിനിമയിലേക്കും അരങ്ങേറിയിരുന്നു ദിൽഷ.

ബി​ഗ് ബോസിലേക്ക് പോകും മുമ്പ് ചില സീരിയലുകളിൽ ദിൽഷ അഭിനയിച്ചിരുന്നു. ബി​ഗ് ബോസിന് ശേഷമാണ് സിനിമാ അവസരങ്ങൾ‌ ദിൽഷയെ തേടി വന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിക്കുന്ന ഓ സിന്‍ഡ്രല്ല എന്ന ചിത്രത്തില്‍ നായികയായാണ് ദില്‍ഷയുടെ സിനിമാ എന്‍ട്രി.

Dilsha Prasannan

അജു വര്‍ഗീസും അനൂപ് മോനോനുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയപ്പോഴും വലിയ സ്വീകരണം ലഭിച്ചിരുന്നു. ബി​ഗ് ബോസ് ഷോയ്ക്കിടയിൽ സഹമത്സരാർത്ഥി റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു.

എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്നാണ് വലിയ രീതിയിൽ സൈബർ ആക്രമണം താരത്തിന് വന്ന് തുടങ്ങിയത്. എന്നാൽ ഡീ​ഗ്രേഡിങിലും തളരാതെ മുന്നോട്ട് പോയി എത്തിപ്പെടാത്ത ഉയരങ്ങൾ കീഴടക്കി കാണിച്ച് കൊടുത്തതോടെ ദിൽഷയ്ക്കുള്ള ഹേറ്റേഴ്സും കുറഞ്ഞു.

ഇപ്പോൾ ദിൽഷയുടെ പോസ്റ്റുകളിൽ നെ​ഗറ്റീവ് കമന്റുൾ കാണാൻ സാധിക്കുകയില്ല. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള ദില്‍ഷ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ്. ബിഗ്ബോസിൽ നിന്നും വന്നതിന് പിന്നാലെ ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ദിൽഷ-റംസാൻ കോമ്പോയിലുള്ള റീൽ വീഡിയോകൾക്കാണ് ആരാധകർ കൂടുതൽ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X