'ശ്രീനിഷിനെ പോലെയാണ് അശ്വിനും ഈ​ഗോ തീരെയില്ല റെസ്പെക്ടുമുണ്ട് ദിയ ലക്കിയാണ്, തമിഴ് ആൺപിള്ളേർ ഭയങ്കര കെയറാണ്'

നടൻ കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും ജനപ്രീതി ആർക്കാണെന്ന് ചോദിച്ചാൽ ഭൂരിഭാ​ഗം പേരും പറയാൻ പോകുന്ന ഉത്തരം രണ്ടാമത്തെ മകൾ ദിയ കൃഷ്ണ എന്നായിരിക്കും. കൃഷ്ണകുമാറിന്റെ ഫോട്ടോ കോപ്പിയാണ് ദിയ. സംസാരത്തിലും രൂപത്തിലുമെല്ലാം ദിയ അച്ഛന്റെ തനി പകർപ്പാണ്. പഠനം പൂർത്തിയാക്കിയ ദിയ ഇപ്പോൾ സ്വന്തമായി ബിസിനസും മറ്റുമായി മുന്നോട്ട് പോവുകയാണ്. കൂടാതെ യുട്യൂബ് വ്ലോ​ഗിങിലൂടെയും നല്ലൊരു വരുമാനം ദിയ കണ്ടെത്തുന്നുണ്ട്.

സോഷ്യൽമീഡിയയിൽ വളരെ സജീവമായതുകൊണ്ട് തന്നെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ദിയ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ദിയ പങ്കിട്ടത്തിൽ ഏറ്റവും കൂടുതൽ ആ​രാധകരെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം താൻ പ്രണയത്തിലാണെന്ന് ദിയ അടുത്തിടെ പരസ്യപ്പെടുത്തിയതാണ്.

Diya Krishna

സുഹൃത്തായ അശ്വിനുമായി താൻ പ്രണയത്തിലാണെന്ന് അശ്വിന്റെ പ്രപ്പോസൽ വീഡിയോ പങ്കിട്ടാണ് ദിയ ആരാധകരെ അറിയിച്ചത്. ഏറെ നാളുകളായി അശ്വിനും ദിയയും സുഹൃത്തുക്കളാണ്. അശ്വിൻ പ്രപ്പോസ് ചെയ്തപ്പോൾ യെസ് പറയാൻ ദിയ റെ‍ഡിയായിരുന്നു. ഇപ്പോഴും ദിയയെ സിനിമാറ്റിക്ക് സ്റ്റൈലിൽ പ്രപ്പോസ് ചെയ്യുന്ന അശ്വിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ട്രെന്റിങിലുണ്ട്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിന് ഒടുവിലായിരുന്നു ദിയയെ അശ്വിൻ പ്രപ്പോസ് ചെയ്തത്.

അതിനായി മോതിരം പണിയാൻ അളവ് കൊടുത്തത് അടക്കമുള്ള വീഡിയോ അശ്വിൻ പങ്കിട്ടിരുന്നു. അതേസമയം ഇപ്പോഴിതാ അശ്വിനും ദിയയും ചേർന്ന് ആദ്യമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. തങ്ങൾ പരിചയപ്പെട്ടത് എങ്ങനെയാണെന്നത് അടക്കമുള്ള കാര്യങ്ങൾ ദിയയും അശ്വിനും അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.

അതേസമയം ദിയയുടെയും അശ്വിന്റെയും ആദ്യ അഭിമുഖം വൈറലായതോടെ ദിയയുടെ ആരാധകർക്കും പ്രേക്ഷകർക്കുമെല്ലാം അശ്വിനെ നന്നായി ബോധിച്ചുവെന്നത് വ്യക്തമാണ്. കാരണം കമന്റുകളിൽ ഏറെയും അശ്വിനെ പ്രശംസിച്ചുള്ളതാണ്. അരമണിക്കൂറോളം നീളമുള്ള അഭിമുഖത്തിൽ അശ്വിനാണ് ഏറ്റവും കൂടുതൽ സ്കോർ ചെയ്തതും അഭിമുഖം തുടർന്ന് കാണാൻ പ്രേരിപ്പിച്ചതെന്നും ആരാധകർ കുറിക്കുന്നു.

ചിലർ പേളി മാണിയുടെ ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദുമായാണ് അശ്വിനെ താരതമ്യപ്പെടുത്തിയത്. പേളി-ശ്രീനിഷ് ജോഡി പോലെ ദിയയും അശ്വിനും ഭാവിയിൽ മാറാൻ സാധ്യതയുണ്ടെന്നും ആരാധകർ കുറിക്കുന്നു. ശ്രീനിഷിനെ പോലെയാണ് അശ്വിനും ഈ​ഗോ തീരെയില്ല റെസ്പെക്ടുമുണ്ട്... ദിയ ലക്കിയാണ്, തമിഴ് ആൺപിള്ളേർ ഭയങ്കര കെയറാണ്.

Diya Krishna

അശ്വിൻ വളരെ നല്ലതാണ് അവനെ ആരുടെയും മുന്നിൽ താഴാൻ വിട്ട് കൊടുക്കരുത് എന്നെല്ലാമാണ് കമന്റുകൾ. അതേസമയം ചിലർ പ്രണയത്തിലായിരുന്നപ്പോൾ തങ്ങൾക്കുണ്ടായിരുന്ന ചില അനുഭവങ്ങളും പങ്കിട്ടു. പ്രണയിക്കുന്ന സമയത്ത് എല്ലാവരും ഇങ്ങനെ തന്നെയാണ്. സ്നേഹം വാരിക്കോരി തരും. വിവാഹശേഷമാണ് ശരിക്കും നവിലയിരുത്തേണ്ടത് എന്നായിരുന്നു ഒരാളുടെ കമന്റ്. രണ്ടാളെയും ഇഷ്ടമായി.

പക്ഷെ ഇത് കാണുമ്പോൾ എക്സുമായിട്ടുള്ള ദിയയുടെ ആ പഴയ ഇന്റർവ്യൂ ഓർമ വരുന്നു. അയാളെയും അശ്വിനേയും ഒരിക്കലും കംപയർ ചെയ്യാൻ കഴിയില്ല. കാരണം അശ്വിൻ വളരെ നല്ലവനാണ്. പക്ഷെ എന്തോ ഇവരുടെ വ്ലോഗ്സ്, ഇന്റർവ്യു, ട്രിപ്പ്‌ ഒക്കെ കാണുമ്പോൾ പഴയ ലവ് ഇങ്ങനെ ആയിരുന്നല്ലോയെന്ന് ഓർമ വരും.

അന്നും ഇതുപോലെ ഒക്കെ ഇരുന്നുപറഞ്ഞിട്ടുണ്ട്. എന്തായാലും രണ്ടാളും ഹാപ്പി ആയിട്ട് ജീവിക്കൂവെന്ന് കമന്റ് ചെയ്തവരുമുണ്ട്. ദിയയുടെ സു​ഹൃത്തിന്റെ സുഹൃത്താണ് അശ്വിൻ. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലായതും. ഇതിന് മുമ്പ് ദിയ പ്രണത്തിലായിരുന്നപ്പോഴും അശ്വിൻ ദിയയുടെ സുഹൃത്തായിരുന്നു. സോഫ്റ്റ്വെയർ ഡവലപ്പറായ അശ്വിന്റെ മാതൃഭാഷ തമിഴാണ്. തമിഴ് സിനിമകളുടെ വലിയ ആരാധകനാണ് അശ്വിൻ. ദിയയും ചെറുപ്പം മുതൽ തമിഴ് സിനിമയുടെ ആരാധികയാണ്.

Read more about: srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X