'അച്ഛൻ നന്നായി വളർത്തിയ മകൾ... മാതാപിതാക്കളെ ഒരുപോലെ സ്നേഹിക്കുന്ന കുഞ്ഞാറ്റ... അതിന്റെ ക്രെഡിറ്റും അച്ഛന്'
മലയാള സിനിമയ്ക്ക് എന്നേക്കും മുതൽക്കൂട്ടായ അഭിമാനങ്ങളായ രണ്ട് പ്രതിഭകളാണ് ഉർവ്വശിയും മനോജ് കെ ജയനും. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും വിവാഹിതരായത് മലയാളികളെ ഏറെ സന്തോഷിപ്പിച്ച ഒന്നായിരുന്നു. 2000ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. ഇരുവരും മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇത്. എന്നാൽ ആ ദാമ്പത്യത്തിന് അധിക കാലം ആയുസുണ്ടായിരുന്നില്ല. 2008ൽ ഇരുവരും വേർപിരിഞ്ഞു.
പക്ഷെ ഏക മകളുടെ ഉത്തരവാദിത്വം മനോജ് കെ ജയൻ കോടതിയോട് ചോദിച്ച് വാങ്ങി. നാടകീയ രംഗങ്ങളാണ് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് അന്ന് ഉണ്ടായത്. മകളുടെ അവകാശത്തിനായി ഇരുവരും നിയമപരമായി പോരാടി. അച്ഛന്‍ മനോജ് കെ ജയനൊപ്പം നില്‍ക്കാനാണ് മകള്‍ ആഗ്രഹിച്ചിരുന്നത്. ഒരു ദിവസം 10.30 മുതല്‍ നാല് വരെ മകളെ ഉര്‍വ്വശിയുടെ കൂടെ വിടണമെന്ന് അന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മനോജ് കെ ജയന്‍ കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. മകളെ ഉര്‍വ്വശിക്കൊപ്പം വിടേണ്ട ദിവസം കൊച്ചിയിലെ കുടുംബ കോടതിയില്‍ മനോജ് കെ ജയന്‍ എത്തി. മകളെ ഉര്‍വ്വശിക്കൊപ്പം വിടാന്‍ തന്നെയായിരുന്നു തീരുമാനം. എന്നാല്‍ ഉര്‍വ്വശി എത്തിയത് മദ്യപിച്ച് അബോധാവസ്ഥയിലാണെന്നും ഇങ്ങനെയൊരു അവസ്ഥയില്‍ കുട്ടിയെ ഉര്‍വ്വശിക്കൊപ്പം വിടാന്‍ താന്‍ തയ്യാറല്ലെന്നും മനോജ് കെ ജയന്‍ നിലപാടെടുത്തു.
കുടുംബ കോടതിയില്‍ അമ്മയ്ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കുഞ്ഞാറ്റയും എഴുതി നല്‍കിയതായാണ് റിപ്പോർട്ട്. കോടതിയിലെത്തിയ ഉര്‍വ്വശി പിന്നീട് തിരിച്ചുപോകുകയായിരുന്നു. കോടതി വളപ്പില്‍വെച്ച് ഉര്‍വ്വശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് മനോജ് കെ ജയന്‍ ഉന്നയിച്ചത്. ശേഷം മകൾ മനോജ് കെ ജയനൊപ്പം തന്നെയായിരുന്നു. പിന്നീട് 2011ൽ മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതരായി.
2013ൽ സംവിധായകനായ ശിവപ്രസാദുമായി ഉർവശിയുടെ വിവാഹവും കഴിഞ്ഞു. ആ ബന്ധത്തിൽ ഒരു മകൻ ഉർവശിക്കുണ്ട്. കുട്ടിക്കാലത്ത് അമ്മയുടെ സ്നേഹവും വേണ്ടുവോളം അനുഭവിക്കാൻ സാധിച്ചില്ലെങ്കിലും ഒരു കുറവും അറിയിക്കാതെ കണ്ണിലെ കൃഷ്ണമണിയെപ്പോലെയാണ് മനോജ് മകളെ വളർത്തിയത്. ഇന്ന് പ്രായപൂർത്തിയായ കുഞ്ഞാറ്റ അച്ഛനേയും അമ്മയേയും ഒരുപോലെ സ്നേഹിക്കുന്നു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉർവശിക്കൊപ്പവും താമസിക്കാറുണ്ട്.
പൊതുവെ ദമ്പതികൾ വേർപിരിഞ്ഞാൽ ഏതെങ്കിലും ഒരാളുടെ പക്ഷത്ത് മാത്രമെ കുട്ടികൾ നിലകൊള്ളു. പ്രായ പൂർത്തിയായാലും അതിൽ മാറ്റമുണ്ടാകില്ല. എന്നാൽ കുഞ്ഞാറ്റ അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ്. മകളുടെ കുട്ടിക്കാലത്ത് കൊടുക്കാൻ പറ്റാതെപോയ എല്ലാ കരുതലും സ്നേഹവും ഉർവശിയും ഇപ്പോൾ കുഞ്ഞാറ്റയ്ക്ക് വാരി കോരി നൽകുന്നു. മനോജും ഉർവശിയും മത്സരിച്ചാണ് ഇപ്പോൾ മകളെ സ്നേഹിക്കുന്നത്.

കുഞ്ഞാറ്റയുടെ പിറന്നാൾ ദിനത്തിൽ രണ്ടുപേരും ആശംസകളുമായി എത്തിയിരുന്നു. നിന്നെപ്പോലൊരു മകളെ ദൈവം എനിക്ക് തന്നതിൽ വളരെ സന്തോഷമുണ്ട് എൻ്റെ സുന്ദരിയായ മകൾക്ക് ജന്മദിനാശംസകൾ എന്നാണ് ഉർവശി കുറിച്ചത്. ഒപ്പം മകൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കിട്ടു.
എന്റെ പൊന്നുമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ... എന്നും... എപ്പോഴും എന്നാണ് മനോജ് കെ ജയൻ കുറിച്ചത്. മനോജ് മകൾക്ക് പിറന്നാൾ ആശംസിച്ച് പങ്കിട്ട കുറിപ്പിൽ വന്നൊരു കമന്റാണിപ്പോൾ വൈറലാകുന്നത്. മനോജിന്റെ മാതൃകാപരമായ പാരന്റിങിനെ അഭിനന്ദിച്ചുള്ളതായിരുന്നു കമന്റ്. അച്ഛൻ നന്നായി വളർത്തിയ ഒരു മോൾ.
അച്ഛനെയും അമ്മയെയും ഒരുപോലെ പാംപർ ചെയ്യുന്ന വാല്യു ചെയ്യുന്ന മോൾ... അതിന്റെ ക്രെഡിറ്റും അച്ഛനാണ്. അച്ഛനേയും അമ്മയേയും പോലെ വലിയൊരു ആർട്ടിസ്റ്റായി മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നായിരുന്നു കമന്റ്. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ കുഞ്ഞാറ്റയ്ക്ക് ആശംസകൾ അറിയിച്ച് എത്തി.


Click it and Unblock the Notifications