'മഷൂറ ഇത് ചെയ്തത് നന്നായി..., നല്ല ഒരു ഭാര്യയുമാണ് ഉമ്മയുമാണ് ഫാമിലിയോട് സ്നേഹവുമുണ്ട്'; കമന്റ്സുമായി ആരാധകർ!
സോഷ്യൽമീഡിയയിൽ എപ്പോഴും സജീവമാണ് ബിഗ് ബോസ് താരം ബഷീർ ബഷിയും കുടുംബവും. രണ്ട് ഭാര്യമാരുള്ള ബഷീർ സോഷ്യൽമീഡിയയുടെ കല്ലേറ് നിരവധി ഏറ്റുവാങ്ങിയ ശേഷമാണ് ഇന്ന് കാണുന്ന നിലയിലേക്ക് ആരാധകരെ സൃഷ്ടിച്ചെടുത്തത്. കൊച്ചിയിൽ കടല വിറ്റാണ് ബഷീർ ജീവിതം ആരംഭിച്ചത്. പിന്നീട് മോഡലിങിലേക്ക് കടന്നു.
ശേഷം ബിഗ് ബോസ് മലയാളം സീസൺ വണ്ണിൽ മത്സരാർത്ഥിയായി എത്തിയതോടെ പോപ്പുലറായി. പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനൽ വഴിയാണ് ഇപ്പോൾ ബഷീർ വിശേഷങ്ങൾ പങ്കുവെക്കുന്നത്.
ബഷീറിന് മാത്രമല്ല ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും മക്കളായ സുനൈനയ്ക്കും സൈഗത്തിനും എബ്രാനും യുട്യൂബ് ചാനലുണ്ട്. ഇവരുടെ ഫാമിലി വ്ലോഗുകൾക്കാണ് ആരാധകർ ഏറ്റവും കൂടുതൽ. അടുത്തിടെയാണ് താരത്തിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. മുഹമ്മദ് എബ്രാന്റെ വിശേഷങ്ങളാണ് കൂടുതലായും മഷൂറ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നത്.

കൂടാതെ ആരാധകർക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ള ഇൻഫോർമേറ്റീവ് വീഡിയോകൾ പങ്കുവെക്കാനും മഷൂറ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഭൂരിഭാഗം സ്ത്രീകളും നേരിടുന്ന യൂട്രസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെയാണ് പരിഹരിക്കേണ്ടത് എന്നതാണ് ഒരു ഡോക്ടറുടെ സഹായത്തോടെ വീഡിയോയാക്കി മഷൂറ പങ്കുവെച്ചത്.
തന്റെ കുടുംബത്തിൽ പെട്ട ഒരു പെൺകുട്ടി യൂട്രസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം ദുരിതമനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ആ വിഷയത്തിൽ തന്നെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വീഡിയോ ചെയ്യാമെന്ന ചിന്തയിലേക്ക് മഷൂറ എത്തിയത്.
ആസ്റ്റർ മെഡിസ്റ്റിയിലെ വിദഗ്ധ ഡോക്ടറുടെ സാന്നിധ്യവും ഉണ്ടായിരുന്നു. മകൻ എബ്രാനെ ചെക്കപ്പിന് കൊണ്ടുവന്നപ്പോഴാണ് ഇത്തരം ഒരു ആശയത്തിൽ വീഡിയോ ചെയ്യാമെന്ന ചിന്തയിലേക്ക് വന്നതെന്നും വീഡിയോയിൽ മഷൂറ പറഞ്ഞു. ബഷീറാണ് വീഡിയോ പകർത്തിയത്.
'കസിൻസെല്ലാം സജഷൻ ചോദിക്കാറുള്ളത് എന്നോടാണ്. അങ്ങനെയാണ് എന്റെ ഒരു കസിൻ യൂട്രസിൽ ഫൈബ്രോയിഡുകൾ ഉള്ളതുമൂലം അനുഭവിക്കുന്ന ദുരതിങ്ങളെ കുറിച്ച് എന്നോട് പറഞ്ഞത്. അന്ന് ഞാൻ അവൾക്ക് സജസ്റ്റ് ചെയ്തത്. ആസ്റ്റർ മെഡിസിറ്റിയെ ഡോ.രോഹിത്തിനെയാണ്.'

'ബുദ്ധിമുട്ടുകൾ വർധിച്ചതോടെ യൂട്രസ് എടുത്ത് കളയാമെന്നുള്ള തീരുമാനത്തിലായിരുന്നു എന്റെ കസിൻ. എന്നാൽ രോഹിത്തിനെ കണ്ട് ആവശ്യമായ ചികിത്സ ചെയ്തശേഷം ബുദ്ധിമുട്ടുകൾ മാറി. മാത്രമല്ല യുട്രസ് നീക്കം ചെയ്യേണ്ടതായും വന്നില്ല. ദൃതിയിൽ തീരുമാനങ്ങൾ എടുക്കരുതെന്നും', അസുഖത്തെ കുറിച്ചും ചികിത്സയെ കുറിച്ചും വിശദമാക്കിയശേഷം മഷൂറ പറഞ്ഞു.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആരാധകർ മഷൂറയെ പ്രശംസിച്ച് എത്തി. വളരെ ഉപകാരപ്രദമായിരുന്നു വീഡിയോയെന്നായിരുന്നു ഭൂരിഭാഗം കമന്റുകളും. നിരവധി പേർ യുട്രസിലെ ഫൈബ്രോയിഡുകൾ മൂലം അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും കമന്റ് ചെയ്തിട്ടുണ്ട്.
മഷൂറ നല്ല ഒരു പേഴ്സണാലിറ്റിയാണ്. നല്ല ഒരു ഭാര്യയാണ് ഉമ്മയുമാണ്. ഫാമിലിയെ സ്നേഹിക്കുന്നത് ഒക്കെ കാണുമ്പോൾ നല്ല രസമാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. സുഹാനയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് കുഞ്ഞുങ്ങൾ പിറന്നശേഷമാണ് ബഷീർ മഷൂറയെ വിവാഹം ചെയ്തത്. രണ്ടാം വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴായിരുന്നു ബിഗ് ബോസിലേക്ക് ബഷീർ എത്തിയത്. അതുകൊണ്ട് തന്നെ ബഷീറിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് അധികം ആർക്കും അറിയില്ലായിരുന്നു.
ബഷീർ ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ എല്ലാവർക്കും അമ്പരപ്പായിരുന്നു. തുടക്കത്തിൽ കുറച്ച് വിഷമം തോന്നിയിരുന്നുവെന്നും എന്നാലിപ്പോൾ തങ്ങൾ നല്ല സന്തോഷത്തിൽ സഹോദരിമാരെപ്പോലെയാണ് കഴിയുന്നതെന്നുമാണ് സുഹാന പറയാറുള്ളത്. സുഹാനയുടെയും ബഷീറിന്റെയും പ്രണയ വിവാഹമായിരുന്നു.


Click it and Unblock the Notifications