'പേളിയും ശ്രീനിഷുമാണ് അഭിനന്ദനം അർഹിക്കുന്നത്, ജീവിതം മനസിലാക്കി കൊടുത്ത് മകളെ വളർത്തുന്നു'; വൈറലായി വീഡിയോ!
പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും മകൾ നില ജനിച്ചപ്പോൾ മുതൽ ഒരു കൊച്ചു സെലിബ്രിറ്റിയാണ്. ബിഗ് ബോസിൽ വെച്ച് പ്രണയിച്ച് പിന്നീട് വിവാഹിതരായ ഇരുവരുടേയും ഏക മകളാണ് നില. പേളിയുടെ ഫോട്ടോ കോപ്പിയാണ് നിലയെന്നാണ് ഇവരുടം സോഷ്യൽമീഡിയ പേജുകൾ ഫോളോ ചെയ്യുന്ന ആരാധകർ പറയാറുള്ളത്.
പേളിയെപ്പോലെ തന്നെ ഏത് സാഹചര്യത്തിലും ഹാപ്പിയായി ജീവിക്കാൻ മകൾ നിലയേയും പേളി പഠിപ്പിച്ചിട്ടുണ്ട്. നിലയെ ഒരിക്കലും കെട്ടിയിട്ട് വളർത്താറില്ലെന്നും സിസി ടിവി മാതാപിതാക്കളാല്ല തങ്ങളെന്നും പേളി മുമ്പ് പറഞ്ഞിട്ടുണ്ട്. വളരെ ചെറിയ പ്രായം മുതൽ സ്വന്തമായി ഭക്ഷണം വാരി കഴിക്കുകയും തന്റെ ഇഷ്ടങ്ങൾ എന്താണ് പറയുകയും ചെയ്യുന്ന കുഞ്ഞാണ് മകളെന്നും പേളി പറയാറുണ്ട്.

പാലക്കാട് ശ്രീനിഷിന്റെ വീട്ടിൽ എത്തിയാലും സെലിബ്രിറ്റി സ്റ്റാറ്റസ് അഴിച്ച് വെച്ച് പെരുമാറുന്ന കൂട്ടത്തിലാണ് പേളി മാണി. ഇപ്പോഴിത മകളുടെ ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി മാണി. മകൾക്കൊപ്പം യാത്ര പോയപ്പോൾ പകർത്തിയ വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നത്. വഴിയോരത്തുള്ള വയലിൽ ഇറങ്ങി അച്ഛൻ ശ്രീനിഷിനൊപ്പം ആട്ടിൻ കുഞ്ഞുങ്ങളെ താലോലിക്കുകയും അതിന്റെ നെറുകയിൽ ചുംബിക്കുകയും ചെയ്യുന്ന നിലയാണ് വീഡിയോയിലുള്ളത്.
കൂടാതെ ഹോട്ടലിൽ അമ്മ പേളിക്കൊപ്പമിരുന്ന് ജീവനക്കാരോട് കുശലം പറഞ്ഞ് ഊണ് കഴിക്കുന്ന നിലയേയും വീഡിയോയിൽ കാണാം. രണ്ട് വയസ് പിന്നിട്ടതിനാൽ നന്നായി സംസാരിക്കാനും നിലയ്ക്ക് പറ്റുന്നുണ്ട്. പൊതുവെ കുഞ്ഞുങ്ങൾ മൃഗങ്ങളുമായി കുറച്ച് നാളത്തെ അടുപ്പം വന്നാൽ മാത്രമെ അതിനെ തൊടാനും ഉമ്മവെയ്ക്കാനുമെല്ലാം തയ്യാറാകൂ.

എന്നാൽ ശ്രീനിഷ് വിളിച്ചപ്പോഴേക്കും ഓടി വന്ന് ആട്ടിൻ കുട്ടിയെ ചുംബിക്കുകയായിരുന്നു നില. മണ്ണിനേയും മനുഷ്യനേയും അറിഞ്ഞ് വളരാൻ മകളെ പഠിപ്പിച്ച ശ്രീനിഷിനേയും പേളി മാണിയേയുമാണ് പുതിയ വീഡിയോ വൈറലായതോടെ ആരാധകർ പുകഴ്ത്തുന്നത്.
നില വളരെ പ്രത്യേകതകളുള്ള കുട്ടിയാണെന്നും അവളുടെ ചിരിയും സംസാരവും കേൾക്കുന്നതും കാണുന്നതും ദുഖത്തിലും മൂഡ് ഓഫായി ഇരിക്കുന്നവർക്കും ഒരു തെറാപ്പിയാണെന്നുമെല്ലാമാണ് കമന്റുകൾ വന്നിരിക്കുന്നത്. സോഷ്യൽമീഡിയയിൽ ഫാൻസ് പേജുകൾ നിരവധിയുള്ള കുഞ്ഞ് സെലിബ്രിറ്റി കൂടിയാണ് നില. അടുത്തിടെ ഗംഭീരമായാണ് നിലയുടെ രണ്ടാം പിറന്നാൾ കുടുംബം ആഘോഷിച്ചത്.
പേളിയെക്കാൾ സൂപ്പറായി ഭാവങ്ങളും നവരസങ്ങളും മുഖത്ത് വരുത്തും നില. അടുത്തിടെ അമ്മ പേളിക്കൊപ്പം നിന്ന് പേളി പറയുന്നത് പോലെ അനുകരിച്ച് കള്ളകരച്ചിൽ കരഞ്ഞ നിലയുടെ വീഡിയോ വൈറലായിരുന്നു. നിലു ബേബിയുടെ ഭാവിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് പേളി മാണി സംസാരിച്ച കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നെ സംബന്ധിച്ച് നില സന്തോഷത്തോടെ ഇരിക്കണം. ലോകത്തെ സ്‌നേഹിക്കണം. ഈ ലോകത്തിലുള്ള മൊത്തം ജനങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരാളായി അവള്‍ മാറണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ലോകത്തിന് തന്നെ അവള്‍ ഒരു മുതല്‍ക്കൂട്ട് ആയിരിക്കണം അഭിമാനിയായ അമ്മ പേളി മാണി പറഞ്ഞത് ഇങ്ങനെയായിരുന്നു. പാരന്റിങിനെ കുറിച്ചുള്ള വീഡിയോസ് പേളി നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ആസ്വദിയ്ക്കുകയാണ് പേളി എന്ന് താരം പങ്കുവെയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തന്നെ വ്യക്തമാണ്. പേളിയുടെ സഹോദരി റെയ്ച്ചലിന്റെ മകനാണ് നിലയുടെ ഏറ്റവും നല്ല സുഹൃത്ത്. റെയ്നും നിലയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പേളി പങ്കുവെക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് റേയ്ച്ചൽ.


Click it and Unblock the Notifications