'പ്രണയ ദിനത്തിൽ ടിപ്സ് പറഞ്ഞ് കൊടുക്കാൻ ഏറ്റവും യോഗ്യത ഉള്ളവർ'; പേളിയേയും ശ്രീനിയേയും കുറിച്ച് ആരാധകർ!

പേളി മാണിയേയും ശ്രീനിഷ് അരവിന്ദിനേയും അവരുടെ മകൾ നിലയേയും സോഷ്യൽമീഡിയ നിരന്തരമായി ഉപയോ​ഗിക്കുന്നവർക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. അത്രത്തോളം ജനകീയരാണ് മൂന്ന് പേരും. പേളിയും ശ്രീനിഷും ബി​ഗ് ബോസ് ഹൗസിൽ വെച്ച് പ്രണയിച്ച് വിവാഹിതരായവരാണ്.

എല്ലാവരേയും അത്ഭുതപ്പെടുത്തിയ പ്രണയമായിരുന്നു ഇരുവരുടേതും. ഇന്ന് ഇരുവരും ഏറ്റവും കൂടുതൽ ആരാധകരുള്ള മാതൃകാ ദമ്പതികളാണ്. ഇപ്പോഴിത പ്രണയ ദിനത്തിൽ മനോഹരമായ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും.

പ്രണയിക്കുന്നവർക്കും വിവാ​ഹിതരായവർക്കുമെല്ലാം തങ്ങളുടെ ദാമ്പത്യ ജീവിതം മനോഹരമായി കൊണ്ടുപോകാൻ വേണ്ട കുറച്ച് ടിപ്സാണ് ഇരുവരും പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രണയദിനം ഇരുവരും ​ഗോവയിലാണ് ഇത്തവണ സെലിബ്രേറ്റ് ചെയ്തത്. 'ഞങ്ങളുടെ മാത്രം കുറച്ച് സമയം ഞങ്ങൾ ​ഗോവയിൽ ഇത്തവണ സ്പെൻഡ് ചെയ്തു.'

'നിലുവിനെ കൂട്ടിയില്ല. അവൾ കുറച്ച് നേരം കരഞ്ഞു. ഞങ്ങൾക്കും അതുകണ്ട് സങ്കടമായി. ഇത്തവണ പ്രണയദിനത്തിൽ നല്ലൊരു വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പത്ത് ടിപ്സാണ് ഞങ്ങൾ നിങ്ങൾക്ക് തരാൻ പോകുന്നത്.'

പ്രണയ ദിനത്തിൽ ടിപ്സ് പറഞ്ഞ് കൊടുക്കാൻ ഏറ്റവും യോഗ്യത ഉള്ളവർ

'ആദ്യത്തേത് പരസ്പരം നല്ല കമ്യൂണിക്കേഷൻ വേണം. രണ്ടുപേരും പരസ്പരം അഭിനന്ദിക്കണം. പേളി ആർആർആർ ടീമിനെ ഇന്റർവ്യു ചെയ്യുന്നതിന്റെ തലേദിവസം നിലുവിനെ ഫീഡ് ചെയ്തുകൊണ്ടാണ് അവരോട് ചോദിക്കാനുള്ള ചോദ്യങ്ങൾ എഴുതിയത്. അന്ന് പേളിയെ കുറിച്ച് എനിക്ക് അഭിമാനം തോന്നി.'

'പേളിയോട് ഞാൻ അത് പറയുകയും ചെയ്തു' ശ്രീനി പറഞ്ഞു. 'ഞങ്ങളുടെ യുട്യൂബ് ചാനിൽ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകൾക്ക് പിന്നിലും ശ്രീനിയുടെ ഡെഡിക്കേഷനാണ്. ശ്രീനി ഇല്ലെങ്കിൽ ഒന്നും ഇത്രയും ഈസിയായി നടക്കില്ല.'

പേളിയേയും ശ്രീനിയേയും കുറിച്ച് ആരാധകർ

'അതിനാൽ എല്ലാ ദമ്പതികളും പരസ്പരം അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും മറക്കരുത്' പേളി പറഞ്ഞു. 'പിന്നെ നിങ്ങളുടെ പാട്നർക്കുള്ള നെ​ഗറ്റിവിറ്റി മൂന്നാമത് ഒരാളോട് ഡിസക്സ് ചെയ്യരുത്. നിങ്ങൾ പരസ്പരം പറഞ്ഞ് തീർക്കണം. ഇത് ഞങ്ങൾ കല്യാണത്തിന് മുമ്പ് എടുത്ത ചില തീരുമാനങ്ങളാണ്.'

'ഞങ്ങൾ അത് വിവാഹത്തിന് മുമ്പ് പരസ്പരം പ്രോമിസ് ചെയ്ത കാര്യമാണ്. ഒരു വഴക്കും ഞങ്ങൾ നീട്ടി കൊണ്ടുപോകാറില്ല. ഫിസിക്കൽ അബ്യൂസൊക്ക റിലേഷനിൽ ഉണ്ടായാൽ മൂന്നാമത് ഒരാളോട് നിങ്ങൾ കാര്യങ്ങൾ സംസാരിക്കണം.'

പരസ്പരം കൊടുക്കുന്ന പ്രോമിസുകൾ പാലിക്കണം

'അതിന് ഇത് ബാധകമല്ല. നമ്മൾ പരസ്പരം കൊടുക്കുന്ന പ്രോമിസുകൾ പാലിക്കണം. പ്രോമിസുകൾക്ക് വലിയ വല്യുവുണ്ട്. പ്രോമിസുകൾ തകർക്കരുത്. അത് വിശ്വാസത്തെ ഇല്ലാതെയാക്കും. ദേഷ്യത്തോടെ പാട്നറിനോട് സംസാരിക്കരുത്. ദേഷ്യം മാറി ശാന്തമായ ശേഷം സംസാരിക്കുക. അപ്പോൾ പറഞ്ഞത് കേൾക്കുന്നയാൾക്ക് മനസിലാകും.'

'പിന്നെ ക്ഷമിക്കാനും സോറി പറയാനും തയ്യാറാവുക. ഒരിക്കൽ ക്ഷമിച്ച കാര്യം പിന്നെ ഒരു വഴക്കുണ്ടാകുമ്പോൾ വീണ്ടും വലിച്ചിട്ട് പറയരുത്. പാട്നറിനൊപ്പം ഇരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ​ഗിക്കാതിരിക്കുക. പാട്നറിന് വേണ്ടിയും ടൈം നീക്കി വെക്കുക.'

ദേഷ്യത്തോടെ പാട്നറിനോട് സംസാരിക്കരുത്

'ഒരുമിച്ച് സമയം ചിലവഴിക്കുക. ഞങ്ങളുടെ ​ഗോവ യാത്ര അതിന്റെ ഭാ​ഗമാണ്. ക്വാളിറ്റി ടൈം പാട്നർക്ക് വേണ്ടി ചിലവഴിക്കണം. പാട്നറെ അയാൾ എങ്ങനെയാണോ ആ രീതിയിൽ അക്സപ്റ്റ് ചെയ്യുക. അല്ലാതെ അയാളെ മാറ്റാൻ ശ്രമിക്കരുത്.'

'അവസാനം ജീവിക്കാൻ ടൈം ഇല്ലാതെ പോകും. പേളിയോട് മിണ്ടാതിരിക്കെന്ന് ഞാൻ ഇന്നേവരെ പറഞ്ഞിട്ടില്ല. പേളി മിണ്ടാതിരുന്നാലാണ് എനിക്ക് വിഷമം. ദുശീലങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റാൻ ശ്രമിക്കുന്നതിൽ തെറ്റില്ല' പേളിയും ശ്രീനിഷും പറഞ്ഞു.

പ്രണയം അഭിനയിക്കുകയല്ല

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. പ്രണയ ദിനത്തിൽ ടിപ്സ് പറഞ്ഞ് കൊടുക്കാൻ ഏറ്റവും യോഗ്യത ഉള്ളവർ പേളിയും ശ്രീനിഷുമാണെന്നാണ് ആരാധകർ ഒന്നടങ്കം സോഷ്യൽമീഡിയിൽ കുറിച്ചത്.

'ബിഗ്‌ബോസ് വീട്ടിൽ ഗെയിമിന് വേണ്ടി പ്രണയം അഭിനയിക്കുകയാണെന്ന് പറഞ്ഞ് നടന്ന മഹാന്മാരൊക്കെ ഒന്ന് കണ്ണ് തുറന്ന കാണട്ടെ... ഇതൊക്കെ എന്നും ഇങ്ങനെ തന്നെ പോകട്ടെയെന്ന് പ്രാർത്ഥിക്കുന്നു' എന്നാണ് ഒരു ആരാധകർ ഇരുവരുടേയും ദാമ്പത്യത്തെ പ്രശംസിച്ച് കുറിച്ചത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X