'ഇങ്ങനൊരു ഭാര്യയെ കിട്ടിയത് ഭാ​ഗ്യം... ശാലിനിയുടെ സ്നേഹം മനസിലാകുന്നു'; അജിത്തിനെ മനസിലാക്കുന്നതിന് കൈയ്യടി!

സ്റ്റാർഡം നിലനിർത്തുക, ആരാധകർക്കിടയിൽ ലൈവായി നിൽക്കുക, തുടരെ തുടരെ സിനിമകൾ ചെയ്യുക എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾ ചെയ്താൽ മാത്രമെ ഓരോ നിമിഷവും മാറ്റങ്ങൾ‌ സംഭവിച്ച് കൊണ്ടിരിക്കുന്ന സിനിമാ മേഖലയിൽ പിടിച്ച് നിൽക്കാൻ താരങ്ങൾക്ക് സാധിക്കൂ.

എന്നാൽ ഇത്തരം കാര്യങ്ങളൊന്നും ചെയ്യാതെ സ്വന്തം പേഴ്സണാലിറ്റിയിലൂടെ തുടക്കം മുതൽ ഇതുവരെയും സ്റ്റാർഡം നിലനിർത്തിക്കൊണ്ടുപോകുന്ന നടനാണ് തലയെന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അജിത്ത് കുമാർ. ഒരു സോഷ്യൽമീഡിയ പേജിലും താരം ഇല്ല. സിനിമയുടെ പ്രമോഷൻ, ഓഡിയോലോഞ്ച് ചടങ്ങുകളിൽ പങ്കെടുക്കാറുമില്ല.

എന്നാലും അജിത്ത് സിനിമകൾ കാണാൻ തിയേറ്ററിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമുണ്ടാകും. ഒരുപക്ഷെ അജിത്തിനെ പോലൊരു നടൻ ഇന്ത്യൻ സിനിമയിൽ വേറെയില്ല. സൂപ്പർസ്റ്റാർ എന്ന ഭാരം ഒന്നും ഇല്ലാതെ അദ്ദേഹം ബൈക്കിൽ ലോകം ചുറ്റുകയാണ്. സിനിമയോളം അജിത്ത് സ്നേഹിക്കുന്നത് റേസിങിനെയാണ്. ഓരോ സിനിമ കഴിയുമ്പോഴും ബൈക്കിൽ ലോകം ചുറ്റാനിറങ്ങും.

Shalini , Ajith Kumar

താരത്തിന് സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഇല്ലാത്തതുകൊണ്ട് തന്നെ ആരാധകർ വഴിയോ താരത്തിന്റെ ഭാര്യയും നടിയുമായ ശാലിനി വഴിയോയാണ് തലയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത്. വിവാഹത്തോടെ സിനിമ അഭിനയം ഉപേക്ഷിച്ച ശാലിനി കുടുംബ ജീവിതം ആസ്വദിക്കുകയാണ്.

അടുത്തിടെയാണ് ശാലിനി ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നത്. ആദ്യത്തെ പോസ്റ്റ് ഭർത്താവിന് അജിത്തിനൊപ്പമുള്ള കപ്പിൾ ഫോട്ടോയായിരുന്നു. നിരന്തരം പോസ്റ്റുകളോ സ്റ്റോറികളോ ഒന്നും ശാലിനി പങ്കിടാറില്ല. കഴിഞ്ഞ ദിവസം അജിത്തിന്റെ ചില ചിത്രങ്ങളാണ് നടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

ബൈക്കുമായി യൂറോപ്പിൽ ചെത്തിനടക്കുന്ന ഭർത്താവിന്റെ ചിത്രങ്ങൾ ഇന്നലെ ശാലിനി ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തപ്പോൾ ഞൊടിയിടയിൽ‌ വൈറലായി. ജർമ്മനി... ഡെൻമാർക്ക്... നോർവേ... പോകേണ്ട വഴി എന്ന തലക്കെട്ടോടെയാണ് ശാലിനി ചിത്രം പങ്കിട്ടത്. ശേഷം അജിത്തിന്റെ ഒരു സെൽഫിയും ശാലിനി പങ്കിട്ടതോടെ ലൈക്കുകളും കമന്റുകളും ഒഴുകി എത്തി.

നിരന്തരമായി അജിത്തിന്റെ ചിത്രങ്ങളും അപ്ഡേഷനും വരാൻ തുടങ്ങിയതോടെ ശാലിനിയുടെ ഇൻസ്റ്റ പേജ് അജിത്താണോ കൈകാര്യം ചെയ്യുന്നത് എന്ന സംശയമായിരുന്നു ആരാധകർക്ക്. അത് ചിലർ കമന്റിലൂടെ ചോദിച്ചിട്ടുമുണ്ട്.

shalini, ajith kumar

മറ്റ് ചിലർ ശാലിനിയെയാണ് അഭിനന്ദിക്കുന്നത്. ഭർത്താവിന്റെ ആ​ഗ്രഹങ്ങൾ മനസിലാക്കി അതിന് പിന്നാലെ പോകാൻ ശാലിനി അനുവദിക്കുന്നു പിന്തുണയ്ക്കുന്നുവെന്നതാണ് കാരണം. ശാലിനി തന്നെ വീണ്ടും അത്ഭുതപ്പെടുത്തുന്നു. അജിത് ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് അവൾ നൽകുന്ന പിന്തുണ... എന്തൊരു ദമ്പതികൾ ആണ് ഇവർ എന്നാണ് ആരാധകരിലൊരാൾ ചിത്രത്തിന് താഴെ ചെയ്തിരിക്കുന്ന കമന്റ്.

ഈ മനുഷ്യൻ താൻ ഒരു നടനാണെന്ന് മറന്ന് ഒരു റൈഡറായി ജീവിക്കാൻ തുടങ്ങുന്നു എന്നാണ് മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടത്. പൊതുവെ കുടുംബത്തിന്റെയും മക്കളുടെയും കാര്യങ്ങൾ സ്വയം ഏറ്റെടുത്ത് ഭർത്താവിനെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പറക്കാൻ ഭാര്യമാർ സമ്മതം നൽകാറില്ല.

എന്നാൽ ശാലിനി വ്യത്യസ്തയാണ്. അതുകൊണ്ട് തന്നെയാണ് ആരാധകർ ശാലിനിയെ പ്രശംസിക്കുന്നതും. ഗ്രാൻഡ് വേൾഡ് ബൈക്ക് ടൂർ പ്ലാനിന്റെ ഭാഗമായാണ് അജിത് കുമാർ ഇപ്പോൾ യൂറോപ്പുള്ളത്.മികച്ച ഒരു ഡ്രൈവർ കൂടിയായ അജിത് കാർ റേസിൽ പങ്കെടുത്തിട്ടുള്ള സിനിമാ താരം കൂടിയാണ്.

ഡ്യൂപ്പ് ഇല്ലാത്ത സംഘട്ടനങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന അജിത് വലിമൈ എന്ന ചിത്രത്തിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങൾ സ്വന്തമായി ചെയ്തും തരംഗം സൃഷ്ടിച്ചിരുന്നു. ശാലിനി-അജിത്ത് വിവാഹം കഴിഞ്ഞിട്ട് 23 വർഷങ്ങൾ അടുത്തിടെയാണ് പൂർത്തിയായത്. തുനിവാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അജിത്ത് കുമാർ സിനിമ. വിടാമുയർച്ചിയാണ് പുതിയതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

Read more about: shalini ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X