'സ്നേഹമുള്ള മകളും മരുമകളും... ഇതിൽപരം എന്തുവേണം സന്തോഷിക്കാൻ'; രാഹുലിനേയും ശ്രീവിദ്യയേയും പ്രശംസിച്ച് ആരാധകർ!

അടുത്തിടെ നടന്ന താര വിവാഹങ്ങളില്‍‌ ഏറ്റവും വൈറലായതും ചർച്ചയായതുമായ ഒരു കല്യാണമായിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടേത്. കഴിഞ്ഞ വർഷമായിരുന്നു ശ്രീവിദ്യയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും വിവാഹനിശ്ചയം. ശ്രീവിദ്യ കാസർഗോഡ് സ്വദേശിനിയായതിനാല്‍ എൻഗേജ്മെന്റ് കാസർഗോഡ് വെച്ചായിരുന്നു. വിവാഹം എല്ലാവർക്കും എത്തിച്ചേരാനുള്ള സൗകര്യത്തിനായി എറണാകുളത്താണ് നടത്തിയത്. കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കാതെ ജോലി തിരക്കിനിടയില്‍ ശ്രീവിദ്യയും രാഹുലും ചേർന്നാണ് ഹല്‍ദി, സംഗീത്, വിവാഹം, റിസപ്ഷൻ അടക്കമുള്ളവയ്ക്കുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത്.

ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് രാഹുൽ ശ്രീവിദ്യയും വിവാ​ഹിതരായത്. വിവാഹശേഷം ഇരുവരും ചേർന്ന് മലേഷ്യയ്ക്ക് നടത്തിയ ഹണിമൂൺ ട്രിപ്പിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു.

Sreevidya Mullachery Rahul

ശ്രീവിദ്യ യുട്യൂബ് ചാനലുമായും സജീവമാണ്. അടുത്തിടെ ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പം നടി നടത്തിയ രസകരമായ ഒരു ​ഗെയിമിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിവാഹശേഷം ഭർത്താവ് രാഹുലിനൊപ്പം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് ശ്രീവിദ്യയുടെ താമസം. ഇക്കഴിഞ്ഞ ഓണവും ശ്രീവിദ്യ ആഘോഷിച്ചത് തിരുവനന്തപുരത്തായിരുന്നു.

മരുമകളായിട്ടല്ല മകളായിട്ടാണ് ശ്രീവിദ്യയെ രാഹുലിന്റെ അമ്മ സ്വീകരിച്ചത്. തന്റെ സ്വന്തമായ രണ്ട് കുഞ്ഞിളം വാവകൾ എന്നാണ് അടുത്തിടെ അമ്മയുടെയും ഭാര്യ ശ്രീവിദ്യയുടേയും ചിത്രം പങ്കിട്ട് രാഹുൽ കുറിച്ചത്. യുട്യൂബ് ചാനലുമായും സജീവമായ ശ്രീവിദ്യ പങ്കിട്ട പുതിയ വീഡിയോ ഹു നോസ് മീ നന്ദു (രാഹുൽ) ബെറ്റർ എന്ന ​ഗെയിമിന്റേതായിരുന്നു.

തന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും മറ്റും രാഹുൽ ശ്രീവിദ്യയോടും അമ്മയോടും ചോദ്യങ്ങൾ ചോദിക്കും അതിൽ ഏറ്റവും കൂടുതൽ ശരിയുത്തരം പറയുന്ന വ്യക്തി വിജയിയാകും എന്നതായിരുന്നു ​ഗെയിം. രാഹുലിന്റെ അമ്മയ്ക്കൊപ്പം ഇത്തരമൊരു ​ഗെയിമിൽ ശ്രീവിദ്യ പങ്കെടുക്കുന്നതും ഇത് ആദ്യമായിരുന്നു. ​ഗെയിം പുരോ​ഗമിക്കുന്നതിനിടയിൽ രാഹുൽ പറഞ്ഞൊരു മറുപടി ആരാധകരുടെയും കണ്ണ് നിറച്ചു. തന്റെ കയ്യിലുള്ളതിൽ ഏറ്റവും വിലപിടിപ്പുള്ള സാധനം ഏതാണെന്നാണെന്നാണ് അമ്മയോടും ഭാര്യയോടും രാ​ഹുൽ ചോദിച്ചത്.

ആദ്യം മറുപടി പറഞ്ഞത് അമ്മയാണ്. വാച്ചാണോ എന്നാണ് അമ്മ ചോദിച്ചത്. പിന്നീട് ഉത്തരം പറഞ്ഞത് ശ്രീവിദ്യയായിരുന്നു. ഞാനും അമ്മയും നന്ദുവിന്റെ പെറ്റ് ഡോ​ഗ് ചൂഡാമണിയുമാണ് ആ വിലപിടിപ്പുള്ള വസ്തുക്കൾ എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി. അമ്മയുടെ ഉത്തരം തെറ്റിപ്പോയി. ശ്രീവിദ്യ പറഞ്ഞ ഉത്തരമായിരുന്നു ശരി.

Sreevidya Mullachery Rahul

എന്റെ കൈയ്യിലുള്ള ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കൾ പപ്പാമ്മയും ചിന്നുവും ചൂഡാമണിയുമാണെന്നാണ് രാഹുൽ പറഞ്ഞത്. വീഡിയോ വൈറലായതോടെ അമ്മയോടുള്ള രാ​ഹുലിന്റേയും ശ്രീവിദ്യയുടേയും സ്നേഹത്തെ പ്രശംസിച്ചുള്ളതായിരുന്നു ഏറെയും കമന്റുകൾ. സ്നേഹമുള്ള മകളും മരുമകളും... ഇതിൽപരം എന്തുവേണം അമ്മയ്ക്ക് സന്തോഷിക്കാൻ എന്നാണ് ഒരാൾ കുറിച്ചത്. ശ്രീവിദ്യ പറഞ്ഞ ഉത്തരം തന്നെയാണ് തങ്ങളും ചോദ്യം കേട്ടപ്പോൾ മനസിൽ ഓർത്തതെന്നും കമന്റുകളുണ്ട്.

വിലപിടിപ്പുള്ള രണ്ടുപേരെയും ജീവിതകാലം മുഴുവൻ ഒരു വിഷമവും കൂടാതെ സന്തോഷത്തോടെ കാത്ത് സൂക്ഷിച്ചോണെ. എന്നും നല്ലത് വരട്ടെ എന്നിങ്ങനെയും കമന്റുകളുണ്ട്. അമ്മയെ ജയിപ്പിക്കാൻ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ശ്രീവിദ്യ വിട്ടുകൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും കമന്റുകളുണ്ട്. സ്റ്റാർ മാജിക്കിലേക്ക് എപ്പോഴാണ് തിരിച്ച് വരുന്നതെന്നും ആരാധകർ ശ്രീവിദ്യയോട് കമന്റിലൂടെ ചോദിച്ചിട്ടുണ്ട്.

ക്യാംപസ് ഡയറി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീവിദ്യ പിന്നീട് മമ്മൂട്ടി, അനു സിത്താര എന്നിവർക്കൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ്, ബിബിൻ ജോർജ്, പ്രയാഗ എന്നിവരോടൊപ്പം ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമെ ബോധിപ്പിക്കാവൂ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രീവിദ്യ ജനപ്രീതി നേടിയത്.

കാസർകോഡ് പെരുമ്പള സ്വദേശിയാണ്. അസ്കർ അലി, അനീഷ് ഗോപാൽ, അഞ്ജു കുര്യൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ജീ ബൂം ഭാ എന്ന ചിത്രം സംവിധാനം ചെയ്താണ് രാഹുൽ രാമചന്ദ്രൻ സിനിമയിലെത്തുന്നത്. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് രാഹുൽ ഇപ്പോൾ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X