വിവാഹം പോലും കഴിക്കാതെയുള്ള കാത്തിരിപ്പ്, വീട്ടുകാർ എതിർത്തിട്ടും സ്വപ്നത്തിനായി പോയ സുചിത്ര ലാലിന്റെ നായിക?

ജനപ്രിയ പരമ്പര വാനമ്പാടി അവസാനിച്ച് നാളേറെയായെങ്കിലും അതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ആരാധകരുടെ മനസില്‍ തന്നെയുണ്ട്. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച പപ്പി. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കിയാണ് സുചിത്ര പോയത്. വാനമ്പാടിക്കുശേഷം തന്റെ പാഷനായ നൃത്തവുമായാണ് താരം മുന്നോട്ട് പോയത്.

അതിനോടൊപ്പം തന്നെ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്ഥിയായും സുചിത്ര പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ സീരിയലുകളിൽ അഭിനയിക്കുന്നില്ലെങ്കിലും റീലുകളും ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ സുചിത്ര സജീവമാണ്. സീരിയലിൽ സജീവമായി നിൽക്കുന്നവർക്ക് സിനിമ കിട്ടാൻ ബുദ്ധിമുട്ടാണ്. എന്നാൽ സുചിത്രയുടെ കാര്യത്തിൽ അദൃശ്യ ശക്തിയുടെ അനു​ഗ്രഹം എപ്പോഴുമുണ്ട്.

Suchithra Nair

അതുകൊണ്ട് തന്നെ ബി​ഗ് ബോസിനുശേഷം ആ​ഗ്രഹിച്ചതെല്ലാം ഓരോന്നായി നേടിയെടുക്കുകയാണ് സുചിത്ര. അഭിനയമോഹം സുചിത്രക്ക് ചെറുപ്പം മുതലുണ്ട്. പക്ഷെ അച്ഛന് അതിനോട് എതിർപ്പായിരുന്നു. അതുകൊണ്ട് തന്നെ സീരിയലിലേക്ക് അവസരം വന്നാൽ അച്ഛൻ എതിർത്തു.

പക്ഷെ മകൾ അതിയായി ആ​ഗ്രഹിച്ചുവെന്ന് മനസിലായതോടെ അച്ഛൻ ഒരു സീരിയലിൽ ആ​ഗ്രഹം തീർക്കാൻ മാത്രം അഭിനയിക്കാൻ അനുവാദം നൽകി. പക്ഷെ സീരിയലിൽ അഭിനയിക്കുമ്പോഴും സിനിമയിയായിരുന്നു സുചിത്രയുടെ ലക്ഷ്യം. അതിയായി സിനിമാമോ​ഹം ഉള്ളതുകൊണ്ട് തന്നെ അത് എന്നെങ്കിലും സഫലമാകുമെന്ന് സുചിത്രയ്ക്ക് അറിയാമായിരുന്നു.

വിവാഹം പോലും സുചിത്ര നീട്ടികൊണ്ടുപോയത് സിനിമാമോഹ​ത്തിന്റെ പേരിലാണ്. പ്രായമിത്രയായിട്ടും എന്താണ് വിവാഹം ചെയ്യാത്തതെന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വരെ ചോദിച്ചപ്പോൾ ഒരു സിനിമയെങ്കിലും എന്ന തന്റെ സ്വപ്‌നം പൂര്‍ത്തീകരിച്ച ശേഷം മാത്രമെ വിവാഹം ഉണ്ടാവുകയുള്ളൂ എന്നായിരുന്നു സുചിത്ര അവര്‍ക്ക് നല്‍കിയ മറുപടി.

ഇപ്പോഴിതാ സുചിത്ര ആ ആ​ഗ്രഹം സാധിച്ചെടുത്തിരിക്കുകയാണ്. സിനിമയിലേക്കുള്ള തുടക്കം എല്ലാവർക്കും ​ഗംഭീരമായി കൊള്ളണമെന്നില്ല. അവിടെയും ഭാ​ഗ്യം സുചിത്രയ്ക്കൊപ്പമാണ്. മലയാള സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടെ വാലിബൻ എന്ന മോഹൻലാൽ‌-ലിജോ ജോസ് പെല്ലിശ്ശേരി സിനിമയിൽ ഒരു നല്ല കഥാപാത്രം ചെയ്തുകൊണ്ടാണ് സുചിത്രയുടെ സിനിമാ അരങ്ങേറ്റം.

Suchithra Nair

മലൈക്കോട്ടെ വാലിബനിൽ സുചിത്രയും ഉണ്ടെന്ന വിവരം താരം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ മദഭരമിഴിയോരമെന്ന ഗാനം പുറത്ത് വന്നപ്പോഴാണ് സുചിത്രയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം ആരാധകർ മനസിലാക്കുന്നത്. പി.എസ് റഫീഖ് എഴുതിയ മദഭരമിഴിയോരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളൈയാണ്.

ലിറിക്കൽ വീഡിയോയിൽ മോഹൻലാലും സുചിത്രയും മാത്രമാണുള്ളത്. അതീവ സുന്ദരിയായാണ് ​ഗാനരം​ഗത്തിൽ സുചിത്ര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മലൈക്കോട്ടെ വാലിബനിൽ സുചിത്രയാണോ ലാലേട്ടന്റെ നായിക എന്ന സംശയമാണ് ആരാധകർക്ക്. സുചിത്രയുടെ മലൈക്കോട്ടൈ വാലിഭനിലെ ലുക്കും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ജനുവരി 25ന് പ്രേക്ഷകരിലേക്കെത്തുന്ന മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിലാണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കുന്നത്.

More from Filmibeat

Read more about: mohanlal bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X