'ഒരു മര്യാദ ഇല്ലേടെ..., പഴയ ബിബിസി റിപ്പോർട്ടറോടാണോ ഇമ്മാതിരി ഊള ചോദ്യങ്ങൾ'; സുപ്രിയയുടെ വീഡിയോ!

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നായിരുന്നു സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ബാഹുബലി താരം പ്രഭാസിനെ നായകനാക്കി ഒരുക്കിയ ചിത്രം എന്നതായിരുന്നു സലാറിന് വേണ്ടി ആരാധകർ കാത്തിരിക്കാനുള്ള പ്രധാന കാരണം. പ്രഭാസിനോളം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നുവെന്നത് മലയാളി സിനിമാപ്രേമികളില്‍ സലാർ കൂടുതല്‍ കൗതുകവും ഈ ചിത്രത്തിനുമേല്‍ സൃഷ്ടിച്ചിരുന്നു.

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തന്നെയാണ് സലാര്‍ ആദ്യ ഭാഗമായ സലാര്‍-ദി സീസ്‍ഫയറും നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഇമോഷണൽ ആക്ഷൻ ഡ്രാമയെന്ന് വിശേഷിപ്പിക്കാവുന്ന സലാറിലെ ആക്ഷൻ രംഗങ്ങള്‍ വലിയ കയ്യടിയാണ് തിയറ്ററുകളില്‍ നേടുന്നത്.

Supriya Menon, prithviraj sukumaran

ചിത്രം റിലീസായ എല്ലാം കേന്ദ്രങ്ങളിലും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. ദേവയായി പ്രഭാസും വരദരാജ മന്നാറായി പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. അങ്ങനെയുള്ള ഇരുവരും എങ്ങനെ കൊടുംശത്രുക്കളായി മാറുന്നു എന്നതാണ് സലാര്‍ ഫ്രാഞ്ചൈസിയിലൂടെ പ്രശാന്ത് നീല്‍ മറനീക്കുന്ന സസ്പെന്‍സ്.

സുഹൃത്ത് ബന്ധത്തിന് ഏറെ പ്രാധാന്യമുള്ള സലാർ ഒരു ദൃശ്യ വിരുന്ന് തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിച്ച അന്യഭാഷ സിനിമ കൂടിയാണ് സലാർ. ഭർത്താവിന്റെ സിനിമ കാണാൻ റിലീസ് ​ദിവസം തന്നെ എല്ലാ തിരക്കും മാറ്റിവെച്ച് സുപ്രിയ എത്തിയിരുന്നു. സലാറിന്റെ ഷൂട്ടിങ് സെറ്റിലും സുപ്രിയ പൃഥ്വിക്കൊപ്പം പോയിരുന്നു.

ഇപ്പോഴിതാ സലാർ കണ്ടിറങ്ങി വരവെ തന്നെ വളഞ്ഞ ഓൺലൈൻ മീഡിയക്കാരോട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സലാർ കണ്ടശേഷം ഏറ്റവും ഇഷ്ടപ്പെട്ടത് ആരുടെ പ്രകടനമാണെന്ന് ചോ​ദിച്ചപ്പോൾ ഭർത്താവ് പൃഥ്വിരാജിന്റെ പേരാണ് സുപ്രിയ പറഞ്ഞത്. എങ്ങനെയുണ്ട് സിനിമ കണ്ടിട്ട് എന്ന ചോദ്യത്തിന് സൂപ്പർബ്... നിങ്ങൾ കണ്ടിരുന്നോ കണ്ടെങ്കിൽ പറയൂ... നിങ്ങൾക്ക് എന്താണ് തോന്നിയത്?.

നിങ്ങളുടെ അഭിപ്രായം പറയൂ എന്ന മറുചോദ്യം ചോദിച്ചുകൊണ്ടാണ് സുപ്രിയ മറുപടി പറയാൻ ആരംഭിച്ചത്. ആരെയാണ് പ്രഭാസിനെയാണോ പൃഥ്വിരാജിനെയാണോ ഇഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് 'ഒന്ന് ആലോചിച്ച് നോക്കൂ... നിങ്ങളുടെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ ഈ സിനിമയിലുണ്ടെങ്കിൽ നിങ്ങൾക്ക് ആരെയാണ് ഇഷ്ടപ്പെടുക. ആരാണ് നന്നായി പെർഫോം ചെയ്‍തതായി തോന്നിയത്. എന്റെ ഭർത്താവാണ്‌... രണ്ടുപേരെയും എനിക്ക് ഇഷ്ടപ്പെട്ടു.'

Supriya Menon, prithviraj sukumaran

'പക്ഷെ പൃഥ്വിയെ എനിക്ക് ഭയങ്കരായി ഇഷ്ടപ്പെട്ടു. എനിക്ക് തോന്നിയത് ഇത് പ്രശാന്ത് നീലിന്റെ ലോകമാണ്. നമ്മൾ എല്ലാവരും അതിൽ ഒരു ചെറിയ ഭാഗം മാത്രമാണ്. സ്റ്റൈലിങാണെങ്കിലും മ്യൂസിക്കാണെങ്കിലും അതിൽ എല്ലാത്തിലും പ്രശാന്തിന്റെ ഒരു ടച്ച് കാണാം. ഞാൻ പാർട്ട് ടുവിന് വേണ്ടി വെയിറ്റ് ചെയ്യുവാണ്. രാജുവിനെ വിളിച്ചിട്ട് പാർട്ട് ടുവിന്റെ കഥ എന്താണെന്ന് ഒന്ന് ചോദിക്കണം. അത് എന്നോടും പറഞ്ഞിട്ടില്ല.'

'എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. സിനിമയുണ്ടാക്കുന്നത് ആൾക്കാർക്ക് വേണ്ടിയാണ്. അവർക്ക് അത് മോശമായി തോന്നുന്നുണ്ടെങ്കിൽ അവർ അത് കാണരുത്. അത്രയെ പറയാൻ പറ്റുള്ളൂ. എല്ലാ സിനിമകൾക്കും ഓരോ വിധിയുണ്ട്. കെജിഎഫ് എന്താണോ അതിന്റെ വിധി അല്ല മറ്റുള്ള സിനിമകൾക്ക്. അതിപ്പോൾ ഒരേ ഡയറക്ടർ ചെയ്തതാണെങ്കിലും. എമ്പുരാൻ സിനിമയെ കുറിച്ച് എന്തെങ്കിലും ചോദിയ്ക്കാനുണ്ടെങ്കിൽ അത് അതിന്റെ ഡയറക്ടറോട് ചോദിക്കണം.'

'ഞാൻ ഇവിടെ ഒരു പ്രേക്ഷക എന്ന നിലയിൽ ഈ സിനിമ കാണാൻ വന്നതാണ്. അത് അല്ലെങ്കിൽ ആന്റണി പെരുമ്പാവൂരിനെയോ മോഹൻലാൽ സാറിനെയോ കാണുമ്പോൾ ചോദിക്കണം. നേര് എങ്ങിനെയാണ് സലാറിന് ഭീഷണിയാവുന്നത്. നേര് കാണുന്നവർ സലാർ കാണില്ലെന്നുണ്ടോ. നിങ്ങൾ നേര് കണ്ടോ എന്നിട്ട് നിങ്ങൾ ഇവിടെ സലാർ കാണാൻ വന്നില്ലേ. പിന്നെന്താ ഇവിടെ പ്രശ്‍നം. ആളുകൾ അവർക്ക് ഇഷ്ടമുള്ള എല്ലാ സിനിമകളും കാണും.'

'ഞാൻ ഇതുവരെ നേര് കണ്ടില്ല കാണണം. കാരണം ഇതെല്ലാം ഞങ്ങളുടെ ഫാമിലിയാണ്. മോഹൻലാൽ സാറാണെങ്കിലും ആന്റണിയാണെങ്കിലും എല്ലാവരും ഞങ്ങളുടെ കുടുംബമാണ്. ആ സിനിമ വിജമാവുന്നതിൽ സന്തോഷം', എന്നാണ് സുപ്രിയ പറഞ്ഞത്. താരപത്നിയുടെ വീഡിയോ വൈറലായതോടെ ബോൾഡായ സുപ്രിയയുടെ മറുപടിയെ പുകഴ്ത്തി ആരാധകർ എത്തി. രാജുവേട്ടന് പറ്റിയ ഭാര്യയാണ്... മെയ്ഡ് ഫോർ ഈച്ച് അദർ.

പുള്ളീടെ ആറ്റിട്യൂട് മൊത്തം അതുപോലെയുണ്ട് സുപ്രിയയിലും. മൈക്കും കൊണ്ടുപോയി ഇരന്ന് വാങ്ങിയിട്ടുണ്ട് ഓൺലൈനുകാർ എല്ലാവരും. കുറച്ചുനേരം കൂടി അവിടെ മൈക്കും കൊണ്ട് നിന്നെങ്കിൽ അവന്മാർക്ക് വല്ല ഇമ്പോസിഷനും ഇട്ടുകൊടുത്ത് വീട്ടീന്ന് പാരന്റ്സിനെ വിളിച്ചുകൊണ്ട് വരാൻ പറഞ്ഞേനെ. സുപ്രിയ ചേച്ചി മോളീവുഡിലെ ജയാ ബച്ചനാണ്. ഭയങ്കര സത്യസന്ധമായ ബോൾഡായ മറുപടികളാണ് അവർ പറഞ്ഞത് എന്നെല്ലാമാണ് കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X