For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുഞ്ഞ് നഷ്ടപ്പെട്ട അമ്മയെ വേദനയിൽ നിന്ന് നിറഞ്ഞ ചിരിയിലേക്ക് എത്തിക്കാൻ കഴിഞ്ഞല്ലോ'; സുരേഷ് ​ഗോപിയോട് ആരാധകർ!

  |

  മക്കൾക്കും ഭാര്യയ്ക്കും ഇത്രയേറെ പ്രാധാന്യം കൊടുക്കുന്ന അവരെ ഇത്രമാത്രം സ്നേഹിക്കുന്ന സുരേഷ് ​ഗോപിയെപ്പോലൊരു കുടുംബനാഥൻ എല്ലാവർക്കും ഒരു റോൾ മോഡലാണ്.

  ആക്ഷൻ കിങും സൂപ്പർസ്റ്റാറുമെല്ലാം ആണെങ്കിൽ കൂടിയും യഥാർഥ ജീവിതത്തിൽ ഇത്രയേറെ പച്ച മനുഷ്യനായി ജീവിക്കുന്ന തനിക്ക് പറയാനുള്ള കാര്യങ്ങൾ മുഖം നോക്കി പറയുന്ന മറ്റൊരു നടനുണ്ടാകില്ല. തൊണ്ണൂറുകളിൽ തന്റെ ആക്ഷൻ സിനിമകളിലൂടെ തെലുങ്കിൽ അടക്കം വലിയ രീതിയിൽ ഫാൻസുണ്ടായിരുന്ന നടനാണ് സുരേഷ് ​ഗോപി.

  Also Read: ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളുവെന്ന് മഞ്ജു പത്രോസ്; തീരുമാനത്തിന് കയ്യടിച്ച് ആരാധകരും

  ചില മലയാളികളെങ്കിലും അ​ദ്ദേഹത്തെ കുറ്റപ്പെടുത്താൻ മുന്നോട്ട് വെക്കുന്ന കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്. അല്ലാത്തപക്ഷം സുരേഷ് ​ഗോപിയെ അളവില്ലാതെ സ്നേഹിക്കുന്നവരാണ് മലയാളികൾ.

  പൊതുപ്രശ്നങ്ങളിലടക്കം ഇടപെട്ട് സംസാരിക്കുന്ന വേണ്ടത് തന്നെ കൊണ്ട് കഴിയുമ്പോലെ ചെയ്യുന്നന ഏക നടനാണ് സുരേഷ് ​ഗോപി. സുരേഷ് ഗോപിയെ പോലെ നിരവധി ആരാധകർ ഭാര്യ രാധികയ്ക്കുമുണ്ട്. സിനിമാ മേഖലയിലെ മാതൃക ദമ്പതിമാരാണ് ഇവർ എന്ന് പറഞ്ഞാലും തെറ്റില്ല.

  1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്നത്. അഞ്ച് മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. അതിൽ ഒരാളായ ലക്ഷ്മി കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ കാറപകടത്തിൽ മരിച്ചു. ഒന്നര വയസിലാണ് ലക്ഷ്മി മരിക്കുന്നത്.

  മകളെ കുറിച്ച് പലപ്പോഴും സുരേഷ് ​ഗോപി വാചാലനായിട്ടുണ്ട്. താൻ മരിച്ച് കഴിഞ്ഞാലും മകൾ നഷ്ടപ്പെട്ടതിന്റെ വേദന മാറില്ലെന്നാണ് സുരേഷ് ​ഗോപി പലപ്പോഴും പറഞ്ഞിട്ടുള്ളത്. സുരേഷ് ​ഗോപിയുടെ മക്കളായ ​ഗോകുലും മാധവും സിനിമയിലേക്ക് അരങ്ങേറി കഴിഞ്ഞു.

  സുരേഷ് ഗോപിയുടെ ഭാര്യ രാധിക അധികം ആർക്കും അറിയാത്ത ഒരു മികച്ച ഗായിക കൂടിയാണ്. പലപ്പോഴും സുരേഷ് ഗോപിക്കൊപ്പം പൊതുവേദികളിൽ എത്തുന്ന രാധിക ഗാനം ആലപിക്കാറുണ്ട്. എന്നാൽ പിന്നണിയിൽ ശോഭിക്കാൻ രാധികയ്ക്ക് താൽര്യമില്ല.

  കുടുംബം തന്നെയാണ് രാധികയ്ക്ക് പ്രധാനം. ഇപ്പോഴിത അടുത്തിടെ അമൃത ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സുരേഷ് ​ഗോപി തന്റെ ഭാര്യ രാധികയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  Also Read: കാമുകിയുമായി 21 വയസ്സിന്റെ പ്രായ വ്യത്യാസം; അവളുടെ ഊർജം തന്നിലേക്കുമെത്തിയെന്ന് അർബാസ് ഖാൻ

  പരിപാടിയിൽ പങ്കെടുത്തപ്പോൾ സുരേഷ് ​ഗോപിക്കൊപ്പം ചേർന്ന് മണിച്ചിത്രത്താഴിലെ ഗാനം അതി മനോഹരമായി പാടിയിരുന്നു രാധിക. നിറഞ്ഞ കൈയടിയോടെയാണ് ഇരുവരുടെയും ഗാനം അതിഥികൾ സ്വീകരിച്ചത്. ഇവർക്ക് കണ്ണ് വിടല്ലേ എന്നാണ് അവതാരകൻ മിഥുൻ രമേശ് പാട്ട് കേട്ടശേഷം സദസിനോട് പറഞ്ഞത്.

  നിങ്ങൾ ഇങ്ങനെ നിൽക്കുന്നത് കാണുന്നത് തന്നെ ഐശ്വര്യമാണെന്നും മിഥുൻ പറഞ്ഞു. 'അത് വലിയ ഒരു ഭാഗ്യമാണ്. എനിക്ക് തോന്നുന്നത് 89 ആദ്യം വെക്കേഷൻ എന്ന ഒരു സിനിമ അത് പൂർത്തിയാക്കാനോ തീയേറ്ററിലോ എത്തിക്കാനാകാത്ത സിനിമ ആയിരുന്നു. അതിന്റെ ലൊക്കേഷനിൽ പാർവതി ദൂരദർശനോ മറ്റോ ഒരു അഭിമുഖം എടുക്കാൻ വേണ്ടി വന്നിരുന്നു.'

  'അന്ന് ചോദിച്ചൊരു ചോദ്യമുണ്ട് സ്വപ്നത്തിലെ വധു എങ്ങനെ ഇരിക്കണമെന്ന് അന്ന് ഞാൻ പറഞ്ഞ മറുപടിയാണ് ഈ നിൽക്കുന്നത്. അങ്ങനെ കിട്ടുന്നതും ഒരു ഭാഗ്യമാണ്. മുല്ലപ്പൂവൊക്കെ ചൂടി തുളസിക്കതിരൊക്കെ വെച്ച് ദിവസവും എണ്ണ തേച്ച് കുളിക്കുന്ന ഒരു പെൺകുട്ടി.'

  'അതൊക്കെയാണ് അന്ന് ഞാൻ പറഞ്ഞത്' ഭാര്യയെ കുറിച്ച് സുരേഷ് ​ഗോപിയുടെ കമന്റ് കൂടി വന്നതോടെ നിരവധി ആരാധകർ താരദമ്പതികളെ കുറിച്ച് കമന്റുകളെഴുതി. 'രാധികാ മേഡ൦ മുൻജന്മപുണ്യ൦ എന്നൊക്കെ പറയുന്നത് ഇതാണ്. മനുഷ്യസ്നേഹിയായ സാറു൦ വിനയ൦ കൊണ്ടു൦ സൗന്ദര്യ൦ കൊണ്ടു൦ ദൈവം അറിഞ്ഞ് നൽകിയ ഭാര്യയു൦.'

  'എന്നും സ്നേഹത്തോടെയു൦ ആരോഗ്യത്തോടെയു൦ സമാധാനത്തോടെയും ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹക്കട്ടെ, ഒരു കുഞ്ഞ് നഷ്ടപ്പെട്ട അമ്മയെ ആ വേദനയിൽ നിന്ന് ഈ കാണുന്ന നിറഞ്ഞ ചിരിയിലേക്ക് എത്തിക്കാൻ കഴിഞ്ഞെങ്കിൽ അതിൽ നിന്നും മനസിലാകും ചേച്ചിക്ക് നിങ്ങൾ എങ്ങനെയുള്ള ഒരു ഭർത്താവാണെന്ന്.'

  'രാധിക ചേച്ചിക്ക് എത്രമാത്രം സന്തോഷവും സമാധാനവും ബഹുമാനവുമൊക്കെ ഈ ജീവിതത്തിൽ കിട്ടുന്നുണ്ട് എന്ന് ആ മുഖം പറയുന്നുണ്ട്' ആരാധകർ കുറിച്ചു.

  Read more about: suresh gopi
  English summary
  Fans Praising Suresh Gopi And His Wife Radhika Bonding, Latest Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X