'മകൾ വളർന്നിട്ടും അവർക്ക് മാറ്റമില്ല... ദിയയെ കാണുമ്പോൾ ന​ഗ്മയെ ഓർമ വരുന്നു'; മകൾക്കൊപ്പം സൂര്യയും ജ്യോതികയും

എത്രയൊക്കെ പുത്തൻ താരജോഡികൾ വന്നാലും തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് മാതൃകാ താരദമ്പതികളെന്നാൽ സൂര്യ ശിവകുമാറും ജ്യോതികയുമാണ്. ഒരുമിച്ച് അഭിനയിച്ചശേഷം പ്രണയത്തിലായ ഇരുവരും രണ്ടുവീട്ടുകാരുടെയും സമ്മതത്തോടെയാണ് ഒന്നായത്. 2006ലായിരുന്നു സൂര്യയുമായുള്ള ജ്യോതികയുടെ വിവാഹം. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. മക്കൾ വിദ്യാർത്ഥികളായതോടെയാണ് സൂര്യയും ജ്യോതികയും മുംബൈയിലേക്ക് താമസം മാറ്റിയത്.

അസെൻഡ് ഇന്റർനാഷണൽ സ്‌കൂളിലാണ് ദിയയും ദേവും പഠിക്കുന്നത്. മക്കളെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി ജ്യോതിക പങ്കിടാറുണ്ട്. അടുത്തിടെ മക്കളുടെ സ്കൂളിലെ വിശേഷങ്ങൾ പങ്കിട്ട് ജ്യോതിക എത്തിയിരുന്നു. മക്കളുടെ സ്‌കൂളിലെ സ്‌പോർട്‌സ് ഡെയുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളുടെ വീഡിയോയാണ് ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്.

Suriya, Jyothika

ക്യാപ്റ്റൻ ദിയ, ദേവ്... അഭിമാനമാണ് നിങ്ങൾ എന്നാണ് വീഡിയോയ്ക്ക് ജ്യോതിക നൽകിയ അടിക്കുറിപ്പ്. വീഡിയോ അതിവേ​ഗത്തിൽ വൈറലായി. ജ്യോതികയും സൂര്യയും മക്കളുടെ സ്പോർട് ഡെ പരിപാടികൾ ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനുമായി സ്കൂളിൽ എത്തിയിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

ഒപ്പം മകൾ ദിയയ്ക്കൊപ്പം നിൽക്കുന്ന സൂര്യയുടെയും ജ്യോതികയുടെയും ചില ഫോട്ടോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. മക്കൾ വളർന്നിട്ടും മാതാപിതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും മാറ്റമില്ലെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ജ്യോതികയ്ക്ക് പ്രായം നാൽപ്പത്തിയഞ്ചായിയെങ്കിലും ഖുശിയിലെ ജെന്നിഫറിന്റെ ക്യൂട്ട്നെസ് നടിയിൽ കാണാൻ സാധിക്കും.

സൂര്യയുടെ കാര്യവും അതുപോലെ തന്നെയാണ്. പ്രായം നാൽപ്പത്തിയെട്ടായിയെങ്കിലും യുവനടന്മാരെ വെല്ലുന്ന ഫിറ്റ്നസാണിപ്പോഴും സൂര്യയ്ക്ക്. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് പ്രായം റിവേഴ്സ് ​ഗിയറിലാണോയെന്നാണ് ആരാധകർ ചോദിച്ചത്. പ്ലസ്ടുക്കാരിയുടെ മാതാപിതാക്കളാണ് സൂര്യയും ജ്യോതികയുമെന്ന് പറയില്ലെന്നാണ് ആരാധകരുടെ പക്ഷം.

സൂര്യയേയും ജ്യോതികയേയും പോലെ തന്നെ ദിയയ്ക്കും ദേവിനും ആരാധകരും ഫാൻസ് പേജുകളുമുണ്ട്. ദിയയുടെ സിനിമയിലേക്കുള്ള എൻട്രി സൂര്യ-ജ്യോതിക ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ മകൾ അഭിനയത്തിലേക്ക് വരുമോ, സിനിമ താൽപര്യമുണ്ടോ എന്ന വിഷയത്തിലൊന്നും ഇതുവരെയും താരദമ്പതികൾ‌ പ്രതികരിച്ചിട്ടില്ല.

Suriya, Jyothika

ദിയയുടെ പുത്തൻ ഫോട്ടോകൾ കാണുമ്പോൾ ജ്യോതികയുടെ സഹോദരിയും നടിയുമായ ​ന​ഗ്മയെ ഓർമ വരുന്നുവെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. ജ്യോതികയെപോലെ തന്നെ തമിഴ് സിനിമയാണ് ​ന​ഗ്മയ്ക്കും നടിയെന്ന നിലയിൽ ബ്രേക്ക് സമ്മാനിച്ചത്. എന്നാൽ ഇപ്പോൾ ന​ഗ്മ അഭിനയത്തിൽ സജീവമല്ല.

അതുപോലെ തന്നെ ജ്യോതിക വീണ്ടും കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് തുടങ്ങിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ജ്യോതിക അടുത്തിടെ മലയാളത്തിൽ ചെയ്ത കാതൽ സിനിമ വലിയ വിജയമായിരുന്നു. വിവാഹശേഷവും നായികവേഷം ചെയ്യുന്ന ചുരുക്കം ചില ‌നടിമാരിൽ ഒരാൾ കൂടിയാണ് ജ്യോതിക. അടുത്തിടെ ജ്യോതികയും സൂര്യയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് വാർ‌ത്തകൾ വന്നിരുന്നു.

പക്ഷെ പിന്നീട് സൂര്യയ്ക്കൊപ്പമുള്ള വീഡിയോകൾ പങ്കിട്ട് അതെല്ലാം വ്യാജ വാർത്തയാണെന്ന് ജ്യോതിക തന്നെ പറയാതെ പറഞ്ഞിരുന്നു. പല അഭിമുഖങ്ങളിലും സൂര്യയെ ഭർത്താവായി സ്വീകരിക്കാനുള്ള കാരണവും വിവാഹം കഴിച്ചതിനെ കുറിച്ചുമെല്ലാം ജ്യോതിക തുറന്ന് പറഞ്ഞിട്ടുണ്ട്. ഏഴോളം സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

സൂര്യയ്ക്ക് തന്നോട് കാണിക്കുന്ന ബഹുമാനമാണ് അദ്ദേഹത്തെ ഭർത്താവായി വേണമെന്ന് തോന്നാൻ കാരണമെന്നാണ് ജ്യോതിക പറഞ്ഞത്. പൂവെല്ലാം കേട്ടുപാർ എന്ന ചിത്രത്തിലാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഭർത്താവെന്ന നിലയിലും രണ്ട് മക്കളുടെ അച്ഛനെന്ന നിലയിലും വളരെ സത്യസന്ധനായ വ്യക്തിയാണ് സൂര്യയെന്നും ജ്യോതിക പറഞ്ഞിട്ടുണ്ട്. കങ്കുവയാണ് ഇനി റിലീസിനെത്താനുള്ള സൂര്യയുടെ ഏറ്റവും പുതിയ സിനിമ.

Read more about: suriya jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X