'നിങ്ങൾ ഇത് അർഹിക്കുന്നു, സമയം പാഴാക്കാതെയുള്ള അധ്വാനം, സ്‌നേഹവും കരുതലും ഞങ്ങളും കാണുന്നതല്ലേ'; ആരാധകർ!
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ലക്ഷ്മി നായർ. താരത്തെ കുറിച്ച് പറയാൻ പ്രത്യേകം പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. പാചക ഷോകളിലൂടെയും യാത്ര വ്ലോഗുകളിലൂടെയും ലക്ഷ്മി വർഷങ്ങളായി ആരാധകരുടെ സ്നേഹം നേടുന്നുണ്ട്.
ലക്ഷ്മിയുടെ മുഖം കാണുമ്പോൾ തന്നെ വിവിധങ്ങളായ വിഭവങ്ങളുടെ റെസിപ്പികളുമായി മാജിക്ക് ഓവൻ പരിപാടിയിൽ തിളങ്ങിയിരുന്ന താരത്തെയാണ് പ്രേക്ഷകർക്ക് ഓർമ വരിക. മറ്റുള്ള സെലിബ്രിറ്റികളെ പോലെ തന്നെ ലക്ഷ്മിയും യുട്യൂബ് ചാനലിലും സോഷ്യൽനമീഡിയയിലും സജീവമാണ്. പലവിധ വിവാദങ്ങൾ ഉണ്ടായെങ്കിലും അന്നും ഇന്നും ലക്ഷ്മിക്കുള്ള ആരാധക പിന്തുണയിൽ കുറവ് വന്നിട്ടില്ല.
ലക്ഷ്മിയെ ആളുകൾ കൂടുതൽ അടുത്തറിഞ്ഞതും സ്നേഹിക്കാൻ തുടങ്ങിയതും താരം യുട്യൂബ് വ്ലോഗിങ് ആരംഭിച്ചതോടെയാണ്. മക്കളുടെയും മരുമക്കളുടെയും ഭർത്താവിന്റെയും വിശേഷങ്ങൾ ലക്ഷ്മി പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു ലക്ഷ്മിയുടെ മരുമകൾ അനുരാധയുടെ സീമന്തം ചടങ്ങ് നടന്നത്. മരുമകൾക്ക് ഏഴാം മാസമായി എന്ന് അറിഞ്ഞതോടെ ലക്ഷ്മി മാഞ്ചസ്റ്ററിൽ നിന്നും പറന്ന് എത്തുകയായിരുന്നു.

സ്വന്തം മകളുടെ ചടങ്ങുകൾ നടത്തുന്നത് പോലെ ഗംഭീരമായി അതേ വാത്സല്യത്തോടെയും സ്നേഹത്തോടെയുമാണ് ലക്ഷ്മി മരുമകളുടെ ചടങ്ങുകളും നടത്തിയത്. അനുരാധയുടെ ഓരോ ഇഷ്ടങ്ങളും ചോദിച്ച് അറിഞ്ഞ് അടുത്തിടെ മട്ടൻ ബിരിയാണി ഉണ്ടാക്കി കൊടുത്തതിന്റെ വീഡിയോയും ലക്ഷ്മി പങ്കുവെച്ചിരുന്നു.
ഇരുവരുടെയും വീഡിയോ വൈറലായപ്പോൾ മകളെപോലെ സ്നേഹിക്കുന്ന അമ്മായിയമ്മയെ കിട്ടിയതാണ് അനുരാധയുടെ ഭാഗ്യമെന്നായിരുന്നു ഏറെയും കമന്റുകൾ. ഒരു മകളും മകനുമാണ് ലക്ഷ്മിക്കുള്ളത്. ഒരു വർഷം മുമ്പാണ് ലക്ഷ്മിയുടെ മകൾക്ക് ഒരു പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നത്.
കുഞ്ഞുങ്ങൾ പിറന്നശേഷം വർഷത്തിൽ കുറച്ച് മാസം ലക്ഷ്മി മാഞ്ചസ്റ്ററിൽ പോയി മകൾക്കൊപ്പം താമസിക്കാറുണ്ട്. ലക്ഷ്മി ഇത്തവണ മകളുടെ അടുത്തേക്ക് പോയിട്ട് കുറച്ച് ദിവസം മുമ്പാണ് തിരികെ വന്നത്. ലക്ഷ്മി നാട്ടിൽ വരാൻ വൈകിയപ്പോൾ ആരാധകർ ഓണം സ്പെഷ്യൽ വീഡിയോകൾ ഇത്തവണ ചെയ്യുന്നില്ലേയെന്ന് തിരക്കി എത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ നാട്ടിൽ തിരികെ എത്തിയ ശേഷം ലക്ഷ്മി ചെയ്ത ഡെ ഇൻ മൈ ലൈഫ് വീഡിയോയ്ക്ക് ആരാധകർ കുറിച്ച കമന്റുകളാണ് ശ്രദ്ധനേടുന്നത്. ഒരു സമയം പോലും പാഴാക്കാതെ എപ്പോഴും ഓരോ ജോലിയിൽ മുഴുകിയിരിക്കുന്ന ലക്ഷ്മിയെ സ്ഥിരം പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്.

'മാസങ്ങളായി ഞാന്‍ എന്റെ വെജിറ്റബിള്‍ ഗാര്‍ഡന്‍ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ പോയ സമയത്ത് ഇതൊക്കെ ആരാണ് നോക്കുന്നതെന്ന് എല്ലാവരും ചോദിച്ചിരുന്നു. ബോബി ചേട്ടനും വിഷ്ണുവും അനുവുമെല്ലാം ഇവിടെയുണ്ടല്ലോ... പിന്നെ സഹായത്തിന് വേറെയും ആള്‍ക്കാരുണ്ടായിരുന്നു. എല്ലാം നല്ല രീതിയില്‍ തന്നെ നിലനിര്‍ത്തിയിരുന്നു.'
'എവിടെപ്പോയാലും ചോറും വന്‍പയര്‍ തോരനും കല്ലില്‍ അരച്ച ചമ്മന്തിയും ഉണക്കമീനും പുളിയില്ലാത്ത തൈരുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഏറെയിഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ നിസംശയം ഞാന്‍ ഇതാണ് പറയുകയെന്നും', പുതിയ വീഡിയോയിൽ ലക്ഷ്മി പറഞ്ഞു.
ഡിസംബര്‍ അവസാനം വരെ താന്‍ എന്തായാലും കേരളത്തിലുണ്ടാവുമെന്നും വീഡിയോകൾ കൃത്യമായി പോസ്റ്റ് ചെയ്യുന്നതായിരിക്കുമെന്നും ലക്ഷ്മി നായര്‍ പുതിയ വീഡിയോയിൽ പറയുന്നു. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി കമന്റുകൾ എത്തി. നിങ്ങളോടുള്ള സ്‌നേഹം കൂടിവരികയാണ്. കുടുംബകാര്യത്തില്‍ മാത്രമല്ല അല്ലാതെ ചെയ്യുന്ന കാര്യങ്ങളിലും എന്നായിരുന്നു ഒരു കമന്റ്. യൂട്യൂബ് ചാനലിലൂടെയാണ് ഞങ്ങള്‍ നിങ്ങളെക്കുറിച്ച് കൂടുതലറിയുന്നത്. ആ സ്‌നേഹമാണ് കമന്റിലൂടെ പുറത്തുവരുന്നത്.
പിന്നെ വീട്ടിലുള്ളവരോടുള്ള സ്‌നേഹവും കരുതലുമെല്ലാം കാണുമ്പോള്‍ മനസ് നിറയുന്നു. എത്ര തിരക്കിലാണെങ്കിലും കമന്റുകള്‍ക്കെല്ലാം മറുപടി നല്‍കുന്ന ആ നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നുമായിരുന്നു മറ്റൊരാൾ കുറിച്ചത്. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി എന്നാണ് ആരാധകരുടെ കമന്റുകൾക്കുള്ള മറുപടിയായി താരം പറഞ്ഞത്.


Click it and Unblock the Notifications