സ്വന്തം വീട്ടിൽ അന്യയെപ്പോലെ, ചിരി പോലും നഷ്ടമായി, ആൺമക്കളെപ്പോലെ നിഷയെ സണ്ണി സ്നേഹിക്കുന്നില്ല; വിമർശനം!
ലോകമെമ്പാടുമായി ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. അഭിനേത്രി എന്നതിലുപരി അവരുടെ വ്യക്തിത്വം കണ്ട് ആകൃഷ്ടരായവരാണ് ഇപ്പോൾ അവരുടെ ആരാധകരിൽ ഏറെയും. സൂപ്പർ സ്റ്റാറുകൾ പോലും ചെയ്യാൻ മടിക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾ സമൂഹത്തിന് വേണ്ടി അവർ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോണി ചർച്ച വിഷയമായി മാറിയിരിക്കുന്നു. അതിന് കാരണം അടുത്തിടെ മക്കൾക്കൊപ്പം നടി ചെയ്ത വീഡിയോയാണ്.
തന്റെ രണ്ട് ആൺമക്കൾക്കൊപ്പവും ദത്തുപത്രി നിഷയ്ക്കൊപ്പവും ഗെയിം കളിക്കുന്ന സണ്ണിയാണ് വീഡിയോയിലുള്ളത്. നടിയുടെ ചോദ്യങ്ങൾക്ക് ആൺമക്കൾ രണ്ടുപേരും വളരെ ഹാപ്പിയായി ഉത്സാഹത്തോടെ മറുപടി പറയുന്നുണ്ട്. എന്നാൽ നിഷ വീഡിയോയിൽ ഉടനീളം സൈലന്റ് ആയിരുന്നു.

സണ്ണിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ടെങ്കിലും കുട്ടികൾക്കുണ്ടാകേണ്ട ഉത്സാഹമോ ചിരിയോ പോലും നിഷയുടെ മുഖത്തില്ല. ഇതോടെ സണ്ണി സ്വന്തം മക്കളേയും നിഷയേയും വ്യത്യസ്തമായാണ് സ്നേഹിക്കുന്നതെന്ന് തോന്നുന്നുവെന്ന് കമന്റുകൾ ഉയർന്നു. നടിയുടെ സ്വന്തം കുട്ടികൾ എത്ര ഉത്സാഹത്തോടെയാണെന്ന് പെരുമാറുന്നത്.
പക്ഷെ ആ പെൺകുട്ടി വിഷമിച്ചിരിക്കുന്നതുപോലെയാണ് തോന്നുന്നത്. ഈ സ്ത്രീ അവളെ നന്നായി പരിചരിക്കുന്നില്ലെന്ന് തോന്നുന്നു, നിഷ സണ്ണിയുടെ ആൺമക്കളെപോലെ സ്വതന്ത്രമായി പെരുമാറുന്നില്ലെ. അവർ തന്റെ യഥാർത്ഥ കുടുംബമല്ലെന്ന് അവൾക്കറിയാമായിരിക്കാം. അവളെ മറ്റുള്ളവരെപ്പോലെ തുല്യമായി പരിഗണിക്കുന്നില്ലെന്ന തോന്നൽ അവൾക്കുണ്ടാകാം. അതുകൊണ്ടാകാം അവൾ വളരെ അനുസരണയുള്ളതും മിണ്ടാതെയുമായിരിക്കുന്നത്.
ആ പെൺകുട്ടിയെ കാണുമ്പോൾ വിഷമം തോന്നുന്നു. സ്വന്തം വീട്ടിലാണെങ്കിലും അവൾ ഒരു അന്യയെപ്പോലെ ഇരിക്കുന്നതായി തോന്നുന്നു. കുട്ടിയെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കാനും പരിചരിക്കാനും കഴിയില്ലെങ്കിൽ ദത്തെടുക്കാതിരിക്കുന്നതാണ് നല്ലത് എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം ചിലർ സണ്ണിയെ അനുകൂലിച്ചും എത്തി. ഒരു വീഡിയോ മാത്രം കണ്ടിട്ട് ആ കുഞ്ഞിനെ നന്നായി നോക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ല.
ആ പെൺകുട്ടിക്ക് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ താൽപര്യമില്ലായിരിക്കാം. അല്ലെങ്കിൽ ഗെയിം മനസിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നിരിക്കാം. അതുകൊണ്ടാവാം ആൺകുട്ടികളെപ്പോലെ ആവേശം കാണിക്കാതിരുന്നത്. ദയവായി വെറുതെ ഓരോ കാര്യവും ഊഹിച്ച് വിധിയെഴുതരുത് എന്നാണ് അനുകൂലിച്ചവർ കുറിച്ചത്.

സണ്ണിയും ഭർത്താവ് ഡാനിയേൽ വെബ്ബറും 2017 ജൂലൈയിലാണ് നിഷ കൗർ എന്ന പെൺകുഞ്ഞിനെ ദത്തെടുത്തത്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തിൽ നിന്നാണ് നിഷയെ ദത്തെടുത്തത്. അന്ന് കുഞ്ഞിന് ഏകദേശം 21 മാസമായിരുന്നു പ്രായം. ദത്തെടുപ്പ് നടപടികൾ ഇന്ത്യയിലെ കേന്ദ്ര ദത്തെടുപ്പ് അതോറിറ്റിയായ സിഎആർഎയുടെ നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചാണ് പൂർത്തിയാക്കിയത്.
സണ്ണി ലിയോണും ഡാനിയൽ വെബറും കുഞ്ഞിന്റെ നിറം, പശ്ചാത്തലം, ആരോഗ്യനില തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കാതെയാണ് ദത്തെടുക്കാൻ തീരുമാനിച്ചത്. അതിനാലാണ് നിഷയെ അവർ പൂർണ മനസോടെ സ്വീകരിച്ചത്. റിപ്പോർട്ടുകൾ ശിരായണെങ്കിൽ സണ്ണിക്ക് ലഭിക്കും മുമ്പ് നിഷയെ മുമ്പ് 11 കുടുംബങ്ങൾ നിരസിച്ചിരുന്നു. പിന്നീടാണ് സണ്ണി ലിയോണും ഡാനിയൽ വെബറും അവളെ സ്വീകരിച്ചത്.
നിഷ അവരുടെ ജീവിതത്തെ പൂർണമായും മാറ്റിയെന്നും മാതൃത്വം തനിക്ക് പുതിയൊരു ലോകം തുറന്നുതന്നുവെന്നും സണ്ണി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നിഷയെ ദത്തെടുത്തതിന് ശേഷം 2018ൽ സറോഗസിയിലൂടെയാണ് ഇരട്ട ആൺകുട്ടികളായ നോഹ സിങ് വെബറും ആശർ സിങ് വെബറും സണ്ണിക്ക് പിറന്നത്.
2011ലാണ് സണ്ണി ലിയോൺ അമേരിക്കൻ സംഗീതജ്ഞനും നടനുമായ ഡാനിയൽ വെബ്ബറിനെ വിവാഹം കഴിച്ചത്. കുടുംബത്തിലെ കാര്യങ്ങൾ ഇരുവരും പങ്കുവെച്ചാണ് ചെയ്യുന്നതെന്ന് ഡാനിയലും സണ്ണിയും പറഞ്ഞിരുന്നു. കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നതും ഭക്ഷണം ഒരുക്കുന്നതും ഉൾപ്പെടെ സാധാരണ മാതാപിതാക്കളെപ്പോലെ എല്ലാ കാര്യങ്ങളിലും അവർ സജീവമാണ്.


Click it and Unblock the Notifications


