മീനാക്ഷിക്കൊപ്പമുള്ള ഫോട്ടോ ഇടാമോ? മഞ്ജു വാര്യരോട് ആരാധികയുടെ ചോദ്യം! താരത്തിന്റെ മറുപടി?

മലയാളികളുടെ സ്വന്തം നായികയാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെയായിരുന്നു താരം നായികയായി അരങ്ങേറിയത്. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു ഈ താരം സിനിമയിലേക്ക് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരത്തിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലജീവിതത്തിന് ശക്തമായ പിന്തുണയാണ് കുടുംബവും നല്‍കിയത്. ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വരുമ്പോള്‍ അച്ഛന്‍ ആദ്യം അന്വേഷിച്ചിരുന്നത് നൃത്തപഠനത്തിനുള്ള സൗകര്യമുണ്ടോയെന്നായിരുന്നുവെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. മഞ്ജു വാര്യര്‍ മാത്രമല്ല ചേട്ടന്‍ മധു വാര്യരും സിനിമയില്‍ സജീവമാണ്.

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതിലല്ല മറിച്ച് മികച്ച കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. 17ാമത്തെ വയസ്സിലായിരുന്നു മഞ്ജു വാര്യര്‍ സിനിമയിലേക്ക് എത്തിയത്. 18ാമത്തെ വയസ്സില്‍ നായികയുമായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു വാര്യര്‍ പങ്കുവെച്ച പുതിയ ഫോട്ടോ വൈറലായി മാറിയിരുന്നു. അതിനിടയിലായിരുന്നു ഒരു ആരാധിക മകളെക്കുറിച്ച് ചോദിച്ചത്.

 മകള്‍ക്കൊപ്പമുള്ള ഫോട്ടോ

മകള്‍ക്കൊപ്പമുള്ള ഫോട്ടോ

കഴിഞ്ഞ ദിവസമായിരുന്നു മഞ്ജു വാര്യര്‍ പുതിയ ഫോട്ടോ പങ്കുവെച്ച് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. ഭാവനയും അനുശ്രീയും റിമി ടോമിയുമുള്‍പ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയത്. സ്‌നേഹം വാരിവിതറിയുള്ള കമന്റുകള്‍ക്ക് താരവും മറുപടി നല്‍കിയിരുന്നു. ഇതിനിടയിലായിരുന്നു ഒരു ആരാധിക മകള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാമോയെന്ന് ചോദിച്ചത്. നിരവധി പേര്‍ ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു. താരം ഈ കമന്റിന് നല്‍കിയിട്ടില്ലെന്നുള്ളതും ശ്ര്‌ദ്ധേയമാണ്.

ദിലീപുമായുള്ള വിവാഹം

ദിലീപുമായുള്ള വിവാഹം

ആദ്യ സിനിമയിലെ നായകനെയായിരുന്നു മഞ്ജു വാര്യര്‍ വിവാഹം ചെയ്തത്. പ്രണയിച്ചായിരുന്നു ദിലീപും മഞ്ജുവും വിവാഹിതരായത്. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചിരുന്നുവെങ്കിലും വഴിപിരിയാനായി തീരുമാനിക്കുകയായിരുന്നു ഇരുവരും. പരസ്പരമുള്ള പഴിചാരലുകളൊന്നുമില്ലാതെയായിരുന്നു ഇരുവരും വിവാഹമോചിതരായത്. അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞത്. ആ തീരുമാനത്തോട് മഞ്ജു വാര്യരും യോജിക്കുകയായിരുന്നു.

അച്ഛനും മകളും

അച്ഛനും മകളും

മകള്‍ക്ക് വേണ്ടിയുള്ളതാണ് ഇനിയുള്ള ജീവിതമെന്നായിരുന്നു വിവാഹമോചനത്തിന് ശേഷം ദിലീപ് പറഞ്ഞത്. മീനൂട്ടിയുടെ ആഗ്രഹത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. മെഡിക്കല്‍ മേഖലയില്‍ ഉപരിപഠനം നടത്തുകയാണ് മീനാക്ഷി ഇപ്പോള്‍. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഇടയ്ക്ക് ടിക് ടോക് വീഡിയോയും പാട്ടുമൊക്കെയായി മീനാക്ഷി എത്തിയിരുന്നു. ക്ഷണനേരം കൊണ്ടാണ് മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ശ്രദ്ധ നേടാറുള്ളത്.

അനാവശ്യമായ വിവാദങ്ങളില്ല

അനാവശ്യമായ വിവാദങ്ങളില്ല

മീനാക്ഷിയെക്കുറിച്ചോ, ദിലീപിനെക്കുറിച്ചോ ചോദിക്കുമ്പോഴെല്ലാം മൗനമാണ് മഞ്ജു വാര്യര്‍ക്ക്. സിനിമാലോകത്തെ തന്നെ ഒന്നടങ്കം നടുക്കിയ സംഭവത്തില്‍ ദിലീപിനെതിരെ പരസ്യമായി പ്രതികരിച്ച് പലരും എത്തിയപ്പോഴും മൗനം പാലിക്കുകയായിരുന്നു താരം. എന്നാല്‍ നടിക്ക് ശക്തമായ പിന്തുണയും താരം നല്‍കിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താരമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X