'പൃഥ്വി ഒരാളെ കുറിച്ച് പറയുന്നെങ്കിൽ അയാൾ കഴിവുള്ള വ്യക്തിയായിരിക്കും, കാവ്യയെ കളിയാക്കുന്നവർ കാണട്ടെ'; വീഡിയോ

വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് കാവ്യ മാധവൻ. മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നത് തന്നെയാണ് മലയാളികളുടെ ആ​ഗ്രഹം.

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ കാവ്യ മാധവൻ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല.

ചെറിയ പ്രായത്തിനടയിൽ ഒട്ടനവധി പക്വതയാർന്ന കഥാപാത്രങ്ങൾ കാവ്യ ചെയ്ത് വെച്ചിട്ടുണ്ട്. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും വന്നാണ് ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങൾക്ക് കാവ്യ ജീവൻ നൽകിയത്. തങ്ങളുടെ വീട്ടിൽ വളരുന്ന കുട്ടി എന്ന നിലയിലാണ് കാവ്യയോട് അന്ന് മലയാളികൾ സ്നേഹം കാണിച്ചിരുന്നത്. ശാലീന സുന്ദരി എന്ന പ്രയോ​ഗം കാവ്യയോളം ചേരുന്ന മറ്റൊരു നടി അക്കാലത്ത് ഉണ്ടായിരുന്നില്ല.

Kavya Madhavan, Prithviraj

എന്നാൽ ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. മാത്രമല്ല കുറെ കാലമായി കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിടുന്ന നടിയുമാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹ ശേഷമാണ് അത് രൂക്ഷമായത്. കാവ്യയെ കുറിച്ച് വരുന്ന പോസ്റ്റുകളുടെ കമന്റെ ബോക്സുകളിൽ യാതൊരു ദാക്ഷണ്യവും ഇല്ലാത്ത കുറ്റപ്പെടുത്തലുകളും തെറി വിളികളുമാണ് ഉയരുന്നത്.

കാവ്യയും ദിലീപും നിയമപരമായി ഡിവോഴ്സ് നേടിയാണ് പരസ്പരം വിവാഹിതരായത്. എന്നിട്ടും ചിലർ ഇവരെ വേട്ടയാടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ് കാവ്യയെ അനുകൂലിക്കുന്നവർ ചോദിക്കാറുള്ളത്.

നടിയെ ആക്രമിച്ച കേസ് കൂടി വന്നതോടെയാണ് കാവ്യയ്ക്ക് വലിയ രീതിയിൽ ആക്ഷേപം കേൾ‌ക്കേണ്ടി വരാൻ തുടങ്ങിയത്. വ്യക്തി ജീവിതത്തിൽ അവർ എങ്ങനെ ജീവിച്ചാലും ഒരു കാലത്ത് അവർ മനോഹരമാക്കിയ കഥാപാത്രങ്ങൾ പാടെ വിസ്മരിക്കാൻ സാധിക്കില്ലെന്ന് പറയുന്നവരും നിരവധിയാണ്. കാവ്യയ്ക്കായി നിരവധി ഫാൻസ് പേജുകൾ സോഷ്യൽ‌മീ‍ഡിയയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

സിനിമയിൽ സജീവമല്ലെങ്കിലും കാവ്യയുടെ ആരാധകരും അവർ നടത്തുന്ന താരത്തിന്റെ ഫാൻസ് പേജുകളും വളരെ ആക്ടീവാണ്. ഇപ്പോഴിതാ കാവ്യ മാധവന്റെ കഴിവിനെ പ്രശംസിച്ച് നടൻ പൃഥ്വിരാജ് പറയുന്നൊരു വീഡിയോ വലിയ രീതിയിൽ കാവ്യയുടെ ഫാൻസ് പേജുകളിൽ പ്രചരിക്കുന്നുണ്ട്.

Kavya Madhavan, Prithviraj

ആ വീഡിയോയും അതിന് വന്ന കമന്റുകളുമാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. 'മോസ്റ്റ് അണ്ടറേറ്റഡ് ആക്ട്രസാണ് കാവ്യ മാധവൻ. മലയാളികളെല്ലാവരും കാവ്യയെ മിക്കപ്പോഴും കണ്ടിരിക്കുന്നത് അയൽവക്കത്തെ പെൺകുട്ടി നാണം കുണുങ്ങിയായ നായിക എന്ന നിലയ്ക്കാണ്. പക്ഷെ കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരിലൊരാളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.'

'ആ കാവ്യയെ എക്സ്പ്ലോയ്റ്റ് ചെയ്യാൻ വളരെ ചുരുക്കം ചില സിനിമകൾക്കെ സാധിച്ചിട്ടുള്ളൂ. അതിലൊരു സിനിമ ഞാൻ അഭിനയിച്ച വാസ്തവമായിരുന്നു. അതിൽ കാവ്യയ്ക്ക് സ്ക്രീൻ ടൈം വളരെ കുറച്ച് മാത്രമായിരുന്നെങ്കിലും എനിക്ക് കാവ്യ മാധവനെന്ന നടിയെ നോക്കുമ്പോൾ അതൊരു ഐ ഓപ്പണിങ് പെർഫോമൻസായിരുന്നു', എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

പൃഥ്വിരാജിന്റെ വീഡിയോ വൈറലായതോടെ കാവ്യയിലെ അഭിനേത്രിയെ പ്രശംസിച്ചാണ് കമന്റുകൾ വന്നിരിക്കുന്നത്. പൃഥ്വി ഒരാളെ കുറിച്ച് പറയുന്നെങ്കിൽ അയാൾ അതുപോലെ പെർഫെക്ട് ആയിരിക്കണം. കാവ്യയെ തള്ളി പറയുന്നവർ കാണട്ടെ, പെരുമഴക്കാലം... ​ഗദ്ദാമ എന്നീ രണ്ട് സിനിമകൾ മാത്രം മതി കാവ്യയിലെ നടിയുടെ റേഞ്ച് മനസിലാക്കാൻ, അനന്തഭദ്രത്തിലെ കാവ്യയെ മറ്റൊരാൾക്കും അവതരിപ്പിക്കാൻ കഴിയില്ല എന്നെല്ലാമാണ് ഏറെയും കമന്റുകൾ.

ക്ലാസ്മേറ്റ്സ്, അനന്തഭദ്രം, വാസ്തവം, കങ്കാരു എന്നിവയാണ് കാവ്യയും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ച സിനിമകൾ. ഒരു വിഭാ​ഗം സിനിമാപ്രേമികൾക്ക് കാവ്യ-ദിലീപ് ജോഡിയേക്കാൾ ഇഷ്‍ടം പൃഥ്വിരാജ്-കാവ്യ മാധവൻ ജോഡിയാണ്.

More from Filmibeat

Read more about: kavya madhavan prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X