For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിംഗിള്‍ മദറായോ? അച്ഛനില്ലാതെ വളര്‍ന്നയാള്‍ സ്വന്തം കുട്ടിയ്ക്കും അതേ അവസ്ഥ വരുത്തുന്നു, അനുശ്രീയോട് ആരാധകര്‍

  |

  കഴിഞ്ഞ വര്‍ഷം കേരളം ചര്‍ച്ചയാക്കിയ വിവാഹങ്ങളിലൊന്നാണ് നടി അനുശ്രീയുടേത്. സീരിയലുകളില്‍ നായികയായി തിളങ്ങി നിന്ന അനുശ്രീ രഹസ്യമായിട്ടാണ് വിവാഹിതയായത്. ഭര്‍ത്താവ് വിഷ്ണു സീരിയല്‍ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ക്യാമറമാനായിരുന്നു. ലൊക്കേഷനുകളില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ ഇരുവരും വിവാഹം കഴിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

  ഈ വര്‍ഷം നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞ് വന്ന് മാസങ്ങള്‍ക്കുള്ളില്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഭര്‍ത്താവുമായി പിണക്കത്തിലാണെന്നും ചെറിയ അകല്‍ച്ചയിലാണെന്നും അനുശ്രീ പറഞ്ഞു. ഇതോടെ രൂക്ഷവിമര്‍ശനമാണ് നടിയ്ക്കിപ്പോള്‍ ലഭിക്കുന്നത്. സ്വന്തം അനുഭവം കുഞ്ഞിനും നല്‍കുകയാണോ എന്നാണ് പലരും നടിയോട് ചോദിക്കുന്നത്.'

  ഭര്‍ത്താവ് വിഷ്ണുവുമായി ചില സൗന്ദര്യ പിണക്കമാണുള്ളതെന്ന് അനുശ്രീ പറഞ്ഞെങ്കിലും ഇരുവരും ഒരുമിക്കുന്നതിനെ പറ്റി വിവരമൊന്നുമില്ല. മകന്റെ നൂല് കെട്ട് ചടങ്ങിനോ ഓണാഘോഷത്തിനോ ഒന്നും വിഷ്ണു എത്താത്തതും ചര്‍ച്ചയായി. ഇതിനിടയിലാണ് പുതിയൊരു ഫോട്ടോയുമായി അനുശ്രീ എത്തിയത്. ചിത്രത്തിന് നല്‍കിയ ക്യാപ്ഷനില്‍ താനൊരു സിംഗിള്‍ മദറാണെന്നും സ്വതന്ത്രയായ ആര്‍ട്ടിസ്റ്റാണെന്നുമൊക്കെ സൂചിപ്പിച്ചിരുന്നു.


  Also Read: സംവിധായകനെന്ന നിലയില്‍ ഒരു കളംമാറ്റലിന് തയ്യാറായി; സിജു വിത്സന്‍ മലയാളത്തില്‍ തിളങ്ങും, കുറിപ്പ് വൈറല്‍

  സിംഗിള്‍ മദറാണെന്നുള്ള നടിയുടെ വാചകമാണ് ആരാധകരും ഏറ്റുപിടിച്ചത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഇങ്ങനൊരു വേര്‍പിരിയല്‍ ആവശ്യമുണ്ടോന്നാണ്് പലരും അനുവിനോട് ചോദിക്കുന്നത്. ഭര്‍ത്താവുമായിട്ടുള്ള പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ പറ്റുന്നതല്ലേ ഉള്ളുവെന്നും അത് വൈകാതെ വേഗം വേണമെന്നുമൊക്കെ നടിയോട് ആരാധകര്‍ ഉപദേശിക്കുന്നു. മറ്റ് ചിലര്‍ നടിയുടെ ജീവിതത്തില്‍ തന്നെ ഉണ്ടായ മറ്റൊരു അനുഭവവും ചൂണ്ടി കാണിച്ചിരുന്നു.

  Also Read: ഡ്യൂപ്പില്ലാതെ മരണക്കിണറിലിറങ്ങിയിട്ട് തലകറങ്ങി; കമല്‍ ഹാസനെ അംബാസിഡറില്‍ ചേസ് ചെയ്ത കഥ പറഞ്ഞ് ബാബു ആന്റണി

  വളരെ ചെറിയ പ്രായത്തില്‍ അനുശ്രീയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഒറ്റമകളായ അനുശ്രീ അമ്മയുടെ കൂടെയാണ് ജീവിച്ചത്. അച്ഛനുമായി സൗഹൃദമുണ്ടെങ്കിലും രണ്ടാളുടെയും കൂടെ ജീവിക്കാനുള്ള ഭാഗ്യം നടിയ്ക്ക് ഇല്ലാതെ പോയി. ഇതേ അവസ്ഥ തന്നെയല്ലേ, ജനിച്ച് മാസങ്ങളായ കുഞ്ഞിനും സംഭവിക്കാന്‍ പോവുന്നതെന്നാണ് അനുശ്രീയോട് പലരും ചോദിക്കുന്നത്. എന്തായാലും മുന്നോട്ടുള്ള ജീവിതത്തില്‍ രണ്ടാളും ഒന്നിക്കണമെന്ന് തന്നെയാണ് ആരാധകരും പറയുന്നത്.

  Also Read: ഭാര്യയെയും കൂട്ടി പ്രൈവറ്റ് ജെറ്റില്‍ ഹണിമൂണിനോ? വിമര്‍ശകരുടെ വായടപ്പിച്ച് നിര്‍മാതാവ് രവീന്ദ്രറിന്റെ ഫോട്ടോ

  അനുശ്രീയെ പോലെ തന്നെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് നടിയുടെ മാതാപിതാക്കളും. അടുത്ത് അടുത്ത വീട്ടില്‍ താമസിക്കുമ്പോഴാണ് അനുശ്രീയുടെ മാതാപിതാക്കള്‍ ഇഷ്ടത്തിലാവുന്നത്. എന്നാല്‍ പതിനൊന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ആ സമയത്ത് തനിക്ക് നാലര വയസേ ഉണ്ടായിരുന്നുള്ളുവെന്ന് അനുശ്രീ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  തന്റെ എല്ലാ കാര്യത്തിനും അച്ഛന്‍ വരാറുണ്ടെന്നും. അവരെ ഒന്നിപ്പിക്കാന്‍ നോക്കിയിട്ട് നടന്നില്ലെന്നുമൊക്കെ നടി തന്നെയാണ് പറഞ്ഞത്. ഇത് സ്വന്തം ജീവിതത്തിലും പ്രാവര്‍ത്തികമാക്കണമെന്നാണ് അനുശ്രീയോട് എല്ലാവരും ആവശ്യപ്പെടുന്നത്.

  Read more about: anusree അനുശ്രീ
  English summary
  Fans Reacting Pookalam Varavayi Serial Actress Anusree's Divorce News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X