മമ്മൂട്ടി പങ്കുവെച്ച മാമാങ്കം പോസ്റ്റര്‍ വൈറല്‍! ഇനി വരാന്‍ പോകുന്നത് മാമാങ്ക ചരിത്രമെന്ന് ആരാധകര്‍
മമ്മൂട്ടി എന്നൊക്കെ ചരിത്ര പുരുഷനായി എത്തിയിട്ടുണ്ടോ അന്നൊക്കെ പ്രേക്ഷകരും ബോക്‌സോഫീസും അദ്ദേഹത്തിനൊപ്പമായിരുന്നു. ഇതിഹാസ കഥാപാത്രങ്ങളേയും ചരിത്ര പുരുഷന്‍മാരെയുമൊക്കെ അവതരിപ്പിക്കാനും അദ്ദേഹം തയ്യാറാവാറുണ്ട്. അത്തരത്തില്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് മാമാങ്കം. ഇടയ്ക്ക് വിവാദമായിരുന്നുവെങ്കിലും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നേറുകയാണ് ചിത്രം. സജീവ് പിള്ളയായിരുന്നു സിനിമ സംവിധാനം ചെയ്യുന്നതെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ആ ദൗത്യം എം പത്മകുമാറിലേക്ക് എത്തുകയായിരുന്നു. സിനിമയുടെ ഫാന്‍ മേഡ് പോസ്റ്ററുകളൊക്കെ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് ഔദ്യോഗികമായുള്ള പോസ്റ്റര്‍ എത്തിയത്.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്. ക്ഷണനേരം കൊണ്ടാണ് പോസ്റ്റര്‍ തരംഗമായി മാറിയത്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ദിനമാണിന്ന്്. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് തന്നെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി മാറിയിരുന്നു. മാമാങ്ക പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയുടെ പോസ്റ്റര്‍ കണ്ട ആരാധകരുടെ പ്രതികരണത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും
ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്നത് കേവലമൊരു പറച്ചില്‍ അല്ലെന്നും ഇപ്പോള്‍ അത് ശരിയായിരിക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇനി കുറിക്കാന്‍ പോകുന്നത് പുതിചരിത്രമാണെന്നും മാമാങ്ക ചരിത്രത്തിനായി കാത്തിരുന്നോളൂ എല്ലാവരുമെന്നുമായിരുന്നു ഒരു ആരാധകന്റെ കമന്റ്. പറയാന്‍ വാക്കുകളില്ല, അത്രയും മികച്ച പോസ്റ്ററാണ് പുറത്തുവന്നതെന്നും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറിയിരിക്കുകയാണെന്നുമായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.

ചരിത്രമാകുമെന്നുറപ്പാണ്
നടനവിസ്മയം മമ്മൂട്ടി വീണ്ടും ചരിത്രപുരുഷന്റെ വേഷത്തിലെത്തുമ്പോള്‍ അത് മറ്റൊരു ചരിത്രമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മറ്റൊരാള്‍ക്കും അദ്ദേഹത്തെ വെല്ലാനാവില്ലെന്നുമൊക്കെയുമുള്ള കമന്റുകളും പോസ്റ്ററിന് കീഴിലുണ്ട്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ദിനങ്ങളാണ് ഇനി വരാനുള്ളതെന്നും അവര്‍ കുറിച്ചിട്ടുണ്ട്. ഗാനമേള ഗായകനാവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഈ വരവ്. ഉണ്ട തിയേറ്ററുകളിലേക്കെത്താന്‍ ഇനി 5 നാള്‍ കൂടിയേയുള്ളൂ. അതിനിടയിലാണ് പോസ്റ്ററുമെത്തിയതെന്നും അവര്‍ പറയുന്നു.

ആശംസകളുമുണ്ട്
യുവതാരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഇപ്പോഴും സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതിന് മമ്മൂട്ടിയെ അഭിനന്ദിച്ച് എത്തിയവരും കുറവല്ല. നിരവധി പേരാണ് മാമങ്കത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. ചരിത്രം വീണ്ടും പിറവി കൊള്ളുമെന്നും രക്തം ചിന്തിയ ചാവേറുകളുടെ വരവറിയിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍ എന്നും അവര്‍ പറയുന്നു. ഇതുവരെ കാത്തിരുന്നത് വെറുതെയായില്ലെന്നും രാജകീയ ഭാവമുള്ള കതാപാത്രങ്ങള്‍ തിരശീലയില്‍ പുനര്‍ജനിക്കണമെങ്കില്‍ മമ്മൂട്ടി തന്നെ വിചാരിക്കണമെന്നുമായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍.

മാമാങ്ക വിസ്മയത്തിനായുള്ള കാത്തിരിപ്പിലാണ്
12 വര്‍ഷം കൂടുമ്പോള്‍ തിരുനാവായ മണ്ണില്‍ അരങ്ങേറുന്ന ഉത്സമാണ് മാമാങ്കം. നിമിഷനേരം കൊണ്ട് രൂപം മാറാനും ഭാവം മാറാനുമൊക്കെ കഴിയുന്ന നേതാവുണ്ട് അവിടെ. ചിലപ്പോള്‍ വൃദ്ധനായി മാറും മറ്റ് ചിലപ്പോള്‍ ആരേയും മോഹിപ്പിക്കുന്ന സ്ത്രീയായി മാറും. മാമാങ്ക വിസ്മയത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുള്ളത്.
മമ്മൂട്ടി പങ്കുവെച്ച പോസ്റ്റ്
മമ്മൂട്ടി പുറത്തുവിട്ട പോസ്റ്റര്‍ ഇതായിരുന്നു.


Click it and Unblock the Notifications