മാസ് ലുക്കിൽ എത്തിയ മോഹൻലാലിന്റെ ഷർട്ടിന്റെ വില കണ്ട് ആരാധകരുടെ കണ്ണ് തള്ളി!
മോഹൻലാലിന്റെ മാസ് കഥാപാത്രങ്ങൾ എന്നും പ്രേക്ഷകരുടെ ഇടയിൽ വലിയ ആഘോഷമാകാറുണ്ട്. താരത്തിന്റെ തോള് ചരിഞ്ഞുള്ള നടത്തവും ഇടം കണ്ണിട്ടുള്ള നോട്ടവും ആരാധകർക്ക് എന്നെന്നും ഒരു ആവേശമാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ ഒരു മാസ് വീഡിയോ വൈറലായിരുന്നു. ദൃശ്യം 2 ന്റെ ലൊക്കേഷനിലേയ്ക്കുള്ള താരരാജാവിന്റെ എൻട്രിയായിരുന്നു അത്. ആരാധകർ മാത്രമല്ല താരങ്ങളും താരത്തിന്റ ആ വീഡിയോ ഏറ്റെടുത്തിരുന്നു.
ലാലേട്ടന്റെ കണ്ണട മുതൽ മാസ്ക്കും ഷർട്ടും വരെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇപ്പോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മോഹൻലാൽ ധരിച്ച വെള്ള നിറത്തിലുള്ള ഷർട്ടാണ്. ഇതിന്റെ വില തിരഞ്ഞ് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ഷർട്ട് സിമ്പിളാണെങ്കിലും അതിന്റെ വില അത്ര സിമ്പിളല്ല.

പാന്റും ഷർട്ടും ധരിച്ച് സാധാരണ സിമ്പിൾ ലുക്കിലാണ് മോഹൻലാൽ ലൊക്കേഷനിലും പൊതുപരിപാടികൾക്കും എത്താറുള്ളത്. വൈറൽ വീഡിയോയിലും വളരെ സിമ്പിൾ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വെള്ള ഷർട്ടും ബ്ലാക്ക് ജീൻസും അണിഞ്ഞാണ് സൂപ്പർ സ്റ്റാറിന്റെ എൻട്രി. സിമ്പിൾ വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്ന മോഹൻലാൽ വെറ്റ് കള്ളർ ഷർട്ടിൽ അതീവ സുന്ദരനായിരുന്നു. ഇതിനെ തുടർന്നാണ് ലാലേട്ടന്റെ ഷർട്ടിന് പിന്നാലെ ആരാധകർ പാഞ്ഞത്.

ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പോൾ ആൻഡ് ഷാർക്കിന്റെ ഷാർട്ടാണ് മോഹൻലാൽ ധരിച്ചിരിക്കുന്നത്. വിവിധ ഓൺലൈൻ സൈറ്റുകളിലായി 250 (21579)യൂറോയ്ക്ക് മുകളിലും താഴെയുമാണ് വില കാണിക്കുന്നത്. എന്നാൽ ചില ഓൺലൈൻ സൈറ്റുകളിൽ18000-20,000 നും ഇടയിലാണ് വില കാണിക്കുന്നത്. വില കൂടുതലാണെങ്കിലും ഷാർട്ട് ഗംഭീരമാണെന്നാണ് ആരാധകർ പറയുന്നത്.

ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ലേയ്ക്ക് എത്തിയ ലൊക്കേഷൻ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തൊടുപുഴയിലാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. ആദ്യ ഭാഗത്തിലെ ജോർജ്ജ്കുട്ടിയുടെ വീട് തന്നെയാണ് രണ്ടാം ഭാഗത്തിലേയും പ്രധാന ലോക്കേഷനിൽ ഒന്ന്. ഈ വീട്ടിലേയ്ക്ക് എത്തുന്ന മോഹൻലാലിന്റെ വീഡിയേയാണ് പുറത്ത് എത്തിയിരിക്കുന്നത്. ടൊയോട്ട വെൽഫയറിലാണ് താരരാജാവ് ലൊക്കേഷനിൽ എത്തിയിരിക്കുന്നത്. 15 ദൈർഘ്യം മാത്രമുള്ള താരത്തിന്റെ വീഡിയോ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
Recommended Video

മോഹൻലാലിന്റെ പുതിയ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കാറിൽ വന്ന് ഇറങ്ങുന്ന വീഡിയോ കൂടാതെ ചിത്രങ്ങളും വൈറലായിരുന്നു. താരരാജാവിന്റെ നാല് ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. അവ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരുന്നു. മോഹൻലാലിന്റെ ലുക്കാണ് പ്രധാന ഹൈലൈറ്റ്. താരത്തിന്റെ കുസൃതി നിറഞ്ഞ നോട്ടവും ചിരിയും ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. കൂടാതെ ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. അജു വർഗീസ് ഉൾപ്പെടെയുള്ള താരങ്ങൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications