അടുത്ത കാവ്യ മാധവന്‍ അനു സിത്താരയോ? താരത്തിന് ആരാധകന്‍റെ മുന്നറിയിപ്പ് ഇങ്ങനെ! കാണൂ!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ സ്വന്തമായി മാറിയ അഭിനേത്രികളിലൊരാളാണ് അനു സിത്താര. വിടര്‍ന്ന കണ്ണുകളും നിറപുഞ്ചിരിയുമൊക്കെയായി സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ലഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം മനോഹരമാക്കിയാണ് ഈ താരം മുന്നേറുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അനുവിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശാലീന സൗന്ദര്യവുമായി സിനിമയിലേക്കെത്തുന്നവരോട് പ്രത്യേക സ്‌നേഹം സൂക്ഷിക്കുന്ന മലയാളി പ്രേക്ഷകര്‍ അനുവിനെയും വളരെ പെട്ടെന്ന് തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

മോഡേണ്‍ വേഷങ്ങള്‍ ഇഷ്ടമാണെങ്കിലും അവ ധരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ഗ്ലാമറസ് രംഗങ്ങളോട് നോ പറഞ്ഞാണ് താരം മുന്നേറുന്നത്. മലയാളത്തിന് പുറമെ തമിഴിലും താരം തുടക്കം കുറിച്ചിരുന്നു. തമിഴ് സിനിമയായ അമീറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കാവ്യ മാധവനപ്പോലെയുണ്ടെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായി നേരത്തെ താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ശുഭരാത്രിയിലെ വിവാഹ ചിത്രങ്ങള്‍ വൈറലായതോടെ വീണ്ടും ആ വിഷയം സജീവമാവുകയാണ്.

അടുത്ത കാവ്യ മാധവന്‍?

അടുത്ത കാവ്യ മാധവന്‍?

നിരവധി തവണ കേട്ട കാര്യമാണെങ്കില്‍ക്കൂടിയും വീണ്ടും അത് ചോദിക്കുന്നുവെന്ന മുഖവുരയോടെ മിഥുന്‍ രമേഷും കാവ്യ മാധവനുമായുള്ള സാമ്യത്തെക്കുറിച്ച് താരത്തോട് ചോദിച്ചിരുന്നു. നേരത്തെ പലരും ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്, സിനിമയുടെ പ്രമോയ്ക്കിടയിലും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഭയങ്കര സിമിലാരിറ്റി തോന്നിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേള്‍ക്കാനിഷ്ടമാണെന്നുമായിരുന്നു താരം പറഞ്ഞത്. മലയാള സിനിമയിലെ അടുത്ത കാവ്യ മാധവന്‍ അനു സിത്താര തന്നെയാണെന്നാണ് ആരാധകരും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സിനിമയുടേയും ശാലീന സൗന്ദര്യത്തിന്‍റേയും കാര്യത്തെക്കുറിച്ചാണ് അവര്‍ സൂചിപ്പിച്ചത്.

ശുഭരാത്രിയിലേക്ക്

ശുഭരാത്രിയിലേക്ക്

മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വ്യാസന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ശുഭരാത്രിയില്‍ ദിലീപിന്‍റെ ഭാര്യയാണ് താരമെത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴായിരുന്നു ഇക്കാര്യം വ്യക്തമായത്. ദിലീപേട്ടൻ അനുസിതാര ജോഡിയുടെ 2019ലെ അടുത്ത ഹിറ്റാവട്ടെ "ശുഭരാത്രി ". ബാലൻ വക്കീലിനേക്കാൾ വൻ വിജയമായി മാറട്ടെ ശുഭരാത്രിയെന്നായിരുന്നു ആരാധകര്‍ ആശംസിച്ചത്.

അടുത്ത ഹിറ്റ് ജോഡി

അടുത്ത ഹിറ്റ് ജോഡി

കൂടെ അഭിനയിക്കുന്ന നായികമാരുമായി മികച്ച കെമിസ്ട്രിയാണ് ദിലീപിനുള്ളത്. അദ്ദേഹത്തിന്‍റെ സിനിമയിലൂടെ അരങ്ങേറിയവരെല്ലാം ഇന്ന് മലയാളത്തിന്‍റെ അഭിമാനമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ദിലീപിന്‍റെ നായികയായെത്തുകയാണ് അനു സിത്താര. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ശുഭരാത്രിക്ക് വേണ്ടിയാണ് ഇരുവരും ഒരുമിച്ചത്. കാവ്യക്കും മംമ്തക്കും ശേഷം അനു സിത്താരാ തന്നെ മികച്ച ജോഡിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ശുഭരാത്രി തികച്ചും നല്ല ഒരു ഫീൽ ഗുഡ് മൂവി തന്നെയായിരിക്കുമെന്നുള്ള പ്രതീക്ഷ പങ്കുവെച്ചും ആരാധകര്‍ എത്തിയിരുന്നു.

വിമര്‍ശനവും പിന്തുണയും

വിമര്‍ശനവും പിന്തുണയും

ദിലീപും അനു സിത്താരയും നായികാനായകന്‍മാരായെത്തുന്ന ശുഭരാത്രിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായി മാറിയതോടെയാണ് വിമര്‍ശനവും അഭിനന്ദവുമൊക്കെ പങ്കുവെച്ച് ആരാധകരെത്തിയത്. ഫേസ്ബുക്ക് പേജിലൂടെ അനു സിത്താരയും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അടുത്ത ഹിറ്റ് സിനിമയാവട്ടെ ഇതെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. മറ്റൊരു വിഭാഗമാവട്ടെ ദിലീപിന്‍റെ നായികവായുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചായിരുന്നു രംഗത്തെത്തിയത്. ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെ തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിരുന്നു. കാവ്യ മാധവന്‍റെ സങ്കടത്തെക്കുറിച്ചായിരുന്നു ട്രോളര്‍മാര്‍ പറഞ്ഞത്.

ചിത്രങ്ങള്‍ വൈറലായി

ചിത്രങ്ങള്‍ വൈറലായി

നിമിഷനേരം കൊണ്ടായിരുന്നു അനു സിത്താരയുടേയും ദിലീപിന്‍റേയും ചിത്രങ്ങള്‍ വൈറലായി മാറിയത്. തുളസിമാലയണിഞ്ഞ് വിവാഹ വേഷത്തില്‍ നില്‍ക്കുന്ന താരങ്ങളുടെ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമ ഇറങ്ങിയാലും ഇതേ സ്വീകാര്യത തന്നെ ലഭിക്കുമെന്നും ആരാധകര്‍ വാദിച്ചിരുന്നു. കൊച്ചിയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അനുവും ദിലീപും വിവാഹിതരായി എന്ന തരത്തിലുള്ള വാര്‍ത്തകളുമായി വിമര്‍ശകര്‍ എത്തുമെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

ആരാധകന്‍റെ മുന്നറിയിപ്പ്

ആരാധകന്‍റെ മുന്നറിയിപ്പ്

ദിലീപിനൊപ്പം അഭിനയിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍ സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പുമായാണ് ഒരാളെത്തിയത്. ചിത്രങ്ങള്‍ക്ക് കീഴിലായാണ് ഇത്തരത്തിലൊരു കമന്‍റ് പ്രത്യക്ഷപ്പെട്ടത്. താരത്തോടുള്ള ഇഷ്ടമായിരിക്കാം ഇതിന് പിന്നിലെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ചിത്രങ്ങള്‍ക്ക് കീഴിലുള്ള കമന്‍റുകള്‍ക്കൊന്നും താരം മറുപടി നല്‍കിയിട്ടില്ല. ഫേസ്ബുക്ക് പേജ് സ്വന്തമായാണ് മാനേജ് ചെയ്യുന്നതെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു.

താരത്തിന്‍രെ പോസ്റ്റ് കാണാം

ശുഭരാത്രി ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനു സിത്താര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X