twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിറന്നാളും വെഡ്ഡിങ് ആനിവേഴ്സറിയും! ഇരട്ടിസന്തോഷമുള്ള ആഘോഷവുമായി സംവൃത സുനില്‍!

    |

    മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ സംവൃത സുനിലിന്‍റെ പിറന്നാളാണ് ഒക്ടോബര്‍ 31ന്. അടുത്ത ദിവസമാണ് വിവാഹ വാര്‍ഷികം. പിറന്നാളും വെഡ്ഡിങ് ആനിവേഴ്സറിയും ഒരുമിച്ചാഘോഷിക്കാനുള്ള ഭാഗ്യമാണ് ഈ താരത്തിന് ലഭിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയായിരുന്നു. പതിവ് പോലെ തന്നെ സിനിമയോട് ബൈ പറഞ്ഞ താരം ഭര്‍ത്താവ് അഖിലിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പറക്കുകയായിരുന്നു. മകന്റെ ജനന ശേഷം അവന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു ഈ താരം.

    അപ്പോഴും ആരാധകര്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിലായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത തിരിച്ചെത്തിയത്. രണ്ടാം വരവിലും ശക്തമായ പിന്തുണയായിരുന്നു സംവൃതയ്ക്ക് ലഭിച്ചത്. ലാല്‍ ജോസ് ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രസികനില്‍ തങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സംവൃത തുടക്കം കുറിച്ചത്. നുണക്കുഴി കവിളും നീണ്ട മുടിയുമായിരുന്നു ഈ താരത്തിന്റെ ട്രേഡ് മാര്‍ക്ക്.

    Samvrutha Sunil

    നാടന്‍ കഥാപാത്രം മാത്രമല്ല മോഡേണ്‍ വേഷത്തിലും തിളങ്ങി നിന്നിരുന്ന താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പവും പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമുള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ശ്രീകാന്തിനോടൊപ്പം ഉയിരിലൂടെ താരം തമിഴകത്തും സാന്നിധ്യം അറിയിച്ചിരുന്നു. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നാണ് ആരാധകര്‍ ചോദിച്ചിട്ടുള്ളത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

    English summary
    Samvrutha Sunil celebrates Birthday and Wedding Anniversary.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X