Don't Miss!
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- News
പ്രാണവായുവിന് മാത്രമാണ് നികുതിഭാരമില്ലാത്തത്; ബജറ്റിനെതിരെ വന്‍ പ്രക്ഷോഭമെന്ന് കെ സുധാകരന്
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
'പണ്ട് എന്ത് സുന്ദരിയും സന്തോഷവതിയുമായിരുന്നു, ഇപ്പോൾ എന്താണ് മൂകഭാവം'; നമ്രത ശിരോദ്കറിനോട് ആരാധകർ!
ഒരു കാലത്ത് ഹിന്ദി, തെലുങ്ക് സിനിമകളിൽ സജീവമായി നിന്നിരുന്ന നടിയാണ് നമ്രത ശിരോദ്കർ. തെലുങ്ക് താരം മഹേഷ് ബാബുവിനെ വിവാഹം ചെയ്ത ശേഷം നമത്ര അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.
1993ലെ മിസ് ഇന്ത്യ മത്സരത്തിൽ കിരീടം ചൂടിയായിരുന്നു നമ്രത ശിരോദ്കര്‍ പ്രശസ്തിയിലേക്കുള്ള യാത്ര ആരംഭിച്ചത്. 1930കളിലെ മറാത്തി ചലച്ചിത്ര രംഗത്തെ അഭിനേത്രിയായ മീനാക്ഷി ശിരോദ്കറിന്റെ ബന്ധുവും ബോളിവുഡ് താരം ശില്‍പ്പ ശിരോദ്കറിന്റെ സഹോദരിയും കൂടിയാണ് നമ്രത.

മിസ് ഇന്ത്യ വിജയത്തിന് ശേഷം 1998ല്‍ ജബ് പ്യാര്‍ കൈസേ ഹോതാ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി നായകനായ ഏഴുപുന്ന തരകനായിരുന്നു നമ്രത അഭിനയിച്ച മലയാളചിത്രം. ഏഴ് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 2004ല്‍ നമ്രത സിനിമാ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിച്ചു.
വിവാഹത്തിന് മുമ്പ് മഹേഷ് ബാബു തനിക്ക് മുന്നില്‍ ഒരു നിബന്ധന വെച്ചുവെന്നും അതുകൊണ്ടാണ് അഭിനയം നിര്‍ത്തിയതെന്നും നമ്രത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
'മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെയായിരുന്നു വേണ്ടത്. അതുകൊണ്ടാണ് തുടര്‍ന്ന് അഭിനയിക്കാതിരുന്നത്. അദ്ദേഹത്തിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഞാന്‍ സിനിമയില്‍ എന്നല്ല ഒരു ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കില്‍ കൂടി അദ്ദേഹം എന്നോട് ജോലി വിടാന്‍ പറയുമായിരുന്നു' എന്നാണ് നമ്രത പറഞ്ഞത്.
മഹേഷ് ബാബുവിനെപ്പോലെ തനിക്കും ഒരു നിബന്ധനയുണ്ടായിരുന്നുവെന്നും നമ്രത പറഞ്ഞിരുന്നു. 'ഞാന്‍ മുംബൈയില്‍ നിന്നാണ്. വിവാഹശേഷം ഹൈദരാബാദിലെ മഹേഷ് ബാബുവിന്റെ വലിയ ബംഗ്ലാവില്‍ ജീവിക്കുന്നതില്‍ എനിക്ക് ആശങ്കകളുണ്ടായിരുന്നു.'
'ഹൈദരാബാദിലേക്ക് ഞാൻ താമസം മാറണമെങ്കില്‍ കുറച്ച് നാളത്തെ സമയം വേണമെന്ന് പറഞ്ഞിരുന്നു. വിവാഹശേഷം മഹേഷ് മുംബൈയിലേക്ക് വന്നു. വിവാഹത്തിന് മുന്നോടിയായി എന്റെ എല്ലാ സിനിമകളും തീര്‍ത്തു.'
'അതിന് ശേഷം എല്ലാ ജോലിയും അവസാനിപ്പിച്ചു. അഭിനയത്തിലേക്ക് ഒരിക്കല്‍ പോലും മടങ്ങിവരാന്‍ ഉദ്ദേശിച്ചില്ല. വീട് വിട്ട് ഷൂട്ടിങ് സെറ്റില്‍ അധികസമയം ചെലവഴിക്കാന്‍ സാധിക്കില്ലെന്നും' നമ്രത വിശദീകരിച്ചിരുന്നു.

1993ൽ മിസ് യൂണിവേഴ്സ് മത്സരത്തിലും നമ്രത മത്സരാർഥിയായിരുന്നു. പക്ഷെ ആറാം സ്ഥാനമെ നേടാൻ കഴിഞ്ഞുള്ളു. ഇപ്പോഴിത താരം മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഭാഗമായി ക്വസ്റ്റ്യൻ ആന്റ് ആൻസർ റൗണ്ടിൽ പങ്കെടുത്തതിന്റെ വീഡിയോയാണ് സോഷ്യൽമീഡിയിൽ വൈറലാകുന്നത്.
വളരെ മോശം പ്രകടനമാണ് ക്വസ്റ്റ്യൻ ആന്റ് ആൻസർ നമ്രത കാഴ്ച വെച്ചതെന്നും അതിനാൽ തന്നെയായിരിക്കും കിരീടം നഷ്ടപ്പെട്ടതെന്നുമാണ് വീഡിയോ കണ്ട് ആരാധകർ നമ്രതയെ കുറ്റപ്പെടുത്തുന്നത്.
എന്നേക്കും ജീവിക്കാൻ ഇഷ്ടമാണോ എന്നാണ് വിധികർത്താക്കൾ നമ്രതയോട് ചോദിച്ചത്. ഇല്ലയെന്നാണ് താരം മറുപടി നൽകിയത്. ആർക്കും എന്നേക്കും ജീവിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.
താരത്തിന്റെ ഉത്തരം വിധികർത്താക്കൾക്ക് സംതൃപ്തി നൽകാത്തത് കൊണ്ട് തന്നെ താരം പിന്തള്ളപ്പെട്ടു. കുറച്ച് കൂടി ചിന്തിച്ച് നമ്രത സംസാരിക്കണമായിരുന്നുവെന്നാണ് ആരാധകർ താരത്തെ കുറ്റപ്പെടുത്തി പറയുന്നത്.
Also Read: അഹാന ചെയ്തത് തെറ്റ്; അറിഞ്ഞിട്ടും റിമി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് ആരാധകന്‍!
ചിലർ നമ്രത വിവാഹത്തോടെ മുഖഭാവത്തിലേക്ക് മാറിയെന്നും പണ്ടുള്ള പ്രസരിപ്പും സൗന്ദര്യവും താരത്തിൽ കാണാനില്ലെന്നും കമന്റിൽ കുറിച്ചു. രണ്ട് കുട്ടികളാണ് നമ്രതയ്ക്കും മഹേഷ് ബാബുവിനും ഉള്ളത്. തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മഹേഷ് ബാബു.
അടുത്തിടെ മഹേഷ് ബാബുവിന്റെ സഹോദരൻ രമേഷ് ബാബുവും അമ്മ ഇന്ദിരയും അച്ഛൻ കൃഷ്ണയും അന്തരിച്ചിരുന്നു. നാൽപത്തിയേഴുകാരനായ മഹേഷ് ബാബുവിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ സർക്കാരു വാരി പേട്ടയാണ്.
-
വസ്ത്രത്തിന്റെ പേരിൽ ബന്ധുക്കളുടെ അർത്ഥം വെച്ച സംസാരങ്ങൾ; ബുർഖ ധരിക്കേണ്ടവർക്ക് അത് ധരിക്കാം; മാളവിക
-
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
-
പിതാവ് ഭാര്യയെ ഉപേക്ഷിക്കാതെ രണ്ടാമതും കെട്ടി; മകനും അതിന് ശ്രമിച്ചു, സണ്ണി ഡിയോളിന്റെ പ്രണയകഥ വീണ്ടും വൈറല്‍