'പൊന്നുപോലെ നോക്കണേ..., മോദിജിയുടെ സാന്നിധ്യത്താൽ അനു​ഗ്രഹീതമായി, ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ലക്ഷ്മി'

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാ​ഹ ചടങ്ങുകളുടെയും വിരുന്നിന്റെയും വീഡിയോയും ഫോട്ടോകളുമാണ് സോഷ്യൽമീഡിയ തുറന്നാൽ ഏറെയും. ​ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചായിരുന്നു ഭാ​ഗ്യ സുരേഷ്-ശ്രേയസ് മോഹൻ വിവാഹം. ഇപ്പോഴിതാ മകളുടെ വിവാ​ഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുരേഷ് ​ഗോപി. ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ... നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ പ്രിയപ്പെട്ട കുട്ടികൾ ഒന്നിച്ചു.

ദയവ് ചെയ്ത് ഭാഗ്യയേയും ശ്രേയസിനേയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക എന്നാണ് മകളുടെ വിവാഹ ചിത്രങ്ങൾ പങ്കിട്ട് സുരേഷ് ​ഗോപി കുറിച്ചത്. കടുത്ത സുരക്ഷയിലാണ് നരേന്ദ്രമോദി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാനും ഭാ​ഗ്യയേയും ശ്രേയസിനേയും അനു​ഗ്രഹിക്കാനും എത്തിയിരുന്നു.

Suresh Gopi

തലേദിവസം തന്നെ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതം ​ഗുരുവായൂരിൽ എത്തിയിരുന്നു. കുടുംബത്തിലെ ആദ്യത്തെ കല്യാണമായതുകൊണ്ട് തന്നെ ​ഗംഭീരമായി നാടൊട്ടുക്കും ആളുകളെ ക്ഷണിച്ചാണ് സുരേഷ് ​ഗോപി ചടങ്ങ് നടത്തിയത്.

താലികെട്ടിനുശേഷം ഭാ​ഗ്യയയുടെ കൈപിടിച്ച് സുരേഷ് ​ഗോപി ശ്രേയസിനെ ഏൽപ്പിക്കുമ്പോൾ തങ്ങളുടെ കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞ് പോകുന്ന പ്രതീതിയാണെന്നാണ് സുരേഷ് ​ഗോപി ആരാധകർ കുറിച്ചത്. മക്കളെന്നാൽ ജീവനായ സുരേഷ് ​ഗോപി കാത്തുകാത്തിരുന്ന മുഹൂർത്തമാണ് ഇന്ന് നടന്നത്. സുരേഷ് ​ഗോപിയുടെ മൂത്തമകൾ ലക്ഷ്മി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ആദ്യം ലക്ഷ്മിയുടെ വിവാഹമായിരുന്നിരിക്കും നടന്നിരിക്കുക.

ഒരു വാഹനാപകടത്തിലാണ് ലക്ഷ്മിയെ സുരേഷ് ​ഗോപിക്ക് നഷ്ടമാകുന്നത്. ഭാ​ഗ്യ സുമം​ഗലിയായതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ലക്ഷ്മിയാകുമെന്നാണ് ആരാധകർ കുറിക്കുന്നത്. താൻ മരിച്ച് ചിതയിൽ എരിഞ്ഞാൽ പോലും ലക്ഷ്മിയുടെ വേർപാടിന്റെ വേദന പോകില്ലെന്നാണ് സുരേഷ് ​ഗോപി മുമ്പൊരിക്കൽ പറഞ്ഞത്. മകളുടെ വേർപാടിനുശേഷം പെൺകുഞ്ഞുങ്ങളോട് പ്രത്യേക സ്നേഹവും വാത്സല്യവുമാണ് സുരേഷ് ​ഗോപിക്ക്.

'ഒന്നര വയസിൽ 1992 ജൂൺ ആറാം തീയതിയാണ് അവൾ ജീവച്ഛവമാവുന്നത്. ഏഴാം തീയതിയാണ് അത് ഡിക്ലെയർ ചെയ്യുന്നത്. ഏഴാം തീയതി കാലത്തെങ്കിലും എവിടെയെങ്കിലും ഒരു നല്ല അച്ഛനും അമ്മയ്ക്കും അവൾ ജനിച്ചിട്ടുണ്ടാവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രായവും എന്റെ ദേഹവിയോഗവുമെല്ലാം കറക്ട് കണക്കിൽ വരുമെങ്കിൽ ഒരു പക്ഷെ അവൾ പ്രസവിക്കുന്ന ഒരു മകനായിരിക്കും ഞാൻ.'

Suresh Gopi

'അല്ലെങ്കിൽ അവളുടെ മകന്റെയോ മകളുടെയോ കുഞ്ഞായി ഞാൻ ജനിക്കും. അങ്ങനെ വന്നേക്കാമെന്ന് എനിക്ക് ഒരു ആഗ്രഹം. എന്റെ ഭാര്യയെയും അനിയനെയും എന്റെ ലക്ഷ്മിയെ ഏൽപ്പിച്ച് ഞാൻ എറണാകുളം വന്നിട്ട് തിരിച്ചുപോകുമ്പോൾ പിന്നെ എന്റെ മകൾ ഇല്ല. അവളിപ്പോഴുണ്ടെങ്കിൽ 32 വയസ് ഉണ്ടായിരുന്നേനെ.'

'ലക്ഷ്മിയുടെ ലോസ് എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഞാൻ മരിച്ച് പട്ടടയിൽ കൊണ്ടുവെച്ചാലും ആ ചാരത്തിനുവരെ ആ വേദന ഉണ്ടാവും. എന്റെ പ്രായം മാത്രമാണ് എന്റെ ബാരിയർ. എനിക്ക് കുട്ടികളെ കണ്ടാൽ ഇപ്പോഴും ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ച് പെൺകുട്ടികളെ... കുട്ടികളുടെ വളർച്ചയുടെ ഡിഫറന്റ് സ്റ്റേജസ് ഞാൻ കണ്ടത് അല്ലേ. അതിപ്പോൾ കൈക്കുഞ്ഞായാലും വലിയ കുട്ടികളായാലും എനിക്ക് ഭയങ്കര ഇഷ്ടമാണ്.'

'ഞാൻ കെട്ടിപിടിച്ച് ഉമ്മ കൊടുക്കും. നമ്മുടെ സൊസൈറ്റി കണ്ടീഷൻസ് ഇപ്പോൾ അതിന് ഫേവറേബിൽ അല്ല', എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഭാ​ഗ്യയുടെ വിവാഹ വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് സോഷ്യൽമീഡിയ വഴി ആശംസകൾ അറിയിക്കുന്നത്.

ശ്രേയസിന്റെ കയ്യിലേക്ക് ഭാ​ഗ്യയുടെ കൈവെച്ചശേഷം സുരേഷ് ​ഗോപിയുടെ മുഖത്ത് വരുന്ന നിറഞ്ഞ ചിരി വല്ലാത്ത സന്തോഷം പകരുന്നുവെന്നും ആരാധകർ കുറിച്ചിട്ടുണ്ട്. 'ശ്രേയസേ പൊന്നുപോലെ നോക്കിയേക്കണേടാ ആ മോളെ... ആ അച്ഛന്റെ നിധിയാണവൾ. അദ്ദേഹം നിനക്കവളെ കൈ പിടിച്ച് തന്നപ്പോൾ പറയാൻ ആഗ്രഹിച്ചതും അത് തന്നെയാണ്', എന്നെല്ലാമാണ് ആരാധകർ കമന്റായി കുറിച്ചത്.

More from Filmibeat

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X