'ധനുഷ് ഒപ്പം ഇല്ലാത്തത് ഞങ്ങളെ സങ്കടപ്പെടുത്തുന്നുണ്ട്, ആ ചിരി രജനിയെപ്പോലെ'; മക്കൾക്കൊപ്പം ഐശ്വര്യ!
പ്രണയിച്ച് വിവാഹിതരാകുന്നതും പിന്നീട് നടക്കുന്ന വേർപിരിയലുമെല്ലാം സിനിമാ മേഖലയിൽ നിത്യ സംഭവമാണ്. ഒരുമിച്ച് പ്രവർത്തിക്കുമ്പോഴും വളരെ നാളുകളായുള്ള പരിചയത്തിലൂടെയുമെല്ലാമാണ് പല സിനിമാപ്രവർത്തകരും തങ്ങളുടെ ജീവിത പങ്കാളിയേയും സിനിമയില നിന്നും തെരഞ്ഞെടുക്കാമെന്ന് തീരുമാനിക്കുന്നത്. അത്തരത്തിൽ ഒന്നായവരാണ് നടൻ ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തും.
ഒരു സമയത്ത് ഇരുവരും സൗത്ത് ഇന്ത്യയിലെ ഏറ്റവും നല്ല കപ്പിൾസിൽ ഒന്നായിരുന്നു. എവിടേയും എന്തിനും എപ്പോഴും ധനുഷിനൊപ്പം ഐശ്വര്യ ഉണ്ടാകാറുണ്ട്. ധനുഷിനെപ്പോലെ തന്നെ മൾട്ടി ടാലന്റഡാണ് ഐശ്വര്യ രജനികാന്തും. ഇരുവരും ഒരിക്കൽ വേർപിരിയുമെന്ന ചിന്ത ഒരു തവണ പോലും പ്രേക്ഷകർക്ക് വന്നിട്ടില്ല.

അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം ഇരുവരും വിവാഹ മോചനം പ്രഖ്യാപിച്ചപ്പോൾ ആരാധകർക്കെല്ലാം അത് വലിയ ഷോക്കായിരുന്നു. ഇത്ര മനോഹരമായി ദാമ്പത്യം കൊണ്ടുപോകുന്നവർ എന്തിന് വേർപിരിയുന്നുവെന്ന ചിന്തയാണ് ആരാധകരുടെയെല്ലാം മനസിലേക്ക് ആദ്യം വന്നത്. പതിനെട്ട് വർഷത്തോളം നീണ്ട ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിച്ചത്.
ആ ദമ്പത്യ ജീവിതത്തിൽ ഇരുവർക്കും രണ്ട് ആൺകുഞ്ഞുങ്ങളുമുണ്ട് യാത്ര, ലിംഗ എന്നാണ് ഇരുവരുടേയും മക്കളുടെ പേരുകൾ. അമ്മയ്ക്കും അച്ഛനുമൊപ്പം മാറി മാറിയാണ് മക്കൾ ജീവിക്കുന്നത്. ധനുഷിനേയും ഐശ്വര്യയേയും വീണ്ടും ഒന്നിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷെ ഇരുവരും തീരുമാനത്തിൽ ഉറച്ച് മുന്നോട്ട് പോവുകയാണ് ചെയ്തത്.
എന്ത് കാരണത്തിന്റെ പേരിലാണ് ഇരുവരും വേർപിരിഞ്ഞതെന്ന് വ്യക്തമല്ല. അതേസമയം ഐശ്വര്യ ഇപ്പോൾ സംവിധാനവും പുതിയ സിനിമയുമായി ബന്ധപ്പെട്ട ജോലികളുമെല്ലാമായി തിരക്കിലാണ്. ധനുഷും അഭിനയവുമായി തിരക്കിലാണ്. ഇപ്പോഴിത ഐശ്വര്യ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റും അതിന് താഴെ വന്ന ആരാധകരുടെ കമന്റുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്.
ലാൽ സലാം എന്ന തന്റെ പുതിയ സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതിന്റെ സന്തോഷത്തിൽ തന്റെ അണിയറപ്രവർത്തകർക്ക് വിരുന്ന് നൽകിയതിന്റെ ചിത്രങ്ങളാണ് ഐശ്വര്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി നടന്ന പൂജ ചടങ്ങുകളിൽ മക്കളായ യാത്രയും ലിംഗയും പങ്കെടുത്തിന്റെ വിശേഷങ്ങളും ഐശ്വര്യ പങ്കിട്ടിട്ടുണ്ട്.

മക്കൾക്ക് കുറി തൊട്ടുകൊടുക്കുന്ന ഐശ്വര്യയേയും ചിത്രത്തിൽ കാണാം. താങ്ക്ഫുൾ ഹാർട്ട്, എബൗട്ട് ലാസ്റ്റ് മോണിങ്, ലാൽ സലാം എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് ഐശ്വര്യ ചിത്രങ്ങൾ പങ്കുെവച്ചിരിക്കുന്നത്. തന്റെ ലോകം മക്കളാണെന്നും ഐശ്വര്യ കുറിച്ചിട്ടുണ്ട്. ധനുഷ് കൂടി ഉണ്ടായിരുന്നെങ്കിൽ ഇതൊരു ഫാമിലി പിക് ആയേനെ എന്നാണ് ഒരു വിഭാഗം കമന്റ് ചെയ്തത്.
ധനുഷ് ഒപ്പം ഇല്ലാത്തത് ഞങ്ങളെ സങ്കടപ്പെടുത്തുന്നുണ്ട്, ധനുഷിനെ ചിത്രത്തിൽ മിസ് ചെയ്യുന്നുണ്ട്, ധനുഷ് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ച് കൂടി മനോഹരമാകുമായിരുന്നുവെന്നെല്ലാമാണ് കമന്റുകൾ വന്നത്. ചിലർ ഐശ്വര്യയുടെ ചിരി കാണുമ്പോൾ രജനികാന്തിന്റെ ചിരി ഓർമ വരുന്നുവെന്നും കുറിച്ചു.
വേർപിരിഞ്ഞുവെങ്കിലും മക്കളുടെ ആവശ്യങ്ങൾക്ക് എല്ലാം മറന്ന് ധനുഷും ഐശ്വര്യയും ഓടി എത്താറുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമയാണ് ലാൽ സലാം. രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ധനുഷ് നായകനായി 3ഉം വെയ് രാജ വെയ് എന്ന സിനിമയും ഐശ്വര്യ രജനികാന്ത് നേരത്തെ സംവിധാനം ചെയ്‍തിട്ടുണ്ട്.
സിനിമ വീരൻ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തിട്ടുണ്ട്. ഐശ്വര്യ രജനികാന്ത് സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍ എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നിര്‍മിക്കുന്നത്.


Click it and Unblock the Notifications