'നയൻതാര-വിഘ്നേഷ് വെഡ്ഡിങ് തീമിന്റെ കോപ്പിയോ?'; ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹ ചിത്രങ്ങൾ ചർച്ചയാകുന്നു!

സോഷ്യൽ‌മീഡിയയിൽ ഇന്നേ ദിവസം ഏറ്റവും കൂടുതൽ വൈറലാകുന്നത് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹ​ ചിത്രങ്ങളാണ്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം സുഹൃത്തായ അശ്വിൻ ​ഗണേഷാണ് ദിയ കൃഷ്ണയെ വിവാ​ഹം ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി ബ്രൈഡൽ ഷവർ, മെഹന്തി തുടങ്ങിയ ചടങ്ങുകളെല്ലാമായി വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു ദിയ കൃഷ്ണയും കുടുംബവും.

സെപ്റ്റംബറിൽ വിവാഹം ഉണ്ടാകുമെന്ന് മാത്രമാണ് താരപുത്രി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ വിവാ​ഹതിയ്യതി പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഓണത്തിന് ശേഷമാകും വിവാ​ഹമെന്നാണ് ആരാധകരും കരുതിയിരുന്നത്. അതിനിടയിൽ‌ പെടുന്നനെയാണ് ദിയയുടെ സോഷ്യൽമീഡിയ പേജിലൂടെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നത്.

Diya Krishna

അധികം ആളും ബഹളവും ഇല്ലായിരുന്നുവെങ്കിലും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രാജകീയമായിരുന്നു വിവാഹമെന്നത് പുറത്ത് വന്ന ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാണ്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാർ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. മകളുടെ കല്യാണം കഴിഞ്ഞതിൽ‌ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്.

ഇനി ആഘോഷങ്ങൾ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും കൃഷ്ണകുമാർ ചടങ്ങുകൾക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയും അമ്മ സിന്ധു കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും അടുത്ത ബന്ധുക്കളുമെല്ലാം ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്.

അതേസമയം വരന്റെയും വധുവിന്റെയും വെഡ്ഡിങ് ലുക്കും വെഡ്ഡിങ് തീമുമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. രണ്ട് വർഷം മുമ്പ് തെന്നിന്ത്യൻ സിനിമാ ലോകം കൊണ്ടാടിയ നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ദിയയുടെ ലുക്കും വെഡ്ഡിങ് തീമും. പവിത്രപ്പട്ട് സാരിയിൽ അതീവ സുന്ദരിയായാണ് ദിയ എത്തിയത്.

സാരിക്കൊപ്പം നയൻതാര അണിഞ്ഞതുപോലെ നെറ്റിൽ തീർത്ത നീളൻ വെയിലും ദിയ നവവധുവായി ഒരുങ്ങിയപ്പോൾ ധരിച്ചിരുന്നു. ഏറ്റവും വലിയ വിവാഹ ഫാഷൻ ട്രെൻഡുകളിൽ ഒന്നാണ് മൂടുപടത്തോടുകൂടി സാരി ധരിക്കുന്നത്. നയൻതാരയ്ക്ക് പുറമെ ആലിയ ഭട്ട്, ദിയാ മിർസ, പത്രലേഖ മുതൽ റിയ കപൂർ, യാമി ഗൗതം എന്നിവർ വരെ ഈ സാരിക്കൊപ്പം മൂടുപടം ഉപയോ​ഗിച്ചിരുന്നു.

Diya Krishna

വിവാഹത്തിന് ഓവറായി ആഭരണങ്ങൾ ഇടാനുള്ള സാധ്യത കുറവാണെന്ന് ദിയ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതുപോലെയാണ് ദിയ എത്തിയതും. പേസ്റ്റൽ നിറത്തിലുള്ള സാരിക്ക് ചേരുന്ന മിനിമൽ ആഭരണങ്ങൾ മാത്രമാണ് ദിയ ധരിച്ചത്. മാത്രമല്ല ലൂസ് ഹെയർ ലുക്കായിരുന്നു താരപുത്രിയുടേത്. മിനിമൽ രീതിയിലുള്ള മേക്കപ്പുമാണ് ചെയ്തത്. സ്വർണ്ണ നിറത്തിലുള്ള കസവ് മുണ്ടും ഷർട്ടും അതിന് ഇണങ്ങുന്ന ഷാളുമായിരുന്നു അശ്വിൻ ധരിച്ചിരുന്നത്.

തമിഴ് പാരമ്പര്യം അശ്വിന്റെ വസ്ത്രത്തിന് പ്രൗഡി നൽകി. വിവാഹ വേദി പോലും നയൻതാര-വിക്കി വെഡ്ഡിങ് തീമിന് സമാനമായിരുന്നു. കതിർമണ്ഡപത്തിലേക്ക് സദസിനിടയിലൂടെ ​ഗ്ലാസിൽ തീർത്ത രാജകീയ പാതയുണ്ടായിരുന്നു നയൻസിന്റെ വിവാഹത്തിന്. ഇവിടെ ദിയയും അതേ രീതി ഫോളോ ചെയ്തിട്ടുണ്ട്.

എന്തിന് ഏറെ പറയുന്നു ഫോട്ടോഷൂട്ട് പോലും നയൻ‌താര-വിക്കി വിവാഹത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. നയൻതാര-വിഘ്നേഷ് വെഡ്ഡിങ് തീമിന്റെ കോപ്പിയായി തോന്നുന്നുവെന്നാണ് ദിയയുടെ വിവാ​ഹചിത്രങ്ങൾക്ക് ഏറെയും വന്ന കമന്റുകൾ. മറ്റ് ചിലർ ആലിയ ഭട്ടിന്റെ വെഡ്ഡിങ് ലുക്കുമായി സാമ്യം തോന്നുന്നുവെന്നും കമന്റുകളുണ്ട്.

നാഗർകോവിലിലെ അശ്വിന്റെ കുടുംബ ക്ഷേത്രത്തിലായിരുന്നു താലി പൂജ. അധികം ആഭരണ പ്രിയ അല്ലാത്തതിനാൽ വളരെ ചെറിയ താലിയാണ് ദിയ തനിക്കായി സെലക്ട് ചെയ്തത്. വിവാഹശേഷം തിരുവനന്തപുരത്ത് തന്നെ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലായിരിക്കും ദിയയും ആശ്വിനും താമസിക്കുക.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X