'അതെല്ലാം മീനാക്ഷിയുടെ കഴിവാണ്... അതിന് മഞ്ജുവിന് ക്രെഡിറ്റ്‌സ് കൊടുക്കുന്നത് ശരിയല്ല'; ആരാധകർ പറയുന്നു!

സെലിബ്രിറ്റികളുടെ മക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ഏക മകളായതുകൊണ്ട് തന്നെ മലയാളികൾക്ക് മീനാക്ഷിയോട് പ്രേത്യക സ്നേഹമാണ്. മീനാക്ഷിയുടെ സിനിമാ എൻ‌ട്രി എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.

പക്ഷെ മകൾക്ക് ഇപ്പോൾ അഭിനയത്തോട് താൽപര്യമില്ലെന്നും പഠനത്തിൽ ശ്രദ്ധിക്കുകയാണെന്നുമാണ് അടുത്തിടെ മകളെ കുറിച്ച് സംസാരിക്കവെ ദിലീപ് പറഞ്ഞത്. 23കാരിയായ മീനാക്ഷി ചെന്നൈയിലാണ് മെഡിസിന് പഠിക്കുന്നത്. അഭിനയത്തോട് താൽപര്യമില്ലെങ്കിലും സിനിമയിൽ നിന്നും നിര​വധി നടിമാർ മീനാക്ഷിയുടെ സുഹൃത്തുക്കളാണ്. നടി നമിത പ്രമോദാണ് ഉറ്റ ചങ്ങാതി.

കേരളത്തിൽ വരുമ്പോഴെല്ലാം നമിതയ്ക്കൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീ‍ഡിയോകളും മീനാക്ഷിയും നമിതയും പങ്കുവെക്കാറുണ്ട്. സോഷ്യൽമീഡിയയിൽ മീനാക്ഷി ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് ഫോട്ടോകളും വീഡിയോകളുമെല്ലാം പങ്കുവെക്കുന്നത്. ഡാൻസ് വീഡിയോകളാണ് മീനാക്ഷി അധികവും പങ്കുവെക്കാറുള്ളത്. താരം കഴിഞ്ഞ ദിവസവും മനോഹരമായൊരു വീഡിയോ പങ്കുവെച്ചിരുന്നു.

Manju Warrier

ഒരു ബോളിവുഡ് ​ഗാനത്തിന് മനോഹരമായി നൃത്തം ചെയ്യുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണുന്നത്. മുമ്പൊരിക്കൽ നടി നമിതയ്ക്കും നൃത്തം കൊറിയോ​ഗ്രാഫ് ചെയ്ത് കൊടുത്തിരുന്നു മീനാക്ഷി. മീനാക്ഷിയുടെ വീഡിയോ വൈറലായതോടെ നിരവധിപേർ കമന്റുകളുമായി എത്തി. മീനാക്ഷിയുടെ സ്‌റ്റെപ്പുകളെ കുറിച്ചും മെയ് വഴക്കത്തെ കുറിച്ചും എല്ലാം വാതോരാതെ സംസാരിക്കുകയാണ് ആരാധകര്‍.

സെലിബ്രിറ്റികള്‍ പോലും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഇട്ടിട്ടുണ്ട്. ഒപ്പം തന്നെ ഫാന്‍ ഫൈറ്റും മീനാക്ഷി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കാണാം. മകള്‍ക്ക് അമ്മയുടെ കഴിവ് കിട്ടി എന്നുള്ള ചില കമന്റുകള്‍ക്ക് എതിരെ വ്യാപക എതിര്‍ അഭിപ്രായങ്ങളാണ് ഉള്ളത്.

മീനാക്ഷി എന്ത് ചെയ്താലും അമ്മയുടെ മകളല്ലേയെന്ന് പറയുന്നത് ശരിയല്ലെന്നാണ് എതിർക്കുന്നവർ കുറിക്കുന്നത്. 'മീനാക്ഷി ഏത് വേഷം ധരിച്ചാലും, എന്ത് സ്റ്റെപ്പ് വെച്ചാലും അതിന്റെ എല്ലാം ക്രെഡിറ്റ്‌സ് കൊടുക്കുന്നത് അമ്മ മഞ്ജു വാര്യർക്കാണ്. അമ്മയെ പോലെ തകര്‍ത്തു, അമ്മയുടേതല്ലേ മകള്‍', എന്നൊക്കെയുള്ള കമന്റുകൾ ഇനിയെങ്കിലും നിർത്തണമെന്നുള്ള തരത്തിലാണ് വിമർശനം.

'മീനാക്ഷി സൗന്ദര്യം സൂക്ഷിക്കുന്നതും ഡ്രെസ്സിങ് സെന്‍സോടെ വേഷം ധരിക്കുന്നതും പഠിച്ചെടുത്ത ഡാന്‍സ് കളിക്കുന്നതും എല്ലാം മീനാക്ഷിയുടെ കഴിവാണ് അല്ലാതെ മകൾ എന്ത് ചെയ്താലും അമ്മ മഞ്ജുവല്ലേയെന്നുള്ള തരത്തിൽ ക്രെഡിറ്റ്സ് കൊടുത്ത് സംസാരിക്കേണ്ടതില്ലെന്നും', എതിർക്കുന്നവർ പറയുന്നു.

Manju Warrier

'മീനാക്ഷിയെ ഒരു വ്യക്തിയായി പരിഗണിക്കാന്‍ ശ്രമിക്കുക. ഇഷ്ടങ്ങളും കഴിവുകളും എല്ലാം ഉള്ള വ്യക്തിയാണ് മീനാക്ഷി. തന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് മീനാക്ഷി ഓരോന്ന് ചെയ്യുമ്പോള്‍ അതിനെ പുകഴ്ത്താൻ മഞ്ജുവിനെ കൂട്ടുപിടിക്കേണ്ടതില്ലെന്നും', കമന്റുകളുണ്ട്. മഞ്ജുവും ദിലീപും വേർപിരിഞ്ഞശേഷം മീനാക്ഷി ദിലീപിന്റെ സംരക്ഷണയിലാണ്.

മഞ്ജു മീനാക്ഷിയെ ഉപേക്ഷിച്ച് പോയതാണെന്ന തരത്തിലും കമന്റുകളുണ്ട്. 'എത്രയൊക്കെയായാലും മകളെ ഉപേക്ഷിച്ച് പോയ അമ്മയാണ് മഞ്ജു വാര്യര്‍. മകള്‍ ഇപ്പോള്‍ അച്ഛന്റെ സംരക്ഷണയിലാണ്. അങ്ങനെയുള്ള മകളുടെ സൗന്ദര്യത്തിന് മാത്രം അമ്മയുടെ ക്രെഡിറ്റ് വേണ്ട. കഴിവ് അച്ഛന്റേതും ആവാം', എന്നായിരുന്നു മറ്റൊരു കമന്റ്.

മീനാക്ഷിയുടെ എല്ലാ വീഡിയോകൾക്കും ഫോട്ടോകൾക്കും താഴെ അമ്മ മഞ്ജുവുമായി താരതമ്യപ്പെടുത്തിയുള്ള കമന്റുകൾ സ്ഥിരമായി ഉണ്ടാകാറുണ്ട്. അച്ഛനെന്നാൽ മീനാക്ഷിക്ക് ജീവനാണ്. എല്ലാ വിഷമഘട്ടങ്ങളിലും കരുത്തായി ദിലീപിനൊപ്പം മീനാക്ഷി നിന്നിരുന്നു. ദിലീപിനൊപ്പമുള്ള ഫോട്ടോകളും മീനാക്ഷി പങ്കുവെക്കാറുണ്ട്.

അച്ഛന്റെ ആ​ഗ്രഹങ്ങൾക്കൊപ്പം എപ്പോഴും മീനാക്ഷി നിൽക്കാറുണ്ട്. കാവ്യയെ വിവാഹം ചെയ്താലോയെന്ന ആലോചന വന്നയുടൻ ആദ്യം മകളെ കുറിച്ചാണ് ചിന്തിച്ചതെന്നും അവൾക്ക് സമ്മതമാണെന്ന് അറിഞ്ഞപ്പോഴാണ് മുന്നോട്ട് പോയതെന്നും ദിലീപ് പലപ്പോഴായി പറഞ്ഞിരുന്നു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X