'ഓസ്കാർ ഉറപ്പാണ് അമ്മയ്ക്കും മോൾക്കും, എക്സ്പ്രഷൻ‌ അടക്കം പഠിച്ചുവെച്ചിട്ടുണ്ട്'; നിലു പേളിയുടെ ഫോട്ടോകോപ്പി!‌

എവിടെ ചെന്ന് പെട്ടാലും അവിടെ പിടിച്ച് നിൽക്കാൻ പറ്റുന്ന വ്യക്തിയാണ് പേളി മാണിയെന്നാണ് താരത്തിന്റെ സുഹൃത്തുക്കളെല്ലാം പറയാറുള്ളത്. ഡി ഫോർ ഡാൻസ് അടക്കമുള്ള ഷോയിൽ പേളി അവതാരകയായി വന്നപ്പോഴും പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആ​കർഷിച്ചത് പേളിയുടെ സ്പോട്ട് കോമഡിയും എക്സ്പ്രഷൻസുമെല്ലമാണ്.

എന്നാൽ പക്വതയോടെ പെരുമാറേണ്ടിടത്ത് അതുപോലെ പെരുമാറുകയും ചെയ്യും. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെയായാണ് പേളിയെ മലയാളികള്‍ കരുതുന്നത്. അഭിനയവും അവതരണവുമൊക്കെയായി സജീവമായ പേളി യുട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

Pearle Maaney

പേളിയുടെ പ്രണയം മുതൽ ഇപ്പോൾ മകളുടെ വളർച്ച വരെ മലയാളികൾ കണ്ടുകൊണ്ടിരിക്കുകയാണ്. ബി​ഗ് ബോസിൽ വെച്ചാണ് പേളി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. പേളി ഒരിക്കലും വിവാ​ഹിതയാകുമെന്നോ കുഞ്ഞിനെ പ്രസവിക്കുമെന്നോ ആരും തന്നെ കരുതിയിരുന്നില്ല. എന്നാൽ ഇന്ന് ഏറ്റവും നന്നായി ദാമ്പത്യ ജീവിതവും പാരന്റിങും ചെയ്യുന്നയാളാണ് പേളി മാണി.

പേളിയുടെ കുടുംബജീവിതവും മകളെ വളർത്തുന്ന രീതിയുമെല്ലാം മാതൃകാപരമാണെന്നാണ് പലപ്പോഴും കമന്റുകൾ വരാറുള്ളത്. മകൾ നിലയ്ക്ക് എല്ലാത്തരം ഫ്രീഡവും നൽകി അവളെ അവളുടേതായ ലോകത്ത് കൂടെയാണ് വളർത്തുന്നതെന്നും തങ്ങൾ സിസിടിവി മാതാപിതാക്കളല്ലെന്നും പേളി മാണിയും ശ്രീനിഷും അടുത്തിടെ പറഞ്ഞിരുന്നു.

പേളിയെപ്പോലെ തന്നെയാണ് നിലയും. അത് വീണ്ടും തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒരു കുക്കിങ് വീഡിയോയാണ് പേളി പുതുതായി പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ വീട്ടിലെ ഏറ്റവും സ്പെഷ്യൽ‌ റെസിപ്പിയായ ബീഫ് കട്ലെറ്റ് ഉണ്ടാക്കുന്നതെങ്ങനെയാണെന്നാണ് പേളി പുതിയ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.

പേളിയും മകൾ നിലയും ട്വിന്നങായി വസ്ത്രം ധരിച്ചാണ് പുതിയ വീഡിയോയിൽ എത്തിയത്. നിലുവിന് ബര്‍ത്ത് ഡേയ്ക്ക് കിട്ടിയ ഡ്രസാണ് തങ്ങൾ ധരിച്ചിരിക്കുന്നതെന്നും പേളി വീഡിയോയിൽ പറയുന്നുണ്ട്. താരത്തിന്റെ സഹോദരി റേച്ചലിന്റെ മകൻ റെയ്ന്‍ ബേബിയും പുതിയ വീഡിയോയിലുണ്ട്.

Pearle Maaney

കട്‌ലറ്റുണ്ടാക്കാനായി മാറ്റി വെച്ചിരിക്കുന്ന ഇറച്ചി എടുത്ത് കഴിക്കുകയായിരുന്നു നിലു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ മീമി എന്നായിരുന്നു നിലു പറഞ്ഞത്. മീമി പോയെന്നായിരുന്നു പേളി നിലുവിനോട് പറഞ്ഞത്. പാവം എന്റെ നിലൂന്റെ മീമി പോയെന്ന് പറഞ്ഞ് കരയുന്നത് പേളി കാണിച്ചപ്പോഴേക്കും നിലുവും കൂടെ ചേരുകയായിരുന്നു. മോളേ എന്ന് പറഞ്ഞ് പേളി നിലുവിനെ ചേര്‍ത്തുപിടിച്ചപ്പോള്‍ നിലുവും കരയുകയായിരുന്നു.

അമ്മയും നിലുവും പൊട്ട് വെച്ചിട്ടുണ്ടെന്നും നിലു പറയുന്നതും വീഡിയോയില്‍ കാണാം. നിലൂന്റെയും പേളിയുടേയും കരച്ചിലിന് ഓസ്‌കാര്‍ കിട്ടുമെന്നായിരുന്നു പേളി പറഞ്ഞത്. എനിക്ക് കോള്‍ഡുണ്ട്. ശബ്ദം മാറിയത് അതുകൊണ്ടാണ്. ഇപ്പോള്‍ മാറ്റമുണ്ടെന്നുമായിരുന്നു പേളി കമന്റിന് മറുപടിയായി പറഞ്ഞത്.

ആ ശബ്ദം കേട്ടപ്പോള്‍ തന്നെ മനസിലായെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഈ വീഡിയോയിലെ പ്രധാന ഭാഗം ഇവരുടെ കരച്ചിലാണ്. നിലു ഒരു രക്ഷയുമില്ല.... അത്രയും ഒറിജിനലായിട്ടല്ലേ കരഞ്ഞത്. പേളിയുടെ എല്ലാ എക്‌സ്പ്രഷനും നിലു പഠിച്ച് വെച്ചിട്ടുണ്ട്. അത് കണ്ടിരിക്കാന്‍ നല്ല രസമാണ് എന്നൊക്കെയാണ് ആരാധകർ കുറിച്ചത്.

ജൂനിയര്‍ പേളി തന്നെയാണ് നിലു ബേബി. നിലൂന്റെ എക്‌സ്പ്രഷന്‍ കണ്ടിരിക്കാന്‍ നല്ല രസമുണ്ട്. ഈ വ്‌ളോഗ് കാണുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കുക്കിംഗ് കാണാനല്ല വന്നത് നിലൂന്റെ കുസൃതി കാണാന്‍ വന്നതാണെന്നും ആരാധർ പുതിയ വീഡിയോയ്ക്ക് കമന്റ് ചെയ്തു.

മാർച്ചിലാണ് നിലയുടെ രണ്ടാം പിറന്നാൾ പേളിയും ശ്രീനിഷും ആഘോഷമാക്കിയത്. അടുത്തിടെയാണ് പേളി തന്റെ യുട്യൂബ് ചാനലിന് വേണ്ടി പുതിയൊരു സ്റ്റുഡിയോ ആരംഭിച്ചത്. ഇനി തുടരെ തുടരെ ​നല്ല നല്ല വീഡിയോകൾ പങ്കുവെക്കുമെന്നും പേളിയും ശ്രീനിഷും പറഞ്ഞിരുന്നു.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X