'നില പറഞ്ഞതുപോലെ വലിയ വ്യത്യാസങ്ങളൊന്നുമില്ല..., പക്ഷെ ശ്രീനിഷിന്റെ അമ്മയുടെ ഛായ കൂടുതൽ നിതാരയ്ക്കാണ്!'

പേളി മാണിയും മക്കളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ട്രെന്റിങ്. കാരണം പ്രേക്ഷകർ കാത്തിരുന്ന ആ പേരും ഫോട്ടോയും വീഡിയോയും പേളിയും ഭർത്താവ് ശ്രീനിഷും പങ്കുവെച്ചുവെന്നതാണ്. അത് മറ്റൊന്നുമല്ല രണ്ടാമത്തെ മകളുമായി ബന്ധപ്പെട്ടുള്ളതാണ്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി ഒരു മാസത്തിനോട് അടുത്തിട്ടും കുഞ്ഞ് പിറന്നപ്പോൾ ഒരു ഫോട്ടോ പങ്കുവെച്ചുവെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും പേളിയോ കുടുംബാം​ഗങ്ങളോ പങ്കിട്ടിരുന്നില്ല.

അതിന്റെ പരി​ഭവം പേളിഷ് ആരാധകർക്കും ഉണ്ടായിരുന്നു. നില പിറന്നപ്പോൾ ഡെലിവറി വീഡിയോ അടക്കം പങ്കിട്ട പേളി രണ്ടാമത്തെ മകളെ എന്തിനാണ് തങ്ങളിൽ നിന്നും മറച്ച് പിടിക്കുന്നതെന്ന സംശയമായിരുന്നു ഏറെയും ആരാധകർക്ക്.

Pearle Maaney

എല്ലാ പരി​ഭവങ്ങൾക്കുമുള്ള പേളിയുടെ മറുപടിയായിരുന്നു കഴിഞ്ഞ ദിവസം പങ്കിട്ട നൂലുകെട്ട് വീഡിയോ. മൂത്ത മകൾ നിലാ ശ്രീനിഷെങ്കിൽ രണ്ടാമത്തെയാൾ നിതാരയാണ്. കുഞ്ഞിന്റെ നൂലുകെട്ടിനും പേരിടീൽ ചടങ്ങിനും ശേഷം മാത്രമാണ് ദമ്പതികൾ പേര് പ്രഖ്യാപിച്ചത്. മൂത്ത കുട്ടിയായ നിലയുടെ കാര്യത്തിൽ എല്ലാം കുറച്ചുകൂടി വേഗത്തിലാണ് പ്രേക്ഷകരും ആരാധകരും അറിഞ്ഞതെന്ന് മാത്രം.

നിതാര എന്ന പേരിന്റെ അർഥം വേരുറപ്പുള്ളത് എന്നാണ്. മൂത്ത മകൾക്കും ഇംഗ്ലീഷ് അക്ഷരമായ എൻ കൊണ്ട് തുടങ്ങുന്ന പേര് തന്നെയാണ്. രണ്ടാമത്തെയാളുടെ പേരും അതുമായി സമാനതകളുള്ളതാവണം എന്ന തീരുമാനമാകും ഈ പേരിൽ കൊണ്ടെത്തിച്ചത്. താര എന്ന് പേരിനൊപ്പം ചേർത്തത് നക്ഷത്രം എന്ന് അർത്ഥം വന്നോട്ടെയെന്ന് കരുതിയാകുമെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

കാരണം നിലയെന്നാൽ ചന്ദ്രൻ എന്നാണല്ലോ അർത്ഥം. നിലയെ പോലെ തന്നെ നിതാരയും ആരാധകർക്ക് ബോധിച്ചു. ഇപ്പോഴിതാ നിതാരയുടെയും നിലയുടെയും നൂലുകെട്ട് ചിത്രങ്ങൾ ചേർത്ത് വെച്ച് ആരാധകർ കുറിക്കുന്ന കമന്റുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. നില പേളിയെപോലെയും നിതാര ശ്രീനിഷിനേയും ശ്രീനിഷിന്റെ അമ്മയെപ്പോലെയുമാണെന്നാണ് ആരാധകർ ഏറെയും കുറിക്കുന്നത്.

നിലയും നിതാരയും കാഴ്ചയിൽ ഒരുപോലെയാണെങ്കിലും നിതാരയ്ക്ക് അച്ഛൻ വീട്ടുകാരുടെ മുഖച്ഛായയാണെന്നാണ് ഭൂരിഭാ​ഗം കമന്റുകളും. നിലയ്ക്കും ഇടയ്ക്ക് ശ്രീനിഷിന്റെ അമ്മയുടെ ഛായ തോന്നാറുണ്ടെന്നും ആരാധകർ കുറിക്കുന്നു. നിതാരയുടെ കണ്ണുകൾക്കാണ് ആരാധകർ ഏറെയും. നിലയ്ക്ക് ലഭിച്ച അതേ വരവേൽപ്പ് തന്നെയാണ് നിതാരയ്ക്കും ലഭിക്കുന്നത്.

Pearle Maaney

നൂലുകെട്ട് വീഡിയോ പേളി പങ്കിട്ടപ്പോൾ തുടർന്നും മാലാഖ കുഞ്ഞുങ്ങൾക്കൊപ്പമുള്ള പേളിയുടെ വീഡിയോകൾക്ക് കാത്തിരിക്കുന്നുവെന്നാണ് ആരാധകർ കുറിച്ചത്. 2024 ജനുവരി 13നാണ് പേളി മാണി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നും പറഞ്ഞ് ശ്രീനിഷായിരുന്നു സന്തോഷം പങ്കുവെച്ചത്.

പിന്നാലെ ആശുപത്രിയില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള ഫോട്ടോ പേളിയും പങ്കുവെച്ചിരുന്നു. 2019ലായിരുന്നു പേളി മാണിയും നടന്‍ ശ്രിനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്‍റെ മത്സരാര്‍ത്ഥികള്‍ ആയിരുന്നു പേളിയും ശ്രീനിഷും. ഇവിടെ വെച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതും. ഷോയ്ക്ക് ശേഷം വിവാഹത്തിലേക്ക് ഇരുവരും കടന്നു. ശേഷം 2021 മെയ് 21ന് ഇവർക്ക് നില ജനിച്ചു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X