നൃത്തവും സ്പോർട്സും വരെ വഴങ്ങുന്ന ശരീരം ഒപ്പം സൗന്ദര്യവും, അഹാനയെപ്പോലെയാവില്ല ഇഷാനിയിൽ പ്രതീക്ഷ; ചർച്ചകൾ!

By Desk

നാല് പെൺമക്കൾക്കും നല്ല വിദ്യാഭ്യാസം നൽകിയശേഷം അവരവർക്ക് ഇഷ്ടപ്പെട്ട മേഖല തെരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത‍്ര്യവും കൃഷ്ണ കുമാർ മക്കൾ നൽകിയിരുന്നു. ഒരു പ്രൊഫഷനിലേക്കും നിർബന്ധിച്ച് പറഞ്ഞയച്ചതുമില്ല. കോളേജ് വിദ്യാഭ്യാസത്തിനുശേഷം സിനിമ എന്നത് അഹാന സ്വയം തെരഞ്ഞെടുത്ത വഴിയായിരുന്നു. ഇതിനോടകം പത്തിന് അടുത്ത് സിനിമകൾ ചെയ്യുകയും ചെയ്തു.

ഇപ്പോഴിതാ നടിയുടെ രണ്ടാമത്തെ സഹോദരി ഇഷാനി കൃഷ്ണ നായികയായി സിനിമ ചെയ്യാൻ പോവുകയാണ്. നാല് വർഷം മുമ്പ് സിനിമയിൽ വന്ന് ഒന്ന് മുഖം കാണിച്ച് പോയതാണ് ഇഷാനി. അന്ന് കോളേജ് വിദ്യാർത്ഥിനിയായിരുന്നു. മമ്മൂട്ടി ചിത്രം വണ്ണിൽ ഒരു വിദ്യാർത്ഥിനിയുടെ റോളാണ് അവതരിപ്പിച്ചിരുന്നത്. സിനിമയും ഇഷാനി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Ishaani Krishna
Photo Credit: Ishaani Krishna / Instagram

കൃഷ്ണ സിസ്റ്റേഴ്സിൽ സിനിമയിൽ നായികയായി ആരെ കാണാനാണ് ആ​ഗ്രഹമെന്ന് ചോദിച്ചാൽ ആരാധകർ ആദ്യം പറയുക ഇഷാനിയുടെ പേരാകും. ഫോട്ടോഷൂട്ടുകളിലൂടെ ഇഷാനി വിസ്മയിപ്പിക്കുമ്പോഴെല്ലാം എന്തുകൊണ്ട് സിനിമ ട്രൈ ചെയ്തില്ലെന്ന ചോദ്യവും നിരന്തരം വരാറുണ്ട്. എല്ലാത്തിനുമുള്ള മറുപടിയാണ് താരപുത്രി ആദ്യമായി നായിക വേഷം ചെയ്യാൻ പോകുന്ന സിനിമ. തെന്നിന്ത്യൻ സിനിമയിലെ യുവതാരവും ജയറാമിന്റെ മകനുമായ കാളിദാസ് ജയറാമിന്റെ നായിക വേഷമാണ് ഇഷാനിക്ക് ലഭിച്ചിരിക്കുന്നത്.

സിനിമയിൽ ജയറാമും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശകൾ ആയിരം എന്നാണ് സിനിമയുടെ പേര്. സിനിമയുടെ പൂജ ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം. ഒരു വടക്കൻ സെൽഫി സിനിമയിലൂടെ സുപരിചിതനായ ജി. പ്രജിത്താണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്.

ജൂഡ് ആന്റണി ജോസഫാണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. നല്ലൊരു ടീമിനൊപ്പമാണ് ഇഷാനിയുടെ നായികയായുള്ള അരങ്ങേറ്റം. ഇന്നും ആളുകൾ റിപ്പീറ്റ് അടിച്ച് കാണുന്ന സിനിമയാണ് ഒരു വടക്കൻ സെൽഫി. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കെല്ലാം ഈ സിനിമയിൽ ഒരു പ്രതീക്ഷയുണ്ട്. ഇഷാനി നായികയാകുന്നുവെന്നതിനേയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്.

നെപ്പോട്ടിസവുമായി ബന്ധപ്പെടുത്തിയുള്ള വിമർശനങ്ങളൊന്നും താരപുത്രിക്ക് എതിരെ ഇല്ല. നൃത്തവും സ്പോർട്സും വരെ വഴങ്ങുന്ന ശരീരമാണ് ഇഷാനിയുടേത്. ഒപ്പം ബോളിവുഡ് യുവസുന്ദരിമാരോട് കിടപിടിക്കുന്ന സൗന്ദര്യവും. അഭിനയത്തിൽ ചേച്ചി അഹാനയെ ഇഷാനി മറികടക്കാൻ സാധ്യതയുണ്ടെന്നും കമന്റുകളുണ്ട്. കൃത്രിമത്വം കലർന്ന അഭിനയവും ഡയലോ​ഗ് ഡെലിവറിയും എന്നതാണ് അഹാനയ്ക്ക് സ്ഥിരമായി കേൾക്കാറുള്ള വിമർശനം.

Ishaani Krishna
Photo Credit: Ishaani Krishna / Instagram

സംവിധാനമാണ് അഹാനയ്ക്ക് കൂടുതൽ ചേരുന്നതെന്നും ആരാധകർ അഭിപ്രായപ്പെടാറുണ്ട്. സെലക്ടീവായതുകൊണ്ടാണോ ​ഗ്യാപ്പ് വന്നതെന്ന് ചോ​ദിച്ചാൽ സിനിമയിൽ നിന്നും കുറച്ച് ഓഫറുകൾ വന്നിരുന്നു. പക്ഷെ ചെയ്തില്ല. പിന്നെ ഞാൻ ആ സമയം കോളേജിലും പഠിക്കുകയായിരുന്നു. വൺ സിനിമ കഴിഞ്ഞശേഷം കോളേജഡ് തീരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.

മാത്രമല്ല ഞാൻ വിചാരിച്ചതുപോലെ നല്ലൊരു ഓഫർ വന്നതുമില്ല. ഇപ്പോൾ നല്ലൊരു ഓഫർ വന്നു ഞാൻ അത് സ്വീകരിച്ചു. എന്തെങ്കിലുമൊക്കെ ചെ‌യ്യേണ്ട നല്ല അവസരം മാത്രം വരുമ്പോൾ ചെയ്യാമെന്ന് കരുതി തന്നെയാണ് ഇരുന്നത്. സജീവമായി സിനിമയിൽ ഉണ്ടാകണമെന്നാണ് ആ​ഗ്രഹം എന്നാണ് നായികയാകുന്ന ആദ്യ സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ ഇഷാനിയുടെ പ്രതികരണം.

ജയറാമും കാളി​​​ദാസും വലിയൊരു ഇടവേളയ്ക്കുശേഷമാണ് ഒരു മലയാള സിനിമ ചെയ്യുന്നത്. ജയറാം, കാളിദാസ് ജയറാം, ഇഷാനി എന്നിവർക്ക് പുറമെ ആനന്ദ് മന്മദൻ, ഷിൻഷാ തുടങ്ങിയ താരങ്ങളും മറ്റു യുവപ്രതിഭകളും സിനിമയിൽ അണിനിരക്കുന്നു. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ കൂടിയായ ഇഷാനി പല വലിയ ബ്രാന്റുകൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.

Read more about: ishaani krishna ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X