'റേച്ചൽ വീണ്ടും ​ഗർഭിണിയായി, ആദ്യത്തെ കുഞ്ഞിന് ഒരു വയസ്സായില്ലല്ലോ'; പേളി പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ ആരാധകർ

ടെലിവിഷൻ രം​ഗത്ത് നിന്നുള്ളവരിൽ ഏറ്റവും താരമൂല്യമുള്ള സെലിബ്രറ്റിയെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന താരമാണ് പേളി മാണി. അവതാരകയായെത്തി പിന്നീട് മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായെല്ലാം മാറിയ പേളിക്ക് എല്ലാ മേഖലകളിലും ശോഭിക്കാൻ കഴിഞ്ഞു. സ്വാഭാവികമായ സംസാര രീതിയാണ് പേളിയെ ഇതിന് തുണച്ചത്. ബി​ഗ് ബോസ് ഒന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെ പേളിയുടെ പ്രശസ്തി വീണ്ടും വർധിച്ചു.

വഴക്കുകൾക്കൊന്നും പോവാതെയായിരുന്നു പേളിയുടെ ബി​ഗ് ബോസ് ​ഗെയിം. അതിനാൽ തന്നെ ഹേറ്റേഴ്സ് കുറവായിരുന്നു. പേളിയുടെ വ്യക്തി ജീവിതത്തിലും മാറ്റങ്ങളുണ്ടാവുന്നത് ബി​ഗ് ബോസ് വീട്ടിൽ നിന്നാണ്. ശ്രീനിഷ് അരവിന്ദുമായി അടുക്കുന്നത് ബി​ഗ് ബോസ് വീട്ടിൽ വെച്ചാണ്.

പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇന്ന് നിള എന്ന ‍മകളും ഇരുവർക്കുമുണ്ട്. പേളിയുടെ മകൾ ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്. യൂട്യബ് ചാനലിലൂടെ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം പേളി പങ്കുവെക്കാറുണ്ട്. പേളിയുടെ സഹോദരി റേച്ചൽ പേളി മാണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഫാഷൻ ഡിസൈനറായ റേച്ചൽ മാണിയും വിവാഹിതയാണ്. ഫോട്ടോ​ഗ്രാഫറായ റുബെെൻ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്.

റേച്ചലിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷമാണ് റേച്ചൽ ഒരു ആൺകുഞ്ഞിന് ജൻമം നൽകിയത്. ഇപ്പോഴിതാ റേച്ചൽ വീണ്ടും ​ഗർഭിണിയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. പേളി മാണി പങ്കുവെച്ച ഫോട്ടോയിലാണ് ​ഗർഭിണിയായ റേച്ചലിനെ കാണുന്നത്. ‌പിന്നാലെ കമന്റുകളുമായി നിരവധി പേരെത്തി.

Rachel Maaney

കമന്റുകളിൽ ഭൂരിഭാ​ഗവും റേച്ചൽ വീണ്ടും ​ഗർഭിണിയായതിൽ അമ്പരപ്പറിയിച്ചുള്ളതാണ്. ആദ്യത്തെ കുഞ്ഞിന് മുലയൂട്ടുന്ന സമയമല്ലേയെന്നും രണ്ടാമതൊരു കുട്ടിക്കുള്ള സമയമായോ എന്നും നിരവധി പേർ കമന്റ് ചെയ്തു. അതേസമയം അബോർഷൻ എന്ന ഓപ്ഷൻ ഉണ്ടായിട്ടും കുഞ്ഞിന് ജൻമം നൽകാൻ തീരുമാനിച്ച റേച്ചലിനോട് ബഹുമാനമെന്നും ചിലർ കമന്റ് ചെയ്തു.

'കുറേ കമന്റുകൾ കണ്ടു. റേച്ചൽ ​ഗർഭിണിയാണോയെന്ന് അതിശയോത്തോടെ ചോദിക്കുന്നു. കുട്ടികളെ പടച്ചവൻ തരുന്നല്ലേ. അത് എപ്പോൾ ആണെങ്കിലും സ്വീകരിക്കണം. അത് ഇല്ലാത്തവർക്കേ അതിന്റെ വില അറിയൂ. ഇനി നിലു ബേബിക്കും ഒരു അനിയനോ അനിയത്തിയോ ഉണ്ടാവട്ടെ' എന്നാണ് ഒരാളുടെ കമന്റ്.

2021 ജൂലൈയിലായിരുന്നു റേച്ചലിന്റെ വിവാഹം. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ലളിതമായിട്ടായിരുന്നു വിവാ​ഹം നടത്തിയത്. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ റേച്ചൽ പങ്കുവെച്ച കുറിച്ച് ശ്രദ്ധ നേടിയിരുന്നു. ഒന്നാം വിവാഹ വാർഷികം ഉറക്കമിളച്ചിരുന്ന് ഡയപ്പറുകൾ മാറ്റി ആഘോഷിക്കുന്നെന്നായിരുന്നു കുഞ്ഞിനും ഭർത്താവിനുമാെപ്പമുള്ള ചിത്രം പങ്കുവെച്ച് റേച്ചൽ കുറിച്ചത്.

Pearle Maaney

അടുത്തിടെ തങ്ങളുടെ പാരന്റിം​ഗ് രീതിയെക്കുറിച്ച് പേളി മാണിയും ശ്രീനിഷും പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞിന് വേണ്ടി ഒന്നും ത്യജിക്കുന്നവരല്ല ഞങ്ങൾ. അങ്ങനെ ചെയ്താൽ കുഞ്ഞ് കാരണം പലതും വേണ്ടെന്ന് വെച്ചല്ലോ എന്ന് തോന്നും. ആ ചിന്ത കുഞ്ഞിനെയും ബാധിക്കും. അത്കൊണ്ട് ഞങ്ങൾ ഹാപ്പിയായി ജീവിക്കും. അവളെ മാക്സിമം അവളുടെ രീതിക്ക് ജീവിക്കാൻ വിടും.

മകളാണ് പലപ്പോഴും അഡ്ജസ്റ്റ് ചെയ്യുന്നതെന്നും പേളി മാണി പറഞ്ഞു. കുഞ്ഞാണെന്ന് കരുതി എല്ലാത്തിലും നിയന്ത്രിക്കേണ്ടതില്ല. അവൾക്ക് കിട്ടേണ്ട ഫ്രീഡം കൊടുക്കണമെന്ന് പേളി വ്യക്തമാക്കി. കുഞ്ഞിന് അവരുടെയും സ്പേസും സ്വകാര്യതയും കൊടുക്കുക. കൊച്ചിന് ഒരു ജീവിതമില്ലേ, അവരെ സേഫായി വെച്ചാൽ മതിയെന്നും പേളി മാണി പറഞ്ഞു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X