For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൊവിനോയുടെ വളര്‍ച്ചയെ ഭയക്കുന്നവര്‍ ആരാണ്? അച്ചായന്‍റെ പതനമാണോ അവരുടെ ലക്ഷ്യം? കാണൂ!

|

യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്.മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ അച്ചായന്‍ ആരാധകപിന്തുണയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. യുവജനതയുടെ ഹരമാണ് ഈ താരം. സിനിമയ്ക്കപ്പുറത്ത് ജീവിതത്തില്‍ നല്ലൊരു മനസ്സിനുടമയാണ് താനെന്ന് അദ്ദേഹം തെളിയിച്ച നിരവധി സന്ദര്‍ഭങ്ങളുണ്ട്. പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാനായി നേരിട്ടിറങ്ങിയ താരത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളും ചെറുതല്ലായിരുന്നു. അമ്മയെ തല്ലിയാലും പക്ഷം രണ്ടെന്ന നിലപാടുകള്‍ക്കിടയില്‍ വിമര്‍ശകര്‍ക്ക് നടുവിരല്‍ നമസ്‌കാരം പറഞ്ഞായിരുന്നു താരമെത്തിയത്.

വില്ലത്തരത്തില്‍ തുടങ്ങി പിന്നീട് മലയാളത്തിന്റെ അഭിമാനമായി മാറിയ താരരാജാക്കന്‍മാരുടെ അതേ പാതയിലൂടെയായിരുന്നു താരവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. യാതൊരു സിനിമാപരമ്പര്യവുമില്ലാതെയാണ് ഇന്ന് കാണുന്ന ലെവലിലേക്ക് താരമെത്തിയത്. തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷമായിരുന്നു അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. തന്റെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ലിഡിയ ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടെന്നും അതാണ് തന്നെ നയിച്ചതെന്നും താരം വ്യക്തമാക്കിയായിരുന്നു. ഇവരുടെ മകളായ ഇസയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന താരത്തിനെക്കുറിച്ച് അടുത്തിടെ അത്ര നല്ല കാര്യങ്ങളായിരുന്നില്ല പ്രചരിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തെ അപമാനിക്കുകയായിരുന്നു ചിലര്‍. സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നുവരുന്നവരെ തളര്‍ത്തുന്ന തരത്തിലുള്ള കുപ്രചാരണങ്ങളായിരുന്നു താരത്തിനെതിരെയും പ്രയോഗിച്ചത്.

സിനിമയിലേക്കുള്ള വരവ്

സിനിമയിലേക്കുള്ള വരവ്

പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെയാണ് ടൊവിനോ തോമസ് തുടക്കം കുറിച്ചത്. എബിസിഡി, ഓഗസ്റ്റ് ക്ലബ്, യൂ റ്റൂ ബ്രൂട്ടസ്, എന്ന് നിന്റെ മൊയ്തീന്‍, ഗപ്പി, എസ്ര, ഒരു മെക്‌സിക്കന്‍ അപാരത ഗോദ, തരംഗം, മായാനദി, മറഡോണ, ആമി, തീവണ്ടി തുടങ്ങി നിരവധി സിനിമകളുമായാണ് ഈ താരമെത്തിയത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് താരം തെളിയിക്കുകയായിരുന്നു. നായകവേഷത്തിനും അപ്പുറത്ത് അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. വില്ലത്തരത്തില്‍ നിന്നും നായകനിലേക്കെത്തിയപ്പോഴും നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ താരം സ്വീകരിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലേക്കുള്ള തുടക്കത്തിനും മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്.

മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി

മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി

ലിപ് ലോക്ക് രംഗങ്ങളുടെ പേരിലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് ടൊവിനോ. ട്രോളര്‍മാരും ഇക്കാര്യത്തെക്കുറിച്ച് പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മലയാളത്തിന്‍രെ ഇമ്രാന്‍ ഹാഷ്മിയായാണ് ചിലരൊക്കെ താരത്തെ വിശേഷിപ്പിച്ചത്. മറ്റെന്തൊക്കെ കാര്യങ്ങള്‍ താന്‍ ചെയ്യുന്നുണ്ടെന്നും എന്തുകൊണ്ട് ഇക്കാര്യം മാത്രം ഹൈലൈറ്റ് ചെയ്യുന്നുവെന്നുമായിരുന്നു താരം ചോദിച്ചത്. തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്നതിനാലാണ് താന്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

ജീവിതസഖിയെ കണ്ടെത്തിയത്

ജീവിതസഖിയെ കണ്ടെത്തിയത്

പ്ലസ് ടു പഠനത്തിനിടയിലാണ് മലയാള ക്ലാസിലെ സഹപാഠിയായ ലിഡിയയോട് പ്രണയം തോന്നിയതെന്ന് താരം തുറന്നപറഞ്ഞിരുന്നു. തുടക്കത്തിലെ വിസമ്മതം പിന്നീട് യെസ് ആവുകയായിരുന്നുവെന്നും പഠനം പൂര്‍ത്തിയാക്കി ജോലി ലഭിച്ചതിന് ശേഷമായിരുന്നു വിവാഹമെന്നും താരം വ്യക്തമാക്കിയിരുന്നു. എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ സമയത്തായിരുന്നു താരത്തിന്‍രെ വിവാഹം. സിനിമാകാര്യങ്ങളിലായാലും വ്യക്തിജീവിതത്തിലായാലും ശക്തമായ പിന്തുണയാണ് ലിഡിയ നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു. ലിപ് ലോക്കുമായി ബന്ധപ്പെട്ട് അവള്‍ അനാവശ്യ വഴക്കുകള്‍ ഉണ്ടാക്കാറില്ലെന്നും ജോലിയുടെ ഭാഗമായാണ് അത് ചെയ്യുന്നതെന്ന് അവള്‍ക്കറിയാമെന്നും താരം പറഞ്ഞിരുന്നു.

തുടക്കത്തിലെ മോശം അനുഭവങ്ങള്‍

തുടക്കത്തിലെ മോശം അനുഭവങ്ങള്‍

പ്രത്യേകിച്ച് സിനിമാപാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍ നിന്നുമാണ് ടൊവിനോ എത്തിയത്. മോഡലിംഗ്, ഷോര്‍ട്ട് ഫിലിം പരിചയവുമായി മുന്നേറവെയായിരുന്നു സിനിമയിലെ അവസരങ്ങള്‍ക്കായി ടൊവിനോ ശ്രമിച്ചത്. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താരം കടന്നുപോയത്. തിക്താനുഭവങ്ങളില്‍ തളരാതെ ലക്ഷ്യത്തിനായി പോരാടുകയായിരുന്നു ടൊവിനോ. കുറച്ച് സമയമെടുത്തുവെങ്കിലും ആ ലക്ഷ്യവും കൈപ്പിടിയിലാക്കിയാണ് ഇപ്പോള്‍ താരം കുതിക്കുന്നത്.

മലയാള സിനിമ രക്ഷപ്പെടാത്തത്

മലയാള സിനിമ രക്ഷപ്പെടാത്തത്

സിനിമാമോഹമെന്ന ലക്ഷ്യം മനസ്സിലേറ്റി നടക്കുന്നതിനിടയില്‍ തന്നെ അപമാനിച്ചവരെ ഒരിക്കലും മറക്കില്ലെന്നും നേരത്തെ ഒരഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു. അവരിലൊരാളോട് പോലും പരിഭവമില്ലെന്നും സിനിമയുടെ ഭാഗമല്ലാത്തവര്‍ പോലും തന്നോട് പണത്തിനായി ആവശ്യപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടുന്നവര്‍ ഇന്നും കുറവല്ല. അത്തരത്തിലുള്ള തട്ടിപ്പില്‍ പെട്ടതിനെക്കുറിച്ച് വ്യക്തമാക്കി നിരവധി പേര്‍ ഇതിനകം തന്നെ രംഗത്തെത്തിയിരുന്നു. നീയൊക്കെ ഉള്ളതുകൊണ്ടാണ് മലയാള സിനിമ രക്ഷപ്പെടാത്തത് എന്ന ഡയലോഗ് വരെ താന്‍ നേരിട്ട് കേട്ടിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

മത്സരത്തോട് താല്‍പര്യമില്ല

മത്സരത്തോട് താല്‍പര്യമില്ല

മറ്റ് താരങ്ങളുമായുള്ള മത്സരത്തിനോടൊന്നും താല്‍പര്യമില്ലെന്നും തനിക്ക് ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ആസ്വദിക്കാനാവുന്ന തരത്തിലുള്ള സിനിമയാണ് തന്റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമ സ്വീകരിക്കുന്നതിനിടയില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും അക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ഒരു വര്‍ഷത്തില്‍ ചെയ്യാവുന്ന സിനിമയ്ക്ക് കണക്കുണ്ട്. അതിനിടയില്‍ മത്സരത്തോടൊന്നും താല്‍പര്യമില്ല.

വ്യാജപോസ്റ്റ് വൈറലായി

വ്യാജപോസ്റ്റ് വൈറലായി

താരങ്ങളുടെ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പ്രധാനപ്പെട്ട വിവരങ്ങളെല്ലാം പുറത്തുവരുന്നത് സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ്. മറ്റേതൊരു മേഖലയേയും പോലെ വ്യാജന്‍മാര്‍ അരങ്ങ് തകര്‍ക്കുന്നുണ്ട് ഇവിടെയും. ഹാക്ക് ചെയ്തും കുപ്രചാരണം പോസ്റ്റ് ചെയ്തുമൊക്കെയാണ് പലരും എത്താറുള്ളത്. പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കുന്ന കലാപരിപാടികളും സജീവമാണ്. ടൊവിനോ തോമസിന്റേതെന്ന തരത്തിലുള്ളൊരു പോസ്റ്റായിരുന്നു കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

പോസ്റ്റിന് പിന്നില്‍

പോസ്റ്റിന് പിന്നില്‍

മലയാള സിനിമയുടെ അഭിമാന താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റായിരുന്നു വൈറലായത്. ഇതിന് പിന്നാലെയായാണ് താരത്തിനെതിരെ കൊലവിളിയുമായി ഒരുവിഭാഗമെത്തിയത്. താരത്തിന്റെ ഫോട്ടോയുണ്ടെന്ന് കരുതി ആ പോസ്റ്റ് ഒറിജിനലാവണമെന്നില്ലെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. പ്രതികരിക്കുന്നതിന് മുന്‍പേ അത്തരം കാര്യത്തെക്കുറിച്ച് അന്വേഷിക്കണമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍

സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നയാളാണ് ടൊവിനോ തോമസ്. ഒരു താരത്തെയോ വ്യക്തിയേയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളോ ചിത്രങ്ങളോ ട്രോളുകളോ ഒന്നും അദ്ദേഹം ഇതുവരെ പങ്കുവെച്ചിരുന്നില്ല. നടിപ്പിലും സ്വഭാവത്തിലും വളരെ മാന്യനായ താരത്തില്‍ നിന്നും ഇത്തരത്തിലൊരു പോസ്റ്റ് വരില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയത്.

ശക്തമായ പിന്തുണയുമായി ആരാധകര്‍

ശക്തമായ പിന്തുണയുമായി ആരാധകര്‍

വിമര്‍ശനം സാധാരണമാണ്, ലൈം ലൈറ്റില്‍ നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് പുതുമയുള്ള കാര്യമല്ല. പരസ്പര ബഹുമാനം നിലനിര്‍ത്തുന്ന തരത്തിലായിരിക്കണം വിമര്‍ശനം. ടൊവിനോ തോമസില്‍ നിന്നും ഇത്തരത്തിലൊരു കമന്റോ പോസ്‌റ്റോ വരില്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും താരത്തിനൊപ്പം നില്‍ക്കുന്നുവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

English summary
Fans strong support for Tovino Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more