അലംകൃതയ്ക്കല്ല ഇവര്‍ക്ക്! പൃഥ്വിരാജ് അമ്പരപ്പിച്ചുവെന്ന് ആരാധകന്‍! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും!

പ്രിയപ്പെട്ട താരങ്ങളെ കാണാനും അവരുമായി സംവദിക്കാനും ചിത്രങ്ങളെടുക്കാനുമൊക്കെ ആഗ്രഹിക്കാത്തവര്‍ വിരളമാണ്. പൊതുവിലുള്ള വിലയിരുത്തലുകളില്‍ ജാഡയെന്ന് വിലയിരുത്തുന്നവരില്‍ പലരുടേയും യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് ആരാധകര്‍ക്ക് മനസ്സിലാവുന്നത് ഇത്തരം കൂടിക്കാഴ്ചകളിലൂടെയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഇത്തരത്തിലുള്ള നിമിഷങ്ങളെക്കുറിച്ച് ആരാധകര്‍ വാചാലരാവാറുമുണ്ട്. കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജിനെ കണ്ടതിനെക്കുറിച്ച് ആരാധകന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. താരത്തെ കാണാനായി പോയപ്പോള്‍ അലംകൃതയ്ക്ക് നല്‍കാനായി മിഠായി കരുതിയിരുന്നു. ഇത് അദ്ദേഹത്തിന്റെ കൈയ്യില്‍ കൊടുത്തപ്പോള്‍ ഇത് അല്ലിക്കല്ല ഇവിടത്തെ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്നായിരുന്നു പറഞ്ഞത്. ഇതിന് ശേഷം കുറച്ചപ്പുറത്ത് നിന്നിരുന്ന കുട്ടിയുടെ കൈയ്യിലേക്ക് അദ്ദേഹം ആ പൊതി നല്‍കുകയും ചെയ്തു.

മുന്നില്‍ ക്യാമറയില്ല, ബാക്ക്ഗ്രൗണ്ടില്‍ ത്രസിപ്പിക്കുന്ന സംഗീതവുമില്ല എങ്കിലും ഒപ്പമുള്ളവരെല്ലാം കൈയ്യടിക്കുകയായിരുന്നു. ഇതും അദ്ദേഹത്തിന്റെ അങ്കാരത്തില്‍ പെടുന്ന കാര്യമായിരിക്കുമല്ലേയെന്നും രാജുവേട്ടന്‍ തങ്ങളുടെ സ്വകാര്യ അഹങ്കാരമാണെന്നുമായിരുന്നു ആരാധകന്‍ കുറിച്ചത്.വിവിധ ഗ്രൂപ്പുകളിലൂടെയായി ആരാധകന്‍റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഷാജോണ്‍ ചിത്രമായ ബ്രദേഴ്സ് ഡേയിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കട്ടത്താടിയിലുള്ള താരത്തിന്‍റെ ലുക്കും സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. പൃഥ്വിരാജിനെപ്പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് സുപ്രിയയും അലംകൃതയും. ഇവരുടെ വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ ചോദിക്കാറുണ്ട്. ലൂസിഫര്‍ ലൊക്കേഷനില്‍ ഇരുവരും സജീവമായിരുന്നു.

Prithviraj, Alamkritha

ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു അലംകൃതയുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്ത് പൃഥ്വിരാജെത്തിയത്. അല്ലി സ്കൂളിലേക്ക് പോവുന്നതിനിടയിലെ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. ലൂസിഫര്‍ ലൊക്കേഷനില്‍ ചിത്രീകരണം നിര്‍ത്തി ഡാഡയെ കളിക്കാന്‍ വിളിക്കുന്ന അല്ലിയെക്കുറിച്ച് വാചാലയായി സുപ്രിയയും എത്തിയിരുന്നു. ഭാവിയില്‍ അവള്‍ ആരാവരുതെന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അല്ലിയുടെ ചത്രങ്ങളുമായി സുപ്രിയയും എത്താറുണ്ട്. മഴ ആസ്വദിക്കുന്ന മകളുടെ ചിത്രം പങ്കുവെച്ചായിരുന്നു അടുത്തിടെ സുപ്രിയ എത്തിയത്.

വിവരങ്ങള്‍ക്ക് കടപ്പാട്: പൃഥ്വിരാജ് ഫാന്‍സ് ഗ്രൂപ്പുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X