'സീരിയൽ വിട്ട് സർക്കസിൽ കൂടിയോ?, മരണക്കിണറിൽ ബൈക്ക് ഓടിക്കാൻ പോവുകയാണോ?'; മേഘ്ന വിൻസെന്റിന് പരി​ഹാസം!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ അഭിനേത്രിയാണ് സീരിയൽ താരം മേഘ്ന വിൻസെന്റ്. മേഘ്ന ഇതിനോടകം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും പ്രേക്ഷകർക്ക് താരം ചന്ദനമഴയിലെ നിഷ്കളങ്കയായ ഭാര്യ അമൃതയാണ്. ചന്ദന മഴ സീ​രിയൽ തന്നെയാണ് നടി എന്ന രീതിയിൽ മേഘ്നയ്ക്ക് വലിയ രീതിയിൽ റീച്ചുണ്ടാക്കി കൊടുത്തതും. സോഷ്യല്‍മീഡിയയില്‍ സജീവമായ മേഘ്‌ന പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന മിസിസ് ഹിറ്റ്‌ലറാണ് മേഘ്ന അഭിനയിച്ച് അടുത്തിടെ ഹിറ്റായ ഏറ്റവും പുതിയ സീരിയൽ. ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകര്‍ മിസിസ് ഹിറ്റ്‌ലറിലെ ജ്യോതിയേയും ഏറ്റെടുത്തിരുന്നു. യൂട്യൂബ് ചാനലിലൂടെയായും മേഘ്‌ന വിശേഷങ്ങള്‍ പങ്കിടാറുണ്ട്. രണ്ട് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സാണ് മേഘ്നയ്ക്ക് ഇൻസ്റ്റ​ഗ്രാമിൽ മാത്രമുള്ളത്.

Meghna Vincent

ഇപ്പോഴിതാ മേഘ്ന കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട റീൽ വീഡിയോയും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്. ഫ്ലവേഴ്സിലെ ഒരു ഷോയിൽ നൃത്തം അവതരിപ്പിക്കാൻ മേഘ്നയ്ക്ക് അവസരം ലഭിച്ചിരുന്നു. അതിനായി മോഡേൺ വസ്ത്രം അണിഞ്ഞ് തയ്യാറായി നിൽക്കുന്ന വീഡിയോയാണ് മേഘ്ന പങ്കിട്ടത്. സ്കിൻ‌ ഫിറ്റ് പാന്റും കറുത്ത നിറത്തിലുള്ള നിരവധി വർക്കുകളുള്ള ബെനിയനുമായിരുന്നു മേഘ്ന ധരിച്ചിരുന്നത്.

സ്റ്റൈലൻ ലുക്കിൽ‌ ഒരുങ്ങിയശേഷം അതൊരു ട്രെന്റിങ് സോങ്ങിനൊപ്പം മേഘ്ന സോഷ്യൽമീ‍ഡിയയിൽ പങ്കിട്ടു. എന്നാൽ താരത്തിന്റെ ആരാധകർക്ക് ആ കോസ്റ്റ്യൂം അത്ര ഇഷ്ടപ്പെട്ടില്ല. മേഘ്നയ്ക്ക് ഒട്ടും ചേരാത്ത വസ്ത്രമായിരുന്നുവെന്നാണ് ഭൂരിഭാ​ഗം കമന്റുകളും വന്നത്. പരിഹാസം നിറഞ്ഞ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി പ്രത്യക്ഷപ്പെട്ടു.

സീരിയൽ വിട്ട് സർക്കസിൽ കൂടിയോ, ഇതൊക്കെ ആരാ ഡിസൈൻ ചെയ്യുന്നത്?, ഡിസൈനർ ഏതോ തെരുവ് ഡാൻസ് ഡ്രസ്സ്‌ ഡിസൈൻ കോപ്പി അടിച്ചു, മരണക്കിണറിൽ ബൈക്ക് ഓടിക്കാൻ പോവുന്ന ചേച്ചിയുടെ അതേ കോസ്റ്റ്യൂം, ഇതൊക്കെ കണ്ടിട്ട് ചിരി വരുന്നത് എനിക്ക് മാത്രമാണോ?, ചന്ദന മഴയിലെ അമൃതയെ കണ്ട് പഠിക്ക് ചേച്ചി, സർക്കാസിനുചാടി പോന്നതാണോ, ജംബോ സർക്കസിലെ റാണിയോ?,

ഇത് എന്ത് കുട്ടനാട് കായലിലെ മത്സ്യ കന്യകയോ എന്നിങ്ങനെ നീളുന്നു താരത്തിന്റെ വസ്ത്രധാരണത്തെ പരിഹസിച്ച് വന്ന കമന്റുകൾ. എന്നാൽ ഒന്നിനോടും മേഘ്ന പ്രതികരിച്ചിട്ടില്ല. വീട്ടമ്മമാർക്ക് അടക്കം പ്രിയങ്കരയായ നടിയാണ് മേഘ്ന. അതുകൊണ്ട് തന്നെ ഇത്തരം മോഡേൺ വസ്ത്രങ്ങളിൽ മേഘ്ന പ്രത്യക്ഷപ്പെടുമ്പോൾ സ്വീകാര്യത ലഭിക്കാറില്ല. നടിയെ ചുരിദാറിലും സാരിയിലും കാണുന്നതിനോടാണ് ആരാധകർക്കും പ്രിയം.

Meghna Vincent

നടി ഡിംപിൾ റോസിന്റെ സഹോദരൻ ഡോണിനെയായിരുന്നു മേഘ്ന വിവാഹം ചെയ്തത്. എന്നാൽ ഒത്തുപോകാൻ സാധിക്കാത്തതിനാൽ ഇരുവരും പിന്നീട് വിവാ​ഹമോചിതരായി വിവാഹമോചനത്തിനുശേഷം ഡോൺ ഡിവൈൻ എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഇരുവർക്കും ഇപ്പോൾ രണ്ട് കുഞ്ഞുങ്ങളുണ്ട്. എന്നാൽ മറ്റൊരു വിവാഹം എന്നതിലേക്ക് മേഘ്ന ഇതുവരെയും ചിന്തിച്ചിട്ടില്ല.

സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിലും പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലുമാണ് മേഘ്ന ഇപ്പോൾ സന്തോഷം കണ്ടെത്തുന്നത്. താൻ ജീവിതത്തിൽ ഒരുകാലത്ത് പൊട്ടത്തിയായിരുന്നുവെന്ന് മേഘ്ന തന്നെ മുമ്പ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തിൽ അത്രയുംപൊട്ടത്തിയായിരുന്നു.

എന്നാൽ ഒരു സമയം എത്തിയപ്പോൾ ഞാൻ ഇങ്ങനെ ഇരുന്നാൽ ശരിയാകില്ലെന്ന് സ്വയം തിരിച്ചറിഞ്ഞു. ജീവിതത്തിൽ ഒരു പാഠം കിട്ടിയപ്പോഴാണ് ആ വീണ്ടുവിചാരം ജീവിതത്തിൽ വന്നത്. എനിക്ക് അത് ഫേസ് ചെയ്യാൻ പറ്റുമെങ്കിൽ ആർക്ക് വേണമെങ്കിലും അത് ഓവർക്കം ചെയ്യാനാകുമെന്നാണ് മേഘ്ന പറഞ്ഞത്.

More from Filmibeat

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X