പൃഥ്വിരാജിനെ ദിലീപിനോട് ഉപമിച്ച് ആരാധകര്‍, മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിച്ച് താരകുടുംബം
സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുപിടിക്കുന്നയാളാണ് പൃഥ്വിരാജ്. തിരക്കിട്ട ഷെഡ്യൂളുകള്‍ പതിവാകുമ്പോള്‍ അലംകൃതയും സുപ്രിയയും താരത്തിനൊപ്പമെത്താറുണ്ട്. ലൊക്കേഷനിലെത്തിയാല്‍ ഡാഡയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോവാനാണ് ആലി ശ്രമിക്കാറുള്ളത്. പൃഥ്വി സംവിധാനം ചെയ്ത ലൂസിഫര്‍ ലൊക്കേഷനില്‍ ഇരുവരും കൂടെയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
കുടുംബസമേതമായി മാലിദ്വീപിലേക്ക് എത്തിയിരിക്കുകയാണ് പൃഥ്വിയും സുപ്രിയയും ആലിയും. വെക്കേഷന്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറാറുമുണ്ട്. സുപ്രിയയും ഇതേ വിശേഷം പങ്കുവെച്ച് എത്തിയിരുന്നു. മാലിദ്വീപിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്നും പകര്‍ത്തിയ വീഡിയോയായിരുന്നു പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
മാലിദ്വീപില്‍ ലാന്‍ഡ് ചെയ്യാനായി ചാഞ്ഞും ചെരിഞ്ഞും പറന്നിറങ്ങുന്ന വിമാനത്തിന്റെ അകത്തെ ദൃശ്യങ്ങളായിരുന്നു പൃഥ്വി പകര്‍ത്തിയത്. ഈ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ദിലീപ് ചിത്രമായ സി ഐഡി മൂസയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വീഡിയോയാണല്ലോ ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനുള്‍പ്പടെ നിരവധി സിനിമകളാണ് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്. സംവിധാനം ചെയ്ത ആദ്യ സിനിമയിലൂടെ മികച്ച പ്രതികരണമായിരുന്നു താരം നേടിയത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുമെന്ന് നേരത്തെ തന്നെ താരം പറഞ്ഞിരുന്നു. സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











