അവാര്‍ഡ് മമ്മൂക്കയ്ക്ക് കൊടുക്കൂ! ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിനിടെ ആരാധകര്‍ പറഞ്ഞത്! കാണൂ
66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനം നടന്നുകഴിഞ്ഞിരിക്കുകയാണ്. ഇത്തവണ എല്ലാവരും ആകാംക്ഷകളോടെ കാത്തിരുന്നത് മികച്ച നടനാരായിരിക്കും എന്നതായിരുന്നു. പേരന്‍പ് എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു കൂടുതല്‍ പേരും പ്രവചിച്ചിരുന്നത്. എന്നാല്‍ ആയുഷ്മാന്‍ ഖുറാന, വിക്കി കൗശല്‍ തുടങ്ങിയവരാണ് ഇത്തവണ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്.

ആരും പ്രതീക്ഷിക്കാത്ത തരത്തിലുളളതായിരുന്നു ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്‌ററിംഗ് മിനിസ്റ്റര്‍ പ്രകാശ് ജാവേദ്കറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളിലായി 31 പുരസ്‌കാരങ്ങളാണ് ഇത്തവണ പ്രഖ്യാപിച്ചിരുന്നത്. അന്ധാദുന്‍,ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് യഥാക്രമം ആയുഷ് മാന്‍ ഖുറാനയും വിക്കി കൗശലും തിരഞ്ഞടുക്കപ്പെട്ടത്.

അതേസമയം പുരസ്‌കാരം പ്രഖ്യാപിക്കുന്ന വേളയില്‍ മമ്മൂട്ടി ആരാധകരുടെതായി വന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മന്ത്രി അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുന്ന സമയത്ത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ട്വിറ്റര്‍,യൂടുബ് പേജുകളിലെ കമന്റ് ബോക്‌സുകളിലൊക്ക എറ്റവുമധികം തെളിഞ്ഞത് മമ്മൂക്കയുടെ പേരാണ്.

പേരന്‍പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കുക എന്നാണ് അവാര്‍ഡ് പ്രഖ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ ഒരു വിഭാഗം പേര്‍ ആവശ്യപ്പെട്ടത്. മികച്ച നടന്‍ മമ്മൂട്ടി, അവാര്‍ഡ് ഫോര്‍ മമ്മൂട്ടി, അവാര്‍ഡ് ഞങ്ങളുടെ മമ്മൂക്കായ്ക്ക് എന്നിങ്ങനെയാണ് കമന്റുകള്‍ വന്നത്. നിരവധി കമന്റുകളാണ് ആരാധകരുടെതും സിനിമാ പ്രേമികളുടെതുമായി സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നത്.

അതേസമയം തന്നെ മികച്ച നടനായി വിക്കി കൗശലിനെയും ആയുഷ്മാന്‍ ഖുറാനെയും പ്രഖ്യാപിച്ചപ്പോള്‍ അധികപേരും ബഹളം വെച്ചിരുന്നു. മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാര്‍ഡ് വേണ്ട,അവാര്‍ഡ് ഞങ്ങള്‍ ബഹിഷ്‌കരിക്കുന്നു എന്നിങ്ങനെ കമന്റുകള്‍ ഇട്ടുകൊണ്ടായിരുന്നു ആരാധകരുടെ പ്രതിഷേധം.

പിന്നീട് ജോസഫിലെ അഭിനയത്തിന് ജോജുവിനും സുഡാനിയിലെ പ്രകടനത്തിന് സാവിത്രി ശ്രീധരനും പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ കമന്‌റ് ബോക്‌സിലെ ശൈലി മാറിയിരുന്നു. ഞങ്ങള്‍ മലയാളികളെ പരിഗണിച്ചതിന് നന്ദിയെന്നായിരുന്നു തുടര്‍ന്ന് കമന്റുകള്‍ വന്നത്.

ഇത്തവണയും മലയാളികള്‍ തിളങ്ങിയ ഒരു അവാര്‍ഡ് പ്രഖ്യാപനമായിരുന്നു നടന്നത്. മികച്ച നടിക്കുളള പുരസ്‌കാര നേട്ടത്തിലൂടെ കീര്‍ത്തി സുരേഷും മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനമായി മാറിയിരുന്നു. മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നടിക്ക് അവാര്‍ഡ് ലഭിച്ചത്. മരണാനന്തരം മികച്ച ഛായാഗ്രാഹകനായി എംജെ രാധാകൃഷ്ണനെയാണ് തിരഞ്ഞെടുത്തത്.

കൂടാതെ മികച്ച ദേശീയ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം എസ് ജയചന്ദ്രന്‍ നായരുടെ മൗനപ്രാര്‍ഥന പോലെയും മികച്ച മലയാള ചിത്രത്തിനുളള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയയും നേടിയിരുന്നു.


Click it and Unblock the Notifications











